ഇടുക്കി: കഴിഞ്ഞ ദിവസം കൊറോണ സ്ഥിരീകരിച്ച കോട്ടയം പാല സ്വദേശിയെ കേരളത്തിലെത്തിച്ചത് മുന്‍ എംപിയും സിപിഎം നേതാവുമായ എ. സമ്പത്ത് ഇടപെട്ട് . ഇവരെ കമ്പംമെട്ടില്‍ എത്തിച്ചത് ദല്‍ഹി പോലീസിലെ എഎസ്ഐ. അതേ സമയം ഇടുക്കിയിലേക്ക് പ്രവേശിക്കുന്നത് കമ്പംമെട്ട് സിഐ തടയുകയായിരുന്നു. സമ്പത്തിന്റെ സെക്രട്ടറി നേരിട്ട് ഇടപെട്ട് ആണ് സഹായമൊരുക്കിയത്. ഇവരെ കടത്തി വിടാന്‍ വലിയ സമ്മർദ്ദം ഉണ്ടായിട്ടും പലരും നിര്‍ദേശം നല്‍കിയെങ്കിലും ഇതൊന്നും ജില്ലാ ഭരണകൂടം ചെവിക്കൊണ്ടില്ല. ഇതാണ് വൈറസ് പടരാതിരിക്കാൻ സഹായിച്ചത്. കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള ബന്ധം ഏകോപിപ്പിക്കാന്‍ പിണറായി സര്‍ക്കാര്‍ ക്യാബിനറ്റ് റാങ്കില്‍ ദല്‍ഹിയില്‍ നിയമിച്ച നേതാവാണ് സമ്പത്ത്. കേരള ഹൗസ് കേന്ദ്രീകരിച്ചാണ് സമ്പത്തിന്റെ പ്രവര്‍ത്തനം.
ഓസ്ട്രേലിയയില്‍ നിന്നെത്തിയ ദമ്പതിമാരില്‍ ഭാര്യയ്ക്ക് ബുധനാഴ്ചയാണ് നെടുങ്കണ്ടത്ത് നിരീക്ഷണത്തിലിരിക്കെ കൊറോണ സ്ഥിരീകരിച്ചത്. 2626 കിലോമീറ്റര്‍ 8 സംസ്ഥാനങ്ങളിലൂടെ പിന്നിട്ടാണ് ഇവര്‍ കേരളത്തിലെത്തിയത്. പോലീസ് ഉദ്യോഗസ്ഥന്റെ തന്നെ ടാക്സി കാറില്‍ ആയിരുന്ന യാത്ര. ഒരു ലക്ഷം രൂപ കാര്‍ വാടകയായി ദമ്പതിമാര്‍ പോലീസ് ഉദ്യോഗസ്ഥന് നല്കി. റോഡിലെ പരിശോധനകള്‍ ഒഴിവാക്കാന്‍ പോലീസ് ഉദ്യോഗസ്ഥന്റെ സാന്നിധ്യം ദമ്പതിമാരെ തുണച്ചു.
ദല്‍ഹിയില്‍ നിന്നും 14 ദിവസം നിരീക്ഷണം പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു യാത്ര. സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധിയായി ന്യൂദല്‍ഹിയിലുള്ള മുന്‍ എം.പി. എ. സമ്പത്തിന്റെ സെക്രട്ടറി നേരിട്ട് ഇടപെട്ടാണ് ഇതിന് സഹായം നല്‍കിയത്.
ഉന്നത രാഷ്ട്രീയ സമ്മര്‍ദം ഉണ്ടായതോടെയാണ് പോലീസ് ഉദ്യോഗസ്ഥന് ഡ്രൈവറായത്. 14നാണ് ഇവര്‍ ദല്‍ഹിയില്‍ നിന്ന് ടാക്സിയില്‍ കേരളത്തിലേക്ക് പുറപ്പെട്ടത്. 16ന് 3 മണിക്ക് കമ്പംമെട്ട് ചെക്ക് പോസ്റ്റില്‍ എത്തിയ ശേഷം ഡ്രൈവര്‍ തിരികെ മടങ്ങി. കേരളത്തിലേക്ക് പ്രവേശിക്കുന്നതിന് പാസ് നല്‍കാതെ വന്നതോടെ ഇടുക്കിയിലെ മുന്‍ എംപി അടക്കമുള്ള ഉന്നതര്‍ വീണ്ടും ഇടപെട്ടു. ഇത് നടക്കാതെ വന്നതിനാലാണ് രോഗം കൂടുതല്‍ പേരിലേക്ക് പടരാതെ തടയാനായത്.
കൃത്യമായി ജോലി നോക്കിയ പോലീസുകാരുടേയും ജില്ലാഭരണകൂടത്തിന്റേയും വലിയൊരു നേട്ടം കൂടിയാണിത്. അതേ സമയം കേരളത്തിലെത്തിയ പോലീസുകാരനെ കണ്ടെത്താനുള്ള ശ്രമം നടക്കുകയാണ്. ഇത് സംബന്ധിച്ചുള്ള അറിയിപ്പ് കൈമാറി കഴിഞ്ഞു. ഇയാളുടെ സഞ്ചാര പദവും യാത്രയിൽ താമസിച്ച വഴികളും മറ്റ് സംസ്ഥാനങ്ങളും തലവേദനയാകുക എന്ന് . രാജ്യത്ത് ലോക്ക് ഡൗൺ തീരുന്നവരെ യാത്രകൾ ഒഴിവാക്കണമെന്ന കേന്ദ്ര നിർദ്ദേശവും ഇവിടെ അട്ടിമറിക്കപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: