തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയര്മാന് കമലിന്റെ ലൈംഗിക പീഡന കേസ് വൈസ് ചെയര്മാന് ബീനാപോളിനേയും പ്രതികൂട്ടിലാക്കുന്നു. കമലിനെതിരെ ഗുരുതര ആരോപണം ഉയര്‍ന്നിട്ടും അദ്ദേഹത്തെ സംരക്ഷിക്കുന്ന നിലപാട് ബീനാപോള്‍ സ്വീകരിച്ചതാണ് ചര്‍ച്ചയാകുന്നത്. സിനിമയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാനായി ‘വുമണ്‍ കളക്ടീവ് ഇന്‍ സിനിമ’ എന്ന പേരില്‍ സംഘടന രൂപീകരിക്കാന്‍ നേതൃത്വം നല്കിയ ബീനാപോള്‍ കമല്‍ വിഷയത്തില്‍ ഇരട്ടത്താപ്പ് കാണിച്ചു എന്നാണ് ആക്ഷേപം.
വക്കീല്‍ നോട്ടീസ് കിട്ടിയെന്നും അതു സെറ്റില്‍ ചെയ്തു എന്നുമാണ് കമല്‍ പറയുന്നത്. ബീനാ പോളിനെ പോലുള്ള സ്ത്രീപക്ഷ വാദികള്‍ അതിനു കൂട്ടു നില്‍ക്കാമായിരുന്നോ എന്ന ചോദ്യം ഉയരുന്നുണ്ട്. ദീലീപിനെതിരെയും മറ്റും ഉറഞ്ഞു തുള്ളിയ ‘വുമണ്‍ കളക്ടീവ് ഇന്‍ സിനിമ’ കമലിന്റെ പീഡന കഥ പുറത്തായിട്ടും നിശബദ്ധത പുലര്‍ത്തുകയാണ്.
അക്കാദമിയില്‍ കമലും ബീനാപോളും തമ്മിലുള്ള ബന്ധം വിവാദമായിരുന്നു. ഇരുവര്‍ക്കുമെതിരെ മൂവ്മെന്റ് ഫോര്‍ ഇന്റിപെന്റന്റ് സിനിമ എന്ന സംഘടന മുഖ്യമന്ത്രിയ്ക്ക് പരാതിയും നല്‍കിയിരുന്നു.
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയവുമായി ബന്ധപ്പെട്ടായിരുന്നു പരാതി. ആമി, കാര്‍ബണ്‍ എന്നീ സിനിമകള്‍ക്ക് പുരസ്ക്കാരം ലഭിച്ചതില്‍ ഇടപെടലുകളുണ്ടായെന്ന് ആരോപിച്ച് നല്കിയ പരാതിയില്‍ കമല്‍, ബീനാ പോള്‍ എന്നിവര്‍ പക്ഷപാതം കാണിച്ചതായി ആരോപിച്ചിരുന്നു.ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സിനിമകള്‍ക്ക് അവാര്‍ഡ് നല്കുന്നു. കമല്‍ സംവിധാനം ചെയ്ത ആമിയ്ക്ക് രണ്ട് പുരസ്ക്കാരവും, ബീനാ പോളിന്റെ ഭര്‍ത്താവ് വേണു സംവിധാനം ചെയ്ത കാര്‍ബണിന് ആറ് പുരസ്ക്കാരവും ലഭിച്ചു. ചലച്ചിത്ര അക്കാദമി തലപ്പത്ത് ഇരിക്കുന്നവരുടെ സിനിമകള്‍ക്ക് അവാര്‍ഡുകള്‍ നല്‍കാറില്ല. കമലും ബീനയും അത് തെറ്റിക്കുകയും ഔദ്യോഗിക പദവി ദുരുപയോഗിച്ച് അവാര്‍ഡ് അടിച്ചെടുക്കുകയും ചെയ്തു എന്നാണ് ആക്ഷേപം. തങ്ങളുടെ ചിത്രങ്ങള്‍ മത്സരത്തിനു വന്നപ്പോള്‍ അടൂര്‍ ഗോപാലകൃഷ്ണന്, ടി കെ രാജീവ് കുമാര്‍ എന്നിവര്‍ ചെയര്മാന് സ്ഥാനം രാജിവെച്ച പരമ്പര്യമുള്ള സ്ഥാപനമാണ് ചലച്ചിത്ര അക്കാദമി
പ്രതികരിക്കാൻ ഇവിടെ എഴുതുക: