ന്യൂദല്‍ഹി: കൊറോണ(കൊവിഡ് 19) വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ഏത് സാഹചര്യത്തേയും നേരിടാന്‍ ഇന്ത്യന്‍ സൈന്യം സജ്ജമാണെന്ന് സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. പാരമ്പര്യം മുന്‍നിര്‍ത്തിയാണ് ഇന്ത്യ കൊവിഡിനെതിരെ പോരാടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
കൊവിഡിനെതിരായ പോരാട്ടം ഇന്ത്യയുടെ സ്വയം പര്യാപ്തതയുടെയും ധീരതയുടെയും പ്രതീകമാണ്. ഒരു കാലത്ത് എന്തും ഇറക്കുമതി ചെയ്തിരുന്ന അവസ്ഥയില്‍ നിന്നും ഇന്ന് സ്വയം ഉദ്പാദിപ്പിക്കാനും അവ കയറ്റുമതി ചെയ്യാനും പര്യാപ്തമായ അവസ്ഥയിലേക്ക് രാജ്യം എത്തി. ഇത് ‘മേക്ക് ഇന്‍ ഇന്ത്യ’ പോലെയുള്ള പദ്ധതികളുടെ വിജയമാണ്. മേക്ക് ഇന്‍ ഇന്ത്യയുടെ പ്രഭാവം വരും കാലങ്ങളില്‍ രാജ്യത്തിനും ലോകത്തിനും കൂടുതല്‍ ബോദ്ധ്യപ്പെടും. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശാസ്ത്രജ്ഞരും ഗവേഷകരും നവീനമായ പദ്ധതികളുമായി മുന്നോട്ട് വരികയാണ്. ഔഷധ വിപണ മേഖലയിലും ആയുധ നിര്‍മ്മാണ രംഗത്തും ഇന്ത്യ ഇന്ന് ഒരേ പോലെ ശോഭിക്കുന്നു. നമ്മുടെ ഗവേഷകരിലും വ്യവസായികളിലും പുത്തന്‍ പ്രതീക്ഷകള്‍ പകരാന്‍ നമുക്ക് സാധിച്ചിരിക്കുകയാണ്. ജനറല്‍ ബിപിന്‍ റാവത്ത് വ്യക്തമാക്കി. നമ്മുടെ ആയുധ നിര്‍മ്മാണ ശാലകളില്‍ നമുക്ക് ആവശ്യമായ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ നാം സ്വയം നിര്‍മ്മിക്കുന്നു. വ്യോമസേനയ്ക്ക് ആവശ്യമായ 83 ലഘു യുദ്ധവിമാനങ്ങളുടെ നിര്‍മ്മാണം ഹിന്ദുസ്ഥാന്‍ ഏയ്റനോട്ടിക്കല്സ് ലിമിറ്റഡില്‍ പുരോഗമിക്കുകയാണ്. ഇത് മാറ്റമല്ലെങ്കില്‍ പിന്നെ എന്താണെന്നും സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് ചോദിക്കുന്നു.
പ്രതിസന്ധി ഘട്ടങ്ങളെ നേരിട്ട് സ്വയം വിജയം വരിക്കുന്നതിനോടൊപ്പം മറ്റുള്ളവരെയും അതിന് പ്രേരിപ്പിക്കുന്നതാണ് ഇന്ത്യയുടെ പാരമ്പര്യവും ചരിത്രവും. അത് അക്ഷരാര്‍ത്ഥത്തില്‍ ലോകത്തെ ബോദ്ധ്യപ്പെടുത്തുന്നതാണ് കൊറോണ കാലത്തെ ഇന്ത്യയുടെ പ്രവര്‍ത്തനങ്ങളെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: