ന്യൂദല്‍ഹി: ക്രിക്കറ്റിലെ ദൈവമാണ് സച്ചിന് ടെന്‍ഡുല്‍ക്കര്‍. ഒട്ടേറെ റെക്കോഡുകള്‍ പടുത്തുയര്‍ത്തിയാണ് ഈ ഇതിഹാസം കളിക്കളം വിട്ടത്. ഈ റെക്കോഡുകളൊക്കെ മറികടക്കാന്‍ ആര്‍ക്കെങ്കിലും കഴിയുമോയെന്ന ചോദ്യമുയരാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. ഒറ്റയാള്‍ക്കു മാത്രമേ സച്ചിനെ മറികടക്കാനാകൂയെന്ന് ഓസീസിന്റെ ഇതിഹാസ പേസര്‍ ബ്രെറ്റ് ലീ വിശ്വസിക്കുന്നു.
ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി സച്ചിന്റെ റെക്കോഡുകള്‍ തിരുത്തിക്കുറിച്ചേക്കുമെന്ന് ബ്രെറ്റ് ലീ ഒരു ചാനലിനോട് പറഞ്ഞു. സച്ചിന്റെ മഹത്തായ റെക്കോഡുകള്‍ തകര്‍ക്കുക അത്ര എളുപ്പമല്ല. പക്ഷെ നിലവില്‍ മികച്ച ഫോമിലുള്ള കോഹ്ലിക്ക് സച്ചിനെ മറികടക്കാനാകുമെന്ന് ലീ വെളിപ്പെടുത്തി.
മികച്ച ബാറ്റ്സ്മാനാണ് കോഹ്ലി. പ്രതിസന്ധി ഘട്ടങ്ങളില്‍ പതറാതെ മുന്നേറുന്ന ഈ താരത്തിന് മികച്ച കയിക ക്ഷമതയുമുണ്ട്. ഈ നിലയില്‍ കളി തുടരുകയാണെങ്കില്‍ കോഹ്ലിക്ക് മുന്നില്‍ സച്ചിന്റെ റെക്കോഡുകള്‍ തകര്‍ന്നു വീഴും.
1989-ല്‍ പതിനാറാം വയസില്‍ പാക്കിസ്ഥാനെതിരെ കറാച്ചിയിലാണ് സച്ചിന് ടെന്‍ഡുല്‍ക്കര്‍ അരങ്ങേറ്റം കുറിച്ചത്. ഇരുനൂറ് ടെസ്റ്റും 463 ഏകദനിങ്ങളും കളിച്ച സച്ചിന് നൂറ് സെഞ്ചുറികള്‍ നേടിയിട്ടുണ്ട്. ടെസ്റ്റില്‍ 51 സെഞ്ചുറിയടക്കം 15921 റണ്‍സും ഏകദിനത്തില്‍ 49 സെഞ്ചുറി ഉള്‍പ്പെടെ 18426 റണ്‍സും കുറിച്ചു. കോഹ് ലി ഇതുവരെ 43 ഏകദിന സെഞ്ചുറികളും 27 ടെസ്റ്റ് സെഞ്ചുറിയും നേടി.
കോഹ്ലിയും ബ്രെറ്റ് ലീയും കഴിഞ്ഞ ദിവസം സച്ചിന് ജന്മദിനാശംസകള് നേര്‍ന്നു. കളിക്കളത്തിലെ പോരാട്ടങ്ങള്‍ അവസാനിച്ചെങ്കിലും സൗഹൃദം എന്നന്നേക്കുമായി നിലനില്‍ക്കുമെന്ന് ബ്രെറ്റ് ലീ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: