തിരുവനന്തപുരം: സംസ്ഥാനത്തെ ഇന്ന് പുറത്തുവരാനുള്ളത് മൂവായിരത്തോളം ഫലങ്ങള്‍. രണ്ട് ദിവസം മുമ്പാണ് ഇതയും പേരുടെ സാംപിളുകള്‍ പരിശോധനയ്‌ക്കായി അയച്ചത്. ഇവ പുറത്തുവന്ന ശേഷം മാത്രമേ സംസ്ഥാനത്തെ നിയന്ത്രണങ്ങള്‍ സംബന്ധിച്ച് തീരുമാനം കൈക്കൊള്ളൂ.
ഹോട്ട്‌സ്‌പോട്ട് പ്രദേശങ്ങളിലെ റാന്‍ഡം പരിശോധനയാണ് നടന്നത്. ഇത്രയും പേരുടെ സാപിളുകളുടെ പരിശോധനാ ഫലങ്ങള്‍ പുറത്തുവരാനുള്ളത് സംസ്ഥാനത്ത് ഏറെ ആശങ്ക ഉളവാക്കുന്നതാണ്. ക്രമസമാധാന പാലനം, ജനങ്ങളുമായി ഇടപഴകുന്നവര്‍ എന്നിവര്‍ അടക്കമുള്ളവര്‍ക്ക് മുന്‍ഗണന നല്‍കിയായിരുന്നു സാംപിള്‍ പരിശോധന. ജനപ്രതിനിധികള്‍ക്കും തദ്ദേശസ്ഥാപന ജീവനക്കാര്‍ക്കും കച്ചവടക്കാര്‍ക്കുമൊക്കെ പരിശോധന നടത്തി.
കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്ന് 300 വീതം സാംപിളുകള്‍ എടുക്കും. മറ്റ് ജില്ലകള്‍ക്ക് തോതനുസരിച്ച് 200, 150 എന്നിങ്ങനെയാണ് നിശ്ചയിച്ച് നല്‍കിയിരിക്കുന്നത്. ഹോട്ട്‌സ്‌പോട്ടുകള്‍ കേന്ദ്രീകരിച്ചാണ് ആദ്യം പരിശോധന. ഇതിലൂടെ സമൂഹവ്യാപനം കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രവാസികളടക്കം കൂട്ടത്തോടെ മങ്ങിയെത്തുന്നത് മുന്‍കൂട്ടി കണ്ടുള്ള മുന്നൊരുക്കം കൂടിയാണിത്.
അതേസമയം ചെലവു കുറഞ്ഞ റാപ്പിഡ് ടെസ്റ്റ് കിറ്റിന് കരാര്‍ നല്‍കിയിട്ടും കിറ്റുകളെത്താന്‍ ഐസിഐംആറിന്റെ അനുമതി കാത്തിരിക്കുകയാണ് കേരളം. ടെസ്റ്റുകളുടെ എണ്ണം കൂട്ടിയിരിക്കെ ടെസ്റ്റുകള്‍ക്കായി അനുമതി വൈകുന്നതാണ് പ്രതിസന്ധി. റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ക്ക് കേരളം ഹിന്ദുസ്ഥാന്‍ ലാറ്റക്‌സിന് കരാര്‍ നല്‍കിയിരുന്നു. ഒരു ലക്ഷത്തോളം കിറ്റുകള്‍ സജ്ജമാണെന്നാണ് വിവരം. എന്നാല്‍ കിറ്റ് വിതരണത്തിനും ഉപയോഗിത്തിനും ഐസിഎംആര്‍ ഇതുവരെ അനുമതി നല്‍കിയിട്ടില്ല.
ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് കൈമാറിയ ആര്‍ടി ലാംപ് കിറ്റ്, രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് സജ്ജമാക്കിയ റാപ്പിഡ് ആന്റിബോഡി കിറ്റ് എന്നിവയ്‌ക്കും അനുമതിയായിട്ടില്ല. ശ്രീചിത്രയുടെ ആര്‍എന്‍എ വേര്‍തിരിക്കുന്ന കിറ്റിനും അനുമതിയാകേണ്ടതുണ്ട്. സംസ്ഥാനത്ത് കിറ്റുകള്‍ക്ക് ക്ഷാമമുണ്ടെന്ന് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ സമ്മതിച്ചിരുന്നു. പരിശോധനകള്‍ തുടരുകയാണെന്നും ഉടന്‍ തീരുമാനമാകുമെന്നും ആണ് ഒദ്യോഗിക വൃത്തങ്ങള്‍ വിശദീകരണം നല്‍കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: