ഇസ്ലാമബാദ്: കോവിഡ് ബാധിതരെ കണ്ടെത്തുന്നതിനായി ഭീകരര്‍ക്ക് സഹായം നല്കുന്ന ഐഎസ്ഐ ചാരസംഘടനയുടെ സഹായം തേടി പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്. അദ്ദേഹം തന്നെയാണ് ഐഎസ്ഐയെ ഉപയോഗിച്ച് കൊറോണ വൈറസ് ബാധിതരെ കണ്ടെത്തുന്നതായി അറിയിച്ചത്.
വൈറസ് ബാധിതരെ തിരിച്ചറിയുന്നതിന് മറ്റ് സംവിധാനങ്ങള്‍ പരാജയപെട്ട സാഹചര്യത്തിലാണ് ഐഎസ്ഐയുടെ സംവിധാനങ്ങള്‍ തേടുന്നതെന്നാണ് ഇമ്രാന് ഖാന് പറയുന്നത്. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇമ്രാന് ഖാന്റെ നിലപാട് സംശയത്തിന് ഇടനല്‍കിയിട്ടുണ്ട്.
ഇന്ത്യക്ക് വെല്ലുവിളി ഉയര്‍ത്തുന്നതാണ് ഇമ്രാന് ഖാന്റെ ഈ പ്രഖ്യാപനം. ഇന്ത്യയില്‍ ഇതുവരെ നടന്ന പല പാക് ഭീകരാക്രമണങ്ങള്‍ക്ക് പിന്നിലും ഐഎസ്ഐയാണ്. കൂടാതെ പാക് ഭീകരര്‍ കോവിഡ് വൈറസിനെ ഇന്ത്യക്ക് എതിരെ ഉപയോഗിക്കുമെന്ന് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.
കോവിഡ് ബാധയുള്ളവരെ കശ്മീരില്‍ നുഴഞ്ഞ് കയറ്റത്തിന് ഐഎസ്ഐ പ്രോത്സാഹിപ്പിക്കുന്നതായും സൂചയുണ്ട്. അതുകൊണ്ട് ഇന്ത്യ കൂടുതല്‍ കരുതലോടെയാണ് ഇതിനെ കാണുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: