ന്യൂദല്‍ഹി: എം.എസ്. ധോണി യോഗ്യനായ ക്യാപ്റ്റനാണ്. ടീം തോല്ക്കുമ്പോഴോക്കെ അദ്ദേഹം തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുമായിരുന്നെന്ന് ഇന്ത്യന്‍ പേസര്‍ മോഹിത് ശര്‍മ. മുപ്പത്തിയൊന്നുവയസുകാരനായ മോഹിത് ശര്‍മ ഏറെക്കാലും ധോണിയുടെ കീഴിലാണ് ഇന്ത്യക്കായും ഐപിഎല്ലല്‍ ചെന്നൈ സൂപ്പര്‍ കിങ്സിനായും കളിച്ചത്.
ധോണിയുടെ വിനയവും നന്ദി പ്രകടനങ്ങളുമൊക്കെ മറ്റു കളിക്കാരില്‍ നിന്ന് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നു. യഥാര്‍ഥ നായകനാണ് ധോണിയെന്നാണ് എന്റെ വിശ്വാസം. ഇന്‍സ്റ്റഗ്രാം പരിപാടിയില്‍ സംസാരിക്കുകായിരുന്നു മോഹിത്.
ടീം വിജയിക്കുമ്പോള്‍ വീമ്പുപറയാന്നൊന്നും ധോണിയെ കിട്ടില്ല. എന്നാല്‍ ടീം തോല്‍ക്കുമ്പോള്‍ ഉത്തരവാദിത്വം ഏറ്റെടുത്ത ധോണി മുന്നില്‍ തന്നെയുണ്ടാകും. അതാണ് ഒരു നായകന്റെ ഗുണം. അതുകൊണ്ടാണ് ഞാന്‍ അദ്ദേഹത്തെ ആരാധിക്കുന്നതെന്ന് മോഹിത് ശര്‍മ വെളിപ്പെടുത്തി.
പുറംവേദനയെ തുടര്‍ന്ന് ശര്‍മ പത്ത് മാസമായി ക്രിക്കറ്റില്‍ നിന്ന് വിട്ടു നില്‍ക്കുയായിരുന്നു. ശസ്ത്രക്രിയയ്ക്ക് വിധേയനായ മോഹിത് ഐപിഎല്ലില്‍ തിരിച്ചുവരാന്‍ തയ്യാറെടുത്തിരിക്കുകയാണ്. ഇത്തവണ ദല്‍ഹി ക്യാപിറ്റല്‍സിനായാണ് മോഹിത് കളിക്കുന്നത്.
ഇത്തവണ ഐപിഎല്‍ കിരീടം നേടാന്‍ സാധ്യതുള്ള ടീമാണ് ദല്ഹിയെന്ന് മോഹിത് പറഞ്ഞു.ഒട്ടേറെ ഇന്ത്യന്‍ താരങ്ങള്‍ അണിനിരക്കുന്ന ഞങ്ങളുടെ ടീം ശക്തമാണ്. ശിഖര്‍ ധവാന്, ഇഷാന്ത് ശര്‍മ, അമിത് മിശ്ര, ഹര്‍ഷല്‍ പട്ടേല്‍ തുടങ്ങിവര്‍ ദല്‍ഹി ടീമിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: