കോഴിക്കോട്: സമൂഹ മാധ്യമങ്ങളില്‍ വ്യാജ പ്രൊഫൈലിലൂടെ പെണ്‍കുട്ടികളെ അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സിപിഎമ്മുകാരന് പിടിയില്‍. താമരശ്ശേരി അമ്പായത്തോട് സ്വദേശി വലിയപീടികയില്‍ മജ്നാസ് (19)ആണ് നടക്കാവ് പോലീസിന്റെ പിടിയിലായത്. ഇയാള്‍ക്കെതിരെ നടക്കാവ്, ബാലുശ്ശരി, കൊയിലാണ്ടി പോലീസ് സ്റ്റേഷനുകളില്‍ പരാതിയുണ്ട്.
ഇന്‍സ്റ്റാഗ്രാമിലെ പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ സ്ക്രീന്‍ഷോട്ട് എടുത്ത് അശ്ലീല കമന്റും പെണ്‍കുട്ടിയുടെ ഇന്‍സ്റ്റാഗ്രാം ലിങ്കും ചേര്‍ത്ത് പങ്കുവെക്കുകയാണ് ഇയാള്‍ ചെയ്യുന്നത്. അഞ്ച് വ്യാജ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകളാണ് ഇയാള്‍ ഇതിനായി ഉപയോഗിച്ചിരുന്നത്. പിന്നീട് ഈ ചിത്രങ്ങള്‍ സ്റ്റോറിയായി പോസ്റ്റ് ചെയ്ത് അത് പെണ്‍കുട്ടികളെ അറിയിക്കും.
ഇത് അറിഞ്ഞ് ചിത്രങ്ങള്‍ നീക്കം ചെയ്യണം എന്നാവശ്യപ്പെടുന്ന പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തുകയും തുടര്‍ന്ന് പെണ്‍കുട്ടിയുടേയും അമ്മയുടെയും നഗ്നചിത്രങ്ങളാണ് അയാള്‍ ആവശ്യപ്പെടുക. തുടര്‍ന്ന് പെണ്‍കുട്ടി നല്കിയ പരാതിയിലാണ് ഇയാള്‍ പിടിയിലായത്. പല പെണ്‍കുട്ടികളും പരാതിപ്പെടാന്‍ ഭയക്കുകയായിരുന്നു. നടക്കാവ് സ്റ്റേഷന് പരിധിയിലെ പെണ്‍കുട്ടിയുടെ പരാതിയിലാണ് രണ്ട് ദിവസത്തിനുള്ളില്‍ തന്നെ സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടക്കാവ് എസ്ഐ രാജീവും സംഘവും പ്രതിയെ പിടിച്ചത്. മൂന്ന് വര്‍ഷംവരെ തടവ്ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. സമൂഹ മാധ്യമങ്ങളില്‍ വ്യാജ പ്രൊഫൈലിലൂടെ പെണ്‍കുട്ടികളെ അപമാനിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് എബിവിപി ജില്ലാപ്രസിഡന്റ് അമല്‍ മനോജ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: