ആര്‍പ്പൂക്കര (കോട്ടയം): കൊറോണ രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തുകയോ വിദേശ സന്ദര്‍ശനം നടത്തുകയോ ചെയ്യാത്തവരില്‍ കൊറോണ സ്ഥിരീകരിച്ചത് കടുത്ത ആശങ്കയുണ്ടാക്കുന്നു. ഇവര്‍ക്ക് രോഗം എങ്ങനെ ഉണ്ടായെന്ന് കണ്ടെത്താനാവാതെ ആരോഗ്യ വകുപ്പ് ഇരുട്ടില്‍ തപ്പുന്നു. ചാന്നാനിക്കാട് സ്വദേശിനിയായ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനിക്കും കട്ടപ്പന സ്വദേശിനിയായ സ്വകാര്യ ദന്തല്‍ കോളേജ് വിദ്യാര്‍ഥിനിക്കും രോഗം ബാധിച്ചത് എങ്ങനെയെന്ന് ഇതുവരെയും കണ്ടെത്താനായിട്ടില്ല.
ചാന്നാനിക്കാട് സ്വദേശിനിയുടെ പഞ്ചായത്തില്‍ തന്നെയുള്ള, തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിലെ മെയില്‍ നഴ്സും മാതാവും കൊറോണ സ്ഥിരീകരിച്ച് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. എന്നാല്‍ ഇവരില്‍ നിന്ന് രോഗബാധ ഉണ്ടാകാന്‍ യാതൊരു സാധ്യതയും ഇല്ലെന്ന് വിദ്യാര്‍ഥിനിയുടെ രക്ഷിതാക്കള്‍ തറപ്പിച്ച് പറയുന്നു.
ഇടുക്കി കട്ടപ്പന സ്വദേശിനി ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിനു ആഴ്ചകള്‍ക്കു മുന്‍പു തന്നെ കോളേജില്‍ നിന്ന് വീട്ടിലെത്തിയതാണ്. എന്നാല്‍ രോഗം ബാധിച്ചത് എങ്ങനെയെന്ന് അറിയില്ലെന്ന് പിതാവ് പറയുന്നു. മാര്‍ച്ച് 23ന് മലപ്പുറത്തു നിന്ന് വന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ഇടുക്കി പുറ്റടി സ്വദേശിക്കും എങ്ങനെ രോഗം പിടിപെട്ടു എന്നതും ആരോഗ്യ വകുപ്പ് അന്വേഷിക്കുകയാണ്. ഗ്രാമീണ മേഖലയില്‍ സമ്പര്‍ക്കമില്ലാത്തവര്‍ക്ക് രോഗം ഉണ്ടായത് ആരോഗ്യ വകുപ്പ് അതീവ ഗൗരവമായിട്ടാണ് കാണുന്നത്.
കൊറോണ സ്ഥിരീകരിച്ച 12 പേരാണ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ളത്. 10 പേര് കോട്ടയം ജില്ലക്കാരാണ്. രണ്ടു പേരെ ഞായറാഴ്ച അര്‍ധരാത്രിയോടെ ഇടുക്കി മെഡിക്കല്‍ കോളേജില്‍ നിന്ന് എത്തിച്ചു. കോട്ടയം ജില്ലാ ആശുപത്രിയിലെ മെയില്‍ നഴ്സ് രോഗം ബാധിച്ച് അവിടെ തന്നെ ചികിത്സയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: