റിയാദ് : രാജ്യത്തെ ആരോഗ്യ വിദഗ്ധരുടെയും അധികാരികളുടെയും ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ നിലവിലുള്ള കര്‍ഫ്യു നിയന്ത്രണങ്ങള്‍ക്ക് ഇളവ്
വരുതാന്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് ഉത്തരവ് പുറപ്പെടുവിച്ചു. വിശുദ്ധ റമദാന്‍ മാസത്തില്‍ വ്യവസായങ്ങള്‍ തിരിച്ചുകൊണ്ടുവരാനും പൗരന്മാരെയും താമസക്കാരെയും ആശ്വസിപ്പിക്കാനും ലക്ഷ്യമിട്ടാണ് പുതിയ തീരുമാനം.
മെയ് 13 വരെയാണ് കര്‍ഫ്യൂ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ ഉള്ളത്. പുതിയ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മക്കയില്‍ ഒഴികെ രജ്യത്തെ മാറ്റ് എല്ലാ നഗരങ്ങളിലും വൈകിട്ട് 5 മുതല്‍ രവിലെ 9 മണിവരെയാണ് കര്‍ഫ്യു. രാവിലെ 9 നും വൈകുന്നേരം 5 നും ഇടയില്‍ പുറത്തുപോകാന്‍ എല്ലാവര്‍ക്കും അനുവാദമുണ്ട്. മക്കയില്‍ 24 മണിക്കൂര്‍ കര്‍ഫ്യൂ തുടരും.
മാളുകള്‍ക്ക് പുറമേ മൊത്ത, റീട്ടെയില്‍ ഷോപ്പുകള്‍ ഉള്‍പ്പെടുന്ന ചില സാമ്പത്തിക, വാണിജ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഏപ്രില്‍ 29 മുതല്‍ മെയ് 13 വരെ രണ്ടാഴ്ചത്തേക്ക് പ്രവര്‍ത്തിക്കാം. എന്നിരുന്നാലും ബ്യൂട്ടി പാര്‍ലറുകള്‍, ബാര്‍ബര്‍ഷോപ്പുകള്‍, ജിമ്മുകള്‍, സിനിമാസ്, റെസ്റ്റോറന്റുകള്‍ തുടങ്ങിയവക്ക് നിയന്ത്രണങ്ങള്‍ തുടരും.
കരാര്‍ നല്‍കുന്ന കമ്പനികള്‍ക്കും ഫാക്ടറികള്‍ക്കും സമയബന്ധിതമായി നിയന്ത്രണങ്ങളില്ലാതെ അവരുടെ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാന്‍ അനുവാദമുണ്ട്.
സാമൂഹിക അകലം എല്ലായ്‌പ്പോഴും നിരീക്ഷിക്കപ്പെടുന്നുണ്ടെന്നും വിവാഹ പരിപാടികള്‍, അനുശോചന ചടങ്ങുകള്‍, പാര്‍ട്ടികള്‍ എന്നിങ്ങനെയുള്ള അഞ്ചിലധികം ആളുകള്‍ പങ്കെടുക്കുന്ന സാമൂഹിക ഒത്തുചേരലുകള്‍ നിരോധിക്കപ്പെടുമെന്നും ഉത്തരവില്‍ പറയുന്നു.
നിയമലംഘകര്‍ക്ക് നിര്‍ദ്ദിഷ്ട പിഴ ചുമത്തുമെന്നും ചട്ടങ്ങളും നിര്‍ദ്ദേശങ്ങളും ലംഘിക്കുന്ന സ്ഥാപനങ്ങള്‍ നടപടിക്രമങ്ങള്‍ക്ക് അനുസൃതമായി അടച്ചുപൂട്ടുമെന്നും ഉത്തരവ് പൊതുജനങ്ങളെ ഓര്‍മ്മിപ്പിച്ചു.
ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊറോണ വൈറസ് കേസുകള്‍ 17522 കടന്നതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 1223 പുതിയ കേസുകള്‍ ആണ് ഇന്ന് കണ്ടെത്തിയത്. മക്കയില്‍ 272, റിയാദില്‍ 267, മദീനയില്‍ 217, ജിദ്ദയില്‍ 117, ബസിഹില്‍ 113, ഉനൈസയില്‍ 54, ദമ്മാമില്‍ 51 എന്നിങ്ങനെ ആണ് ഇന്ന് ഉയര്‍ന്ന തോതില്‍ വ്യാപനം രേഖപ്പെടുത്തിയ പ്രദേശങ്ങള്‍.
മൂന്ന് മരണങ്ങള്‍ കൂടി ഇന്ന് രേഖപ്പെടുത്തിയതോടെ മരണസംഖ്യ 139 ആയി ഉയര്‍ന്നു. 2357 പേര്‍ ഇതിനോടകം രോഗമുക്തി നേടിയതായും മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അല്‍-അബ്ദുല്‍ അലി പറഞ്ഞു.
മെഡിക്കല്‍ ടീമുകള്‍ ലേബര്‍ ക്യാമ്പുകള്‍ ഉള്‍പ്പെടെ പരിശോധന ശക്തമാക്കിയതാണ് ഇത്രയധികം കൊറോണാ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണമെന്നും മന്ത്രാലയ വക്താവ് സൂചിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: