Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

വിലക്ക് മറികടന്ന് യാത്ര; കരിങ്കല്ലിട്ട് നാലു റോഡുകള്‍ അടച്ചു

വിലക്ക് മറികടന്ന് യാത്ര; കരിങ്കല്ലിട്ട് നാലു റോഡുകള്‍ അടച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 26, 2020, 09:36 am IST
in Kozhikode
തോട്ടുമുക്കം റോഡ് മുക്കം പൊലീസ് കരിങ്കല്ലിറക്കി അടയ്ക്കുന്നു

തോട്ടുമുക്കം റോഡ് മുക്കം പൊലീസ് കരിങ്കല്ലിറക്കി അടയ്ക്കുന്നു

മുക്കം: ലോക്ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ മറികടന്ന് അതിര്‍ത്തി കടന്നെ ത്തുന്നവരെ തടയാന്‍ അതിര്‍ത്തി റോഡുകള്‍ കരിങ്കല്ലിട്ട് അടച്ച്  പോലീസ്. മലപ്പുറം ജില്ലയുമായി അതിര്‍ത്തി പങ്കിടുന്ന വാലില്ലാപുഴ – പുതിയനിടം, തേക്കിന്‍ ചുവട്-തോട്ടുമുക്കം, പഴം പറമ്പ്- തോട്ടുമുക്കം – എടക്കാട്ടുപറമ്പ്, പനം പിലാവ് – തോട്ടുമുക്കം എന്നീ അതിര്‍ത്തി ഉപറോഡുകളാണ് പോലീസ് അടച്ചത്.  

കര്‍ശന നിര്‍ദ്ദേശങ്ങളും പോലീസിന്റെ പരിശോധനകളും മറികടന്ന് ആളുകള്‍ ഇരുചക്രവാഹനങ്ങളില്‍ വിലസുന്നത് പോലീസിനു തലവേദന സൃഷ്ടിച്ചിരുന്നു. മലപ്പുറം – കോഴിക്കോടു ജില്ലകളുടെ അതിര്‍ത്തിയായ എരഞ്ഞിമാവില്‍ പോലീസ് കര്‍ശനപരിശോധന നടത്തുമ്പോളാണ് ഇതു മറികടക്കാന്‍ അരീക്കോടു നിന്ന് പലരും തോട്ടുമുക്കം വഴി മുക്കത്തേക്ക് യാത്ര ചെയ്യുന്നത്. പഴമ്പറമ്പ് വഴി ചെറുവാടിയില്‍ എത്തുന്നവരുമുണ്ട്.

അതേസമയം പോലീസിനെ കബളിപ്പിച്ചു നടത്തുന്ന ഈ യാത്ര തടയാന്‍  റോഡുകള്‍ അടച്ചത് വിവാദമാവുകയും ചെയ്തു. റോഡില്‍ കരിങ്കല്ലിറക്കി ഗതാഗതം തടഞ്ഞ് പൂര്‍ണമായി അടച്ചതാണ് ആക്ഷേപത്തിനിടയാക്കിയത്. പെട്ടെന്ന് എന്തെങ്കിലും ആവശ്യം നേരിടുകയോ ആംബുലന്‍സ്, അഗ്‌നി രക്ഷാ സേന, പോലീസ്  വാഹനങ്ങള്‍ക്ക് എത്തേണ്ടി വരികയോ ചെയ്താല്‍ എന്തു ചെയ്യുമെന്ന ചോദ്യമാണ് പലരും ഉയര്‍ത്തുന്നത്. മുക്കം എസ്‌ഐ അസ്സയിന്‍, എഎസ്‌ഐ സലീം മുട്ടാത്ത്, ഹോം ഗാര്‍ഡ് സനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് റോഡുകള്‍ അടച്ചത്.  

ചങ്ങരോത്ത് പഞ്ചായത്തില്‍  അതിര്‍ത്തികള്‍ അടച്ചു  

പേരാമ്പ്ര: കോവിഡ് 19 സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ച തോട്ടത്താകണ്ടി പ്രദേശം ഉള്‍പ്പെടുന്ന ചങ്ങരോത്ത് പഞ്ചായത്തില്‍ അതീവ ജാഗ്രത. അതിര്‍ത്തികള്‍ അടച്ച് പരിശോധന കര്‍ശനമാക്കി. ജില്ല പോലീസ് മേധാവിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ഡിവൈഎസ്പി അശ്വകുമാര്‍, പേരാമ്പ്ര പോലീസ് ഇന്‍സ്‌പെക്ടര്‍ കെ. സുമിത്ത് കുമാര്‍, സബ്ബ് ഇന്‍സ്പക്ടര്‍ പി.കെ. റഊഫ്, പെരുവണ്ണാമൂഴി ഇന്‍സ്‌പെക്ടര്‍ പി. രാജേഷ് എന്നിവരുടെ നേതൃത്വത്തില്‍ വിവിധ ഭാഗങ്ങളില്‍ ശക്തമായ പരിശോധന നടത്തുന്നുണ്ട്. പഞ്ചായത്ത് അതിരുകള്‍ പങ്കിടുന്ന റോഡുകള്‍ പൂര്‍ണമായും അടച്ചതിന് ശേഷമാണ് ഇവിടങ്ങളില്‍ കര്‍ശന പരിശോധന ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിന്റെ സമീപ പഞ്ചായത്തുകളായ കൂത്താളി, പേരാമ്പ്ര, കുറ്റ്യാടി, മരുതോങ്കര, ചക്കിട്ടപാറ, വേളം തുടങ്ങിയ പഞ്ചായത്തുകളില്‍ നിന്ന് ചങ്ങരോത്ത് പഞ്ചായത്തിലേക്ക് വാഹനങ്ങള്‍ പ്രവേശിക്കുന്നതും ഈ പഞ്ചായത്തുകളിലേക്ക് കോവിഡ് നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് പോകുന്നതും കര്‍ശനമായി വിലക്കിയിട്ടുണ്ട്.

പഞ്ചായത്ത് അതിരുകള്‍ പങ്കിടുന്ന കുറ്റ്യാടി, പേരാമ്പ്ര പാതയിലെ ചെറിയകുമ്പളം, കടിയങ്ങാട് പുന്നയുടെ ചുവട് എന്നിവിടങ്ങിലും മറ്റ് പഞ്ചായത്തു അതിരുകളായ മഹിമപാലം, ആവടുക്ക, കോക്കാട്, പട്ടാണിപ്പാറ, ചവറംമൂഴി, കല്ലൂര്‍, തെക്കേടത്ത്കടവ് എന്നിവടങ്ങളിലും ബാരിക്കേഡുകള്‍ ഉപയോഗിച്ചാണ് റോഡുകള്‍ അടച്ചിരിക്കുന്നത്.  

Tags: kozhikodecovidലോക്ഡൗണ്‍Corona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

Kerala

കോഴിക്കോട് ട്രെയിനിനു നേരെ കല്ലേറ്; വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്

Kerala

വിദ്യാര്‍ഥികളെ ഇറക്കി വന്ന സ്‌കൂള്‍ വാനില്‍ നിര്‍ത്തിയിട്ട ഉടന്‍ തീ; ഒഴിവായത് വൻ ദുരന്തം

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

ബെംഗളൂരുവിലേക്കുള്ള ബസ്സ് അപകടത്തിൽ നാലുപേർ കൊല്ലപ്പെട്ടു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഭാരതം വന്‍ സാമ്പത്തിക ശക്തിയാകുന്നതിന് കാരണം മോദിയുടെ വികസന പദ്ധതികള്‍, എഫ്സിആര്‍എ ബില്ലില്‍ നുണ പ്രചാരണം നടത്തുന്നു; അനില്‍ ആന്റണി

സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗിക അതിക്രമ പരാതി: അന്വേഷണം വിപുലമാക്കും

സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ചു; കാന്‍ഡിഡേറ്റ്സില്‍‍ നിന്നും വിട്ടുനിന്ന് കൊനേരു ഹംപി, ഇന്ത്യയുടെ വേദനയായി ഹംപിയുടെ അസാന്നിധ്യം

‘എസ്ഡിപിഐക്കാരെ നന്നാക്കാനാണ് സിപിഎം അവരോട് വോട്ട് ചോദിക്കുന്നത്, തങ്ങളുടെ മുന്നണിയിൽ വന്നാൽ എല്ലാ സംരക്ഷണവും നൽകും’- എ കെ ബാലൻ

കേരളത്തിൽ ഡബിൾ എഞ്ചിൻ സർക്കാർ വരണം: ബൂത്ത് പ്രവർത്തകരോട് ഓഡിയോ ബ്രിഡ്ജിൽ പ്രധാനമന്ത്രി

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരുവല്ലയിലെ പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് ഏപ്രില്‍ 3 , 4 തീയതികളിലെ ട്രാഫിക് ക്രമീകരണം

നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ സർജ്ജിക്കൽ സ്ട്രൈക്ക്! ഡിഎംകെ നോമിനിയായ തമിഴ്നാട് ഡിജിപിയെ മാറ്റി

മമ്മൂട്ടിയുമായി എടാ പോടാ ബന്ധമുള്ളതുപോലെ പിഷാരടി അഭിനയിക്കുന്നു, പിഷാരടി അമ്മയിലെ തെരഞ്ഞെടുപ്പില്‍ തോറ്റയാള്‍, മമ്മൂട്ടി സഹായിച്ചില്ല

1901-ൽ വരച്ച രാജാ രവിവർമ്മയുടെ ‘യശോദയും കൃഷ്ണനും’ ചിത്രം വിറ്റുപോയത് 167.2 കോടി രൂപയ്‌ക്ക്

ഫാ. ഡോ. ജസ്റ്റിന്‍ പനക്കല്‍ അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.