പാഠം 43
പാതു വഃ പദ്മനാഭഃ
(ഭഗവാന് പദ്മനാഭന് നമ്മെ രക്ഷിക്കട്ടെ)
അന്തഃപുരവാതിലില് മുട്ടിവിളിക്കുന്ന കൃഷ്ണനും സത്യഭാമയും തമ്മിലുള്ള സംഭാഷണമാണിത്. സത്യഭാമയുടെ മറുപടിഓരോന്നും പല കഥകളാണെന്നും മനസ്സിലാക്കുക.
ഭാമാ -അംഗുല്യാ കഃ കവാടേ പ്രഹരതി? (വിരലുകൊണ്ട് ആരാണ് വാതിലില്‍ മുട്ടുന്നത് ?)
കൃഷ്ണഃ- മാധവഃ ദയിതേ (ഞാന്‍ മാധവനാണ് ഭാര്യേ)
ഭാമാ – കിം വസന്തഃ? (എന്താ വസന്തകാലമോ?)
കൃഷ്ണഃ- ന ചക്രീ (അല്ല അല്ല ചക്രം ധരിച്ചവനാണ്)
ഭാമാ – കിം കുലാലോ? എന്താത് കുശവനാണോ? കുടം ഉണ്ടാക്കുന്നവന്?)
കൃഷ്ണഃ – നഹി ധരണീധരഃ (അല്ല അല്ല പണ്ട് ഭൂമിയെ ധരിച്ചവന്)
ഭാമാ- കിം ദ്വിജിഹ്വഃ ഫണീന്ദ്രഃ? (സര്‍പ്പ രാജനാണല്ലേ?)
കൃഷ്ണഃ- ന അഹം ഘോരാഹിമര്ദ്ദി (അല്ലല്ലൊ. ഞാന്‍ ഘോരസര്‍പ്പത്തെ കീഴടക്കിയവനാണല്ലൊ)
ഭാമാ- കിമുത ഖഗപതീ? (അല്ലല്ല ഗരുഡനാണല്ലെ?)
കൃഷ്ണഃ- നോ ഹരിഃ (അല്ലേ അല്ല ഹരിയാണ്)
ഭാമാ- കിം കപീന്ദ്രഃ (അതു ശരി കുരങ്ങനാണല്ലെ?)
ഏവം ശ്രുത്വാ സിന്ധുകന്യായാഃ പ്രതിവചനതഃ പാതുഃ വഃ പദ്മനാഭഃ
(ഇങ്ങനെ സത്യഭാമയുടെ മറുപടി കേട്ട് (ഇളിഭ്യനായ) കൃഷ്ണന് നിങ്ങളെ രക്ഷിക്കട്ടെ )
ശ്ലോകം
അംഗ്യുഷ്ഠ്യാ കഃ കവാടം പ്രഹരതി ‘കുടിലോ
മാധവഃ ‘കിം വസന്ത
‘നോ ചക്രീ ‘കിം കുലാലോ ‘നഹി ധരണീ-
ധരഃ ‘ കിം ദ്വിജിഹ്വഃ ഫണീന്ദ്രഃ
‘നാഹം ഘോരാഹിമര്‍ദ്ദീ’ കിമിഹ ഖഗപതിര്
‘നോ ഹരിഃ ‘ കിം കപീന്ദ്രഃ
ശ്രുത്യേവം ഗോപകന്യാ പ്രതിവചനജളഃ
പാതു വഃ പദ്മനാഭഃ
(ശ്രീകൃഷ്ണകര്‍ണാമൃതം: ആശ്വാസം 3 ശ്ലോകം 105)
1.മാധവന് = വസന്തകാലം
2.ചക്രീ = സുദര്ശനചക്രമുള്ളവന്
3.ചക്രീ എന്നതിന് ചക്ക് എന്നും അര്‍ത്ഥമുണ്ട്. മണ്ണ് കുഴയ്ക്കാന്‍ ചക്രമുണ്ടാക്കുന്നവന് കുലാലന് .
4.ധരണീധരന്‍= വരാഹാവതാരത്തില്‍ ഭൂമിയെ ധരിച്ചവന്
5.ദ്വിജിഹ്വന്‍= രണ്ടു നാവുള്ളവന്. (ഗരുഡന് അമ്മയുടെ ദാസ്യം ഇല്ലാതാക്കാന്‍ ദേവലോകത്തു നിന്ന് അമൃതകലശം കൊണ്ടുവന്നു സര്‍പ്പങ്ങള്‍ക്ക് നല്കി. ദര്ഭയില് വച്ച് കുളിക്കാന്‍ പോയപ്പോള്‍ ഇന്ദ്രന് എടുത്തു കൊണ്ടുപോയി. അമൃതകലശം കാണാഞ്ഞ് സര്‍പ്പങ്ങള്‍ ദര്‍ഭ നക്കി .അപ്പോള്‍ നാവ് രണ്ടായി കീറി )
6.ഘോരാഹിമര്‍ദ്ദീ =കാളീയമര്‍ദ്ദനം കഥ ഓര്‍ക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: