കോഴിക്കോട്: കാല്‍നടയായി നാട്ടിലേക്ക് പോകാന്‍ ശ്രമിച്ച ബംഗാള്‍ സ്വദേശിയും മൈസൂരിലെ കുടുംബവീട്ടിലേക്ക് പോകാന്‍ ശ്രമിച്ച പഞ്ചാബ് സ്വദേശി പോലീസ് പിടിയില്‍ ലോക്ഡൗണ്‍ ലംഘിച്ച് മൈസൂരിലേക്ക് കാല്‍നടയായി പോകാന്‍ ശ്രമിച്ച ഇതര സംസ്ഥാന തൊഴിലാളിയെ പോലീസ് പിടികൂടി.
പഞ്ചാബ് സ്വദേശി പ്രകാശ് സിംഗി(20) നെയാണ് കുന്ദമംഗലം പന്തീര്‍പ്പാടത്ത് പോലീസ് തടഞ്ഞത്. ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം ബീച്ച് ആശുപത്രിയില്‍ കോവിഡ് പരിശോധനക്ക് വിധേയമാക്കി. തുടര്‍ന്ന് കോഴിക്കോട് ലക്ഷദ്വീപ് ഹൗസില്‍ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചു. തൊഴില്‍ തേടി ഇവിടെ എത്തിയിട്ട് 50 ദിവസമായെന്നും റെയില്‍വേസ്റ്റേഷനടുത്തുള്ള ലോഡ്ജില്‍ താമസിച്ചു വരികയായിരുന്നുവെന്നും ഇയാള്‍ പറഞ്ഞു.
കുടുംബാംഗങ്ങള്‍ മൈസൂരിലുണ്ട്. അതുകൊണ്ടാണ് അങ്ങോട്ട് പോകാന്‍ തീരുമാനിച്ചതത്രെ. ഇന്നലെ രാവിലെയാണ് കോഴിക്കോട്ട് നിന്ന് യാത്ര തുടങ്ങിയത്. വൈകുന്നേരം അഞ്ചാടെ പന്തീര്‍പ്പാടത്ത് ക്ഷീണിതനായിരിക്കുന്ന യുവാവിനെ കണ്ട് നാട്ടുകാര്‍ കുന്ദമംഗലം പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
ജനമൈത്രി പോലീസ് ബീറ്റ് ഓഫിസര്‍ വിജേഷിന്റെ നേതൃത്വത്തിലാണ് യുവാവിനെ തടഞ്ഞത്.ലോക്ക് ഡൗണ്‍ പതിനാലിന് അവസാനിക്കുമെന്ന് കരുതി ഈങ്ങാപുഴയില്‍ നിന്നും നടന്ന് നഗരത്തിലെത്തി അലഞ്ഞു തിരിഞ്ഞു നടന്ന ബംഗാള്‍ സ്വദേശിയായ യുവാവിനെ പോലീസ് ക്വാറന്റെനിലാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: