കോഴിക്കോട്: മുന്നറിയിപ്പ് നോട്ടീസ് തൂക്കി കുന്ദമംഗലത്തും പരിസരത്തും ബ്ലാക്ക്മാന് വിളയാട്ടം. വെള്ളിയാഴ്ച അര്‍ദ്ധരാത്രിയോടെയാണ് പ്രാദേശത്ത് ബ്ലാക്ക്മാന് എന്ന് കരുതുന്ന സാമൂഹ്യവിരുദ്ധരുടെ ശല്യമുണ്ടായത്.
കുന്ദമംഗലം എംഎല്‍എ റോഡില്‍ പട്ടേത്ത് മോഹന്‍ദാസിന്റെ വീടിന്റെ മുന്നിലെ അയലിലാണ് നോട്ടീസ് തൂക്കിയിട്ടത്. നിങ്ങളെ ഞാന്‍ ഉറങ്ങാന്‍ അനുവദിക്കില്ല, അയല്‍വാസികളെ കഴുത്ത് ഞെരിച്ച് കൊല്ലും എന്ന് മലയാളത്തില്‍ കോളേജ് നോട്ട്ബുക്കിന്റെ പേജില്‍ എഴുതിയതാണിത്. അതേസമയം ഇത് മറ്റാരോ ചെയ്തതാണെന്നും സംശയമുണ്ട്.
വരിട്ട്യാക്ക്, ആനപ്പാറ, ചാത്തങ്കാവ് എന്നിവിടങ്ങളിലും ബ്ലാക്ക്മാന് ശല്ല്യമുണ്ടായി. ആനപ്പാറ – ചാത്തങ്കാവ് പ്രദേശത്തെ ചിലരും എംഎല്‍എ റോഡ് മണ്ണൊടിയില്‍ ഒരു വീട്ടുകാരും ബ്ലാക്ക്മാനെ കണ്ടതായും പറയുന്നു. നാട്ടുകാര്‍ ഉടന്‍ ഒത്തുകൂടി പിടിക്കാന്‍ ശ്രമം നടത്തിയെങ്കിലും ഞൊടിയില്‍ രക്ഷപ്പെട്ടു.
ചാത്തങ്കാവ്, ചെത്തുകടവ് രാജീവ് ഗാന്ധികോളനിയിലും പെരിങ്ങാളത്തും കഴിഞ്ഞ ദിവസങ്ങളില്‍ ബ്ലാക്ക്മെന് ശല്യമുണ്ടായതായി പറയുന്നു. പ്രദേശങ്ങളില്‍ ബ്ലാക്ക്മെന് വിളയാട്ടം നാട്ടുകാരില്‍ ഭീതി പടര്‍ത്തിയിട്ടുണ്ട്. പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ബ്ലാക്ക്മാനെ പിടിക്കാന്‍ ചിലയിടങ്ങളില്‍ യുവാക്കളും ഒരുങ്ങിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: