ന്യൂദല്‍ഹി: നേരത്തെ നിശ്ചയിച്ച പ്രകാരം ഈ വര്‍ഷം ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ ടി 20 പുരുഷ ലോകകപ്പ് നടത്തുക അസാധ്യമാണെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡ് ഒഫീഷ്യല്‍ വെളിപ്പെടുത്തി. ഓസ്ട്രേലിയ ആതിഥേയത്വം വഹിക്കുന്ന ടി 20 പുരുഷ ലോകകപ്പിനെക്കുറിച്ച് കഴിഞ്ഞ ദിവസം ചേര്‍ന്ന ഇന്റര്‍ നാഷണല്‍ കൗണ്‍സില്‍ യോഗം ചര്‍ച്ച ചെയ്തു. എന്നാല്‍ തീരുമാനമൊന്നും എടുത്തില്ല. കൊറോണ വ്യാപനം തുടരുന്ന സാഹചര്യത്തില്‍ ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ ലോകകപ്പ് നടത്താന്‍ ബുദ്ധിമുട്ടുണ്ട്. കൊറോണ നിയന്ത്രണ വിധേയമായിട്ടേ ലോകകപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളുമായി മുന്നോട്ടുപോകാനാകൂ. അതിനാല്‍ ഒകടോബറില്‍ ലോകകപ്പ് നടത്തുക അപ്രായോഗികമാണെന്ന് ബിസിസിഐ ഭാരവാഹി പറഞ്ഞു.
കൊറോണയുടെ പശ്ചാത്തലത്തില്‍ വിവിധ രാജ്യങ്ങള്‍ യാത്ര നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഈ നിയന്ത്രണങ്ങള്‍ എപ്പോള്‍ നീക്കുമെന്ന് ഇപ്പോള്‍ പറയാനാവില്ല.കൊറോണ തുടച്ചുമാറ്റപ്പെട്ടശേഷമേ നിയന്ത്രണങ്ങളില്‍ ഇളവുണ്ടാകൂ, അദ്ദേഹം വെളിപ്പെടുത്തി. കാണികളെ ഒഴിവാക്കി അടച്ചിട്ട സ്റ്റേഡിയത്തില്‍ ലോകകപ്പ് മത്സരങ്ങള്‍ നടത്തുന്നതിനോട് യോജിക്കുന്നില്ലെന്ന് ഓസീസ് താരം ഗ്ലെന്‍ മാക്സ്വെല് പറഞ്ഞു.
ഐപിഎല്‍ കാണികളെ ഒഴിവാക്കി നടത്തിയാലും പ്രശ്നമില്ല. എന്നാല്‍ കാണികളില്ലാതെ ലോകകപ്പിന് നിലനില്പ്പില്ലെന്ന്് മാക്സ്വെല് പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ ലോകകപ്പ് മൂന്ന മാസം വരെ മാറ്റിവെച്ചാലും പ്രശ്നമില്ലെന്ന് ഓസ്ട്രേലിയയുടെ ഏകദിന ക്യാപ്
റ്റന്‍ ആരോണ്‍ ഫിഞ്ച് പറഞ്ഞു. നിശ്ചിത സമയത്തു തന്നെ ലോകകപ്പ് നടത്താനുള്ള തയ്യാറെടുപ്പുകളുമായി ക്രിക്കറ്റ് ഓസ്ട്രേലിയ മുന്നോട്ടുപോകുകയാണെന്ന് ക്രിക്കറ്റ് ഓസ്്ട്രേലിയ ചീഫ് എക്സിക്യൂട്ടീവ് കെവിന് റോബര്‍ട്സ് ഐസിസി യോഗത്തില്‍ വെളിപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: