ചെന്നൈ: കൊറോണ(കൊവിഡ് 19) വ്യാപനം തടയാന്‍ ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് ചെന്നൈയില്‍ ബാര്‍ബര്‍ ഷോപ്പ് പ്രവര്‍ത്തിപ്പിച്ചിരുന്ന ഉടമസ്ഥന് വൈറസ് ബാധ സ്ഥിരീകരിച്ചു.
കോയമ്പേടിലാണ് ബാര്‍ബര്‍ ഷോപ്പ് പ്രവര്‍ത്തിച്ചിരുന്നത്. ഇതോടെ ഇവിടെയെത്തിയ നിരവധി പേര് രോഗ ഭീതിയിലാണ്. ഇവിടെക്കെത്തിയ എല്ലാവരേയും കണ്ടെത്താനുള്ള ശ്രമത്തിലാണ് ഗ്രേറ്റര്‍ ചെന്നൈ കോര്പറേഷന്. മുടിവെട്ടാനെത്തിയ 30 പേര് ഇതിനോടകം സ്വമേധയാ ആശുപത്രിയിലെത്തി ചികിത്സ തേടിയിട്ടുണ്ട്.
അതേസമയം വൈറസ് സ്ഥിരീകരിച്ചതോടെ കോയമ്പേട്, വാല്‍സരവാക്കം, നേര്കുന്ദ്രം എന്നീ ഇടങ്ങളില്‍ ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങള്‍ അധികൃതര്‍ കര്‍ശനമാക്കിയിട്ടുണ്ട്. വാല്‍സരവാക്കം മുനിസിപ്പാലിറ്റി പ്രദേശത്താണ് ഉടമസ്ഥന്റെ താമസം. ഈ പ്രദേശത്ത് ഇയാളുമായി അടുത്ത് ഇടപഴകിയവരെയും കണ്ടെത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: