ഈ ലേഖനം ടി.കെ. മാധവന്റെ പൊതു ജീവിതമല്ല. തികച്ചും വ്യക്തി നിഷ്ട്മായ കുടുംബ ജീവിതത്തിലെ അവസാന ഏടുകളാണ്. മാവേലിക്കര ചെട്ടികുളങ്ങരയില്‍ പാലപ്പലകകള് കൊണ്ടു പണിത മുന്ന് മുറികളുള്ള ഒരു കുടിലിനു സമാനമായ ഗീതാഭവനത്തിലാണ് താമസം. അച്ഛന് ആലുമൂട്ടില്‍ കേശവന് ചാന്നാര്‍. അമ്മ കോമലേഴത് ഉമ്മിണിഅമ്മ. 1900 കളില്‍ തിരുവിതാംക്കൂറിലെ ഏറ്റവും സമ്പന്നമായ കുടുംബങ്ങള്‍. പക്ഷെ തന്റെ സമ്പത്തും ഓജസും അധ:സ്ഥിത ജനതയുടെ മോചനത്തിനായി ഉഴിഞ്ഞു വച്ച ജീവിതം. ജാതി വ്യവസ്ഥക്ക് എതിരായ ധര്‍മ്മയുദ്ധമായ വൈക്കം സത്യാഗ്രഹത്തിന്റെ മുന്നണിപ്പോരാളി, ശ്രീനാരായണ ഗുരുദേവന്റെ അരുമ ശിഷ്യന് എന്നീ നിലകളില്‍ പ്രശസ്തനായ ടി.കെ. മാധവന് കേരളത്തിന്റെ സാംസ്ക്കാരിക, സാമൂഹ്യനവോത്ഥാന ചരിത്രത്തിലെ അവിസ്മരണീയനായ നേതാവാണ്. സാമൂഹ്യ പരിഷ്ക്കര്‍ത്താവായ അദ്ദേഹം പിന്നാക്ക സമുദായങ്ങളുടെ അഭിമാനമായിരുന്നു.
ഗീത ഭവനത്തിന്റെ മുറ്റത്ത് ഒരു ബദാം മരം വളര്‍ന്ന് പന്തലിച്ചു നിന്നിരുന്നു. അതിന്റെ തണലില്‍ ഒരു ചാര് കസേരിയിലാണ് മധവന്റെ ഇരിപ്പടം. തന്റെ പദ്ധതികളുടെ ബ്ലൂ പ്രിന്റ് ഇവിടെയാണ് രൂപംകൊണ്ടിരുന്നത്. ഹൃസ്വമായ ജീവിതത്തിനുള്ളില്‍ ഒട്ടേറെ സാമൂഹിക വിപ്ലവങ്ങള്‍ക്ക് രൂപം നല്കി നടപ്പിലാക്കേണ്ട ബാധ്യത തന്നില്‍ കല്പിതമാണെന്നുള്ള ഉല്പ്രേരണയാണ് ജന്മനാ ആരോഗ്യഹീനനായ മാധവന്റെ സ്വയംസമര്‍പ്പിത ജീവിതം. 1930 ഏപ്രില്‍ 27ന് അദ്ദേഹം ദിവംഗതനാകുമ്പോള്‍ കേവലം 44 വയസായിരുന്നു.
ആരോഗ്യ ദൃഡഗാത്രനായ ഒരാള്‍ക്കുപോലും താങ്ങാനാവാത്ത അദ്ധ്വാന ഭാരമാണ് മാധവന് ഏറ്റെടുത്തത്. രോഗം കലശലായ പല സന്ദര്‍ഭങ്ങളിലും അല്പം ശമനം കിട്ടുമ്പോള്‍ പൂര്‍വാധികം വീറോടെ വീണ്ടും രംഗപ്രവേശം ചെയ്യുക അദ്ദേഹത്തിന്റെ സ്വഭാവമായിരുന്നു. രോഗം വല്ലാതെ മൂര്‍ച്ഛിച്ചപ്പോള്‍ ഡോക്ടര്‍ മുന്ന് ദിവസം സമ്പൂര്‍ണ വിശ്രമം ഉപദേശിച്ചെങ്കിലും രണ്ടു ദിവസം ഉപദേശം അനുസരിച്ചു സ്വസ്ഥമായിരുന്നു. മൂന്നാം ദിവസം കുട്ടംപേരൂര്‍ ശാഖായോഗവും ദേവസ്വം തമ്മിലുള്ള തര്‍ക്കവും പറഞ്ഞുതീര്‍ക്കാന്‍ ഇറങ്ങി.
അദ്ദേഹത്തിന്റെ അവസാന നാളുകളെക്കുറിച്ച് മാധവന്റെ മകളും ഈ ലേഖകന്റെ അമ്മയുമായ രുഗ്മണി (ഡോക്ടര്‍ രുഗ്മിണി) കുടുംബ സദസുകളില്‍ വിവരിക്കാറുണ്ടായിരുന്നു. ‘ബദാംമരങ്ങളുടെ തണലില്‍ ചാരു കസേരയില്‍ അച്ഛന് ചാരി കിടക്കും. ഒരു ദിവസം അമ്മ വടക്കുവശത്തെ ഓലപ്പുരയുടെ അടുക്കളയില്‍ നിന്ന് വൈകിട്ട് അച്ഛനുള്ള സൂപ്പുമായി എത്തി. അച്ഛന് ചുമച്ചു തുപ്പി. തുപ്പിയതെന്താണെന്നു നോക്കാന്‍ അമ്മ വേഗം നടന്നു. അപ്പോഴേക്കും തുപ്പിയതിനുമേല് വടിയുടെ അറ്റം കൊണ്ട് മണ്ണു നീക്കിയിട്ടു. അടുത്തു വന്ന് എന്താണ് തുപ്പിയതെന്ന് ചോദിച്ചപ്പോള്‍ ‘ദുഃഖമനോഹരമായ ചിരിയോടെ ഓ ഒന്നുമില്ല എന്നു പറഞ്ഞ് അച്ഛന് സൂപ്പ് വാങ്ങി കുടിച്ചു. തുപ്പിയത് രക്തമായിരുന്നു. സന്ധ്യമയക്കത്തില്‍ പാവം അമ്മയുടെ കണ്ണുകള്‍ നിറഞ്ഞു ഒഴുകുന്നത് ഇപ്പോള്‍ കണ്ടതുപോലെ ഞാന്‍ ഓര്‍ക്കുന്നു’.
മാധവന്റെ നേതൃത്വത്തില്‍ നടന്ന വൈക്കം സത്യാഗ്രഹം ഗാന്ധിജിയുടെ അക്രമരഹിത ആശയത്തിന്റെ അടിസ്ഥാനത്തിലാണ്. തിരുവാര്‍പ്പ് സമരം ലഹളയായി മാറുകയും മാധവന്റെ നേതൃപാടവം കൊണ്ട് രക്ത ചൊരിച്ചില്‍ ഒഴിവാക്കി. മകള്‍ രുഗ്മിണി അച്ഛന് ഒരുപാട് സ്വപ്നങ്ങള്‍ ഉണ്ടായിരുന്നതായി ഓര്‍ക്കുന്നു. എസ്എന്‍ഡി
പി യോഗത്തിന്റെ സംഘടന സെക്രട്ടറി എന്ന നിലയിലും താന്‍ സ്വയം ഏറ്റെടുത്ത സമര പരമ്പരകളുടെ തുടര്‍ ചലനവും അച്ഛന്റെ പദ്ധതികളില്‍ ഉള്‍പ്പെട്ടിരുന്നു. കൂടാതെ ദേശീയ രാഷ്ട്രീയത്തില്‍ സജീവമാകാനും ആഗ്രഹിച്ചിരുന്നു.
1930 ഏപ്രില്‍ 26ന് വീട്ടില്‍ ആരും ഉറങ്ങിയിരുന്നില്ല. മകന് ഏഴ് വയസ് മാത്രം പ്രായമുള്ള ബാബു വിജയനാഥ് അച്ഛന്റെ കൂടെകിടക്കണമെന്ന് വാശി പിടിച്ചിരുന്നു. അങ്ങനെ മകനെ കൂടെ കിടത്തി മാധവന് ഉറങ്ങി എന്നാല്‍ 27 വെളുപ്പിന് മുന്ന് തവണ രക്തം ഛര്‍ദിക്കുകയും ഹൃദ്രോഗം ഉണ്ടാകുകയും ചെയ്തു. അമ്മയും മക്കളായ രുഗ്മിണിയും രേവതിയും കണ്ണീരോടെ നോക്കിനില്ക്കുമ്പോള് അച്ഛന്റെ അവസാന സ്പന്ദനവും നിലച്ചു. കേരള നവോഥാന ചരിത്രമാകുന്ന ഗിരിശൃംഗത്തില്‍ മായിക്കാനാകാത്ത പേരു കൊത്തിവച്ചിട്ടുണ്ട്. ആ പേരാണ് ദേശാഭിമാനി ടി.കെ. മാധവന്.
എന്‍. ഗംഗാധരന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: