ന്യൂജഴ്സി : ന്യൂജഴ്സിയില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ റസ്റ്ററന്റ് ഉടമ ഗരിമൊ കോഠാരി (35) എണ്ണം പറഞ്ഞ പാചക വിദഗ്ദ. അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബില്‍ ക്ളിന്റന്റെ കുടുംബത്തിലെ പരിപാടികളുടെ ഇവന്റ് മാനേജരായിരുന്നു. മൈക്രോസാഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്സിന്റെ ഭാര്യ മെലിന്‍ഡ ഗേറ്റ്സ്, സിനിമാ നടി സാറാ ജെസീക്ക പാര്‍ക്കര്‍, ടെലിവിഷന്‍ താരവും ഗായികയുമായ ചെര്, എഴുത്തുകാരന് ദീപക് ചോപ്ര തുടങ്ങിയവരുടെ പരിപാടികള്‍ ക്യൂറേറ്റ് ചെയ്ത് ഇവന്റ് മാനേജര്‍ ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്..
ന്യൂജഴ്സിലെ അപ്പാര്‍ട്ട്മെന്റില്‍ ഞായറാഴ്ച രാവിലെ ഗരിമൊ കോഠാരിയെ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഹഡ്സണ്‍ നദിയില്‍ നിന്ന് ഭര്‍ത്താവ് മന്മോഹന് മലി(37)ന്രെ മൃതദേഹവും കിട്ടി.കൊല നടത്തിയ ശേഷം ആത്മഹത്യ ചെയ്തതാകാം എന്നാണ് പ്രാഥമിക അന്വേഷണത്തില്‍ നിന്നും മനസ്സിലാക്കുന്നതെന്ന് പൊലീസ് പറഞ്ഞു.
പ്രശസ്ത ഫ്രഞ്ച് പാചക വിദ്യാലയമായ പാരീസിലെ ലെ കോര്ഡന് ബ്ലൂവില്‍ ബിരുദം നേടിയ കൊല്‍ക്കത്ത സ്വദേശിയായ കോത്താരി ഫെബ്രുവരിയിലാണ് ‘ഇന്ത്യന്‍ സോല് ഫുഡ്’ റെസ്റ്റോറന്റ് നുക്കാഡ് ് തുറന്നത്; മാര്‍ച്ച് 30 ഓടെ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന് അടച്ചുപൂട്ടാന്‍ നിര്‍ബന്ധിതരായി. ഏപ്രില്‍ 16 ന് ഡെലിവറിക്ക് വീണ്ടും തുറന്നു. മരിക്കുന്നതിന് ആറ് ദിവസങ്ങള്‍ക്ക് മുമ്പ് ജേഴ്സി സിറ്റി മെഡിക്കല്‍ സെന്ററിലേക്ക് ഭക്ഷണം സംഭാവന ചെയ്യുമെന്ന് പ്രഖ്യാപിക്കുകയും സിഹൃത്തുക്കളോട് സംഭാവന നല്കാന് ആവശ്യപ്പെടുകകയും ചെയ്തിരുന്നു
പാചക കലയില്‍ വിദഗ്ധയായ ഗരിമയാണ് റസ്റ്ററന്റിലെ ചുമതലകള്‍ വഹിച്ചിരുന്നത്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്നും മാസ്റ്റര്‍ ബിരുദം നേടിയതിനു ശേഷമാണ് മന്മോഹന് അമേരിക്കയിലെത്തുന്നത് കൊളംബിയ യൂണിവേഴ്സിറ്റിയില്‍ ഫിനാന്‍ഷ്യല്‍ എഞ്ചിനീയറിംഗില്‍ ബിരുദാനന്തര ബിരുദം നേടാനായിട്ടാണ്
സന്തോഷകരമായ ജീവിതമാണ് ഇവര്‍ നയിച്ചിരുന്നതെന്നു കുടുംബാംഗങ്ങള്‍ അറിയിച്ചു.
‘ഈ മരണങ്ങള് ഒരു കൊലപാതക-ആത്മഹത്യയുടെ ഫലമാണെന്ന് ഇപ്പോള്‍ പ്രത്യക്ഷപ്പെടുന്നുണ്ടെങ്കിലും, അന്തിമ തീരുമാനം ഇപ്പോഴും പ്രാദേശിക മെഡിക്കല്‍ എക്സാമിനര്‍ ഓഫീസിലെ കണ്ടെത്തലുകള്‍ക്കായി ശേഷിക്കുന്നു.’ഹഡ്സണ്‍ കൗണ്ടി പ്രോസിക്യൂട്ടര്‍ ഓഫീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: