തിരുവനന്തപുരം: കൊറാണക്കാലത്ത് ശുചിത്വത്തിന് പ്രാധാന്യം നല്‍കണമെന്ന് പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശം സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്നു. മന്ത്രിമാര്‍ക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കും ടൗവ്വല് വാങ്ങാനായി 75000 രൂപ ചെലവിടാന്‍ ഭരണാനുമതി നല്കി. 100 ടര്‍ക്കി ടൗവ്വലുകലും 100 ഹാന്‍ഡ് ടൗവ്വലുകളും വാങ്ങാനാണ് ഈതുക. അസാധാരണ സമയത്തെ അസാധാരണ തീരുമാനം എന്നു പറഞ്ഞ് അഴിമതിയൊന്നും ചികയേണ്ട. സര്‍ക്കാര്‍ കീഴിലുള്ള സംസ്ഥാന കൈത്തറി വികസന കോര്‍പ്പറേഷനില്‍നിന്നാണ് ടൗവ്വല് വാങ്ങുന്നത്.
ഹൗസ് കീപ്പിംഗ് വിഭാഗം ജോയിന്റ് സെക്രട്ടറി പി ഹണിയാണ് ഇതു സംബന്ധിച്ച ഉത്തരവിട്ടിരിക്കുന്നത്.
അതേ സമയം സംസ്ഥാനത്ത് ഇന്ന് ഏഴ് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കോട്ടയം കൊല്ലം ജില്ലകളില്‍ മൂന്ന് പേര് വീതവും കണ്ണൂരില്‍ നിന്ന് ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകിരിച്ചത്. കൊല്ലത്ത് രോഗം സ്ഥിരീകരിച്ചതില്‍ ഒരാള്‍ ആരോഗ്യ പ്രവര്‍ത്തകയാണ്. 7 പേര് രോഗമുക്തരായി. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ രണ്ടുപേര്‍ വീതവും വയനാട്ടില്‍ ഒരാളുമാണ് രോഗമുക്തരായത്. മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താസമ്മേളനത്തിലാണ് ഇതു സംബന്ധിച്ച കാര്യങ്ങള്‍ വ്യക്തമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: