തിരുവനന്തപുരം: ആറുപതിറ്റാണ്ടിലധികമായി ഹിന്ദുത്വരാഷ്ട്രീയത്തിന്റെ കേരളത്തിലെ സാരഥിയാണ് രാമന്‍പിള്ളസാര്‍ എന്ന കെ.രാമന്‍പിള്ള. പ്രായമേറെയായങ്കിലും ആശയപരമായ കരുത്തിന് ഒട്ടും പരിക്കേറ്റിട്ടില്ല. ബിജെപിയുടെ പൂര്‍വരൂപമായ ഭാരതീയ ജനസംഘത്തിന് കേരളത്തില്‍ വിത്തുപാകിയ ഏതാനും പേരില്‍ ഒന്നാമതോ രണ്ടാമതോ എഴുതേണ്ട പേരാണ് കെ.രാമന്‍പിള്ള എന്നത്.
അധികാര രാഷ്ട്രീയത്തിന്റെ നാലകലത്ത് പോലും നില്ക്കാന് താല്പര്യം പ്രകടിപ്പിക്കാത്ത കെ.രാമന്പിള്ളസാറിനെ ഇന്നലെ രാവിലെയാണ് ലോകരാഷ്ട്രത്തലവന്മാരില് ഒന്നാം സ്ഥാനത്തോളമെത്തിയ നരേന്ദ്രമോദി വിളിച്ച് ക്ഷേമമന്വേഷിച്ചത്.ഹിന്ദിയിലും ഇംഗ്ലീഷിലുമായി ഇരുവരും അഞ്ചുമിനുട്ടോളം ആശയവിനിമയം നടത്തി. രാഷ്ട്രത്തിന്റെയും ലോകത്തിന്റെയും നന്മയ്ക്കായി അക്ഷീണം പ്രയത്നിക്കുന്ന മോദിജിയെ അഭിനന്ദിക്കാന്‍ രാമന്‍പിള്ള സാര്‍ മറന്നില്ല.
അങ്ങയെ പോലുള്ള മുതിര്‍ന്ന കാര്യകര്‍ത്താക്കളുടെ അനുഗ്രഹമാണെന്റെ ഓജസിന്റെ ഇന്ധനമെന്ന് മോദിയും. ബിജെപി അധ്യക്ഷന്‍ മുരളി മനോഹര്‍ ജോഷി നയിച്ച ഏകതായാത്രയില്‍ മോദിജിക്കൊപ്പം കന്യാകുമാരി മുതല്‍ കോയമ്പത്തൂര്‍ വരെ യാത്ര ചെയ്ത അനുഭവം രാമന്‍പിള്ള സൂചിപ്പിച്ചു. നേരത്തെ കെ.അയ്യപ്പന്‍പിള്ളയേയും ടിആര്‍കെ ഭട്ടിനേയും പ്രധാനമന്ത്രി നേരിട്ട് വിളിച്ച് ക്ഷേമാന്വേഷണം നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: