തിരുവനന്തപുരം: ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സ്പ്രിങ്ക്‌ളറിന് രേഖാ കൈമാറ്റം തുടരാന്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കണമെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ പി.കെ ക്യഷ്ണദാസ്. സര്‍ക്കാരിന്റെ പക്കല്‍ ഉള്ളത് ബിഗ് ഡേറ്റയാണെന്ന് തെറ്റായ വിവരം പ്രചരിപ്പിച്ച സാഹചര്യത്തെ കുറിച്ച് അന്വേഷണം വേണമെന്നും അദ്ദേഹം അവശ്യപ്പെട്ടു.
സ്പ്രിങ്ക്‌ളറിന്റെ സേവനം സ്വീകരിച്ചതില്‍ കേരള സര്‍ക്കാര്‍ നിരത്തിയ വാദങ്ങള്‍ കളവായിരുന്നു എന്നാണ് ഹൈക്കോടതി നിരിക്ഷണങ്ങളോടെ വ്യക്തമാകുന്നത്. സ്പ്രിങ്ക്‌ളര്‍ ഇടപാടും ആയി ബന്ധപ്പെട്ട് കൈകാര്യം ചെയ്യാന്‍ ഉണ്ടായിരുന്നത് ബിഗ്‌ഡേറ്റയാണെന്ന പ്രചരണമാണ് സര്‍ക്കാര്‍ നടത്തിയത്. ഇപ്പോള്‍ അത് അങ്ങനെ അല്ലെന്നും വ്യക്തമായി കഴിഞ്ഞു. അതായത് ഈ ഡേറ്റയെ ബിഗ് ഡേറ്റയെന്ന് വിധിച്ച ഉദ്യോഗസ്ഥന്‍ ഗുരുതരമായ തെറ്റിദ്ധരിപ്പിയ്‌ക്കലാണ് നടത്തിയിരിക്കുന്നത്. ഇക്കാര്യത്തില്‍ കര്‍ശന നടപടി വേണമെന്നും പി.കെ ക്യഷ്ണദാസ് ആവശ്യപ്പെട്ടു.
ക്കോടതി നിരിക്ഷണങ്ങളുടെ പശ്ചാത്തലത്തില്‍ എട്ട് ചോദ്യങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ജനങ്ങള്‍ക്ക് ഉത്തരം നല്‍കണമെന്നും ആദ്ദേഹം ആവശ്യപ്പെട്ടു.
- പേര് വിവരവും സെക്കന്ററി ഡേറ്റയും കൈമാറരുതെന്ന ഹൈക്കോടതിയുടെ നിര്‍ദ്ദേശം പാലിയ്‌ക്കാന്‍ എന്തൊക്കെ നടപടികളെടുത്തു?
- ഹൈക്കോടതി നിര്‍ദ്ദേശങ്ങള്‍ പാലിയ്‌ക്കാന്‍ പുതിയ കരാര്‍ വേണം. ഇതിന് സര്‍ക്കാര്‍ തയ്യാറാകുമോ?
- ഹൈക്കോടതി നിര്‍ദ്ദേശങ്ങള്‍ പ്രകാരം വ്യക്തിവിവരങ്ങള്‍ നല്‍കാതെ അനാലിസിംഗിന് രേഖകള്‍ നല്‍കാന്‍ പുതിയ ആര്‍ക്കിടച്ചറിംഗ് വേണം. അത് എപ്രകാരമാണ് സാധ്യമാക്കുക?
- ഇതുവരെ ട്രാന്‍സ്ഫര്‍ ചെയ്ത ഡേറ്റകള്‍ക്ക് ഒന്നും വ്യക്തികളുടെ അനുമതി ഇല്ല. ഇത് ലഭ്യമാകുന്നത് വരെ കൈമാറിയ രേഖകളുടെ ഉപയോഗവും വിലയിരുത്തലും നിര്‍ത്തി വയ്‌ക്കുമോ?
- ഹൈക്കോടതിയുടെ നിര്‍ദ്ദേശങ്ങള്‍ക്ക് ശേഷവും അഞ്ച് ലക്ഷം ഡേറ്റകളെ സര്‍ക്കാര്‍ ബിഗ്‌ഡേറ്റകളായാണോ കണക്കാക്കുന്നത്?
- സ്പ്രിങ്ക്‌ളറും ഫെയ്സ് ബുക്കും തമ്മിലുള്ള സര്‍ക്കാരിന് അറിയാവുന്ന ബന്ധങ്ങള്‍ എന്തൊക്കെ?
- രേഖാ സംഭരണത്തിനും വിശകലനത്തിനും കേരളത്തെ സഹായിക്കാന്‍ സാധിക്കുമായിരുന്നു എന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടിനൊടുള്ള സംസ്ഥാനത്തിന്റെ പ്രതികരണം?
- വ്യക്തികളുടെ ചികിത്സ രേഖകള്‍ കൈമാറുന്നതുമായ് ബന്ധപ്പെട്ട നിയമങ്ങള്‍ സംസ്ഥാനം പാലിക്കാതിരുന്നത് എന്ത്‌കൊണ്ട്?
പ്രതികരിക്കാൻ ഇവിടെ എഴുതുക: