മുംബൈ: ഇന്ത്യ തിരക്കിട്ട് ലോക്ഡൗണ്‍ നീക്കരുതെന്ന് റിച്ചാര്‍ഡ് ഹോര്‍ട്ടണ്‍. ഇന്ത്യയില്‍ പത്താഴ്ചയെങ്കിലും ലോക് ഡൗണ്‍ വേണം. അതിനു ശേഷം സ്ഥിതിഗതികള്‍ വിലയിരുത്തി ക്രമേണ ലോക് ഡൗണ്‍ പിന്‍വലിക്കുന്നതാകും നല്ലത്. ലോക പ്രശസ്ത ആരോഗ്യമാസിക ദ ലാന്‍സെറ്റിന്റെ പത്രാധിപരായ ഹോര്‍ട്ടണ്‍ പറഞ്ഞു.
ലോക്ഡൗണ്‍ പെട്ടെന്ന് പിന്‍വലിക്കുകയും കൊറോണയുടെ രണ്ടാം തരംഗം ഉണ്ടാവുകയും ചെയ്താല്‍ അത് ആദ്യത്തേതിനേക്കാള്‍ ഭയാനകമായിരിക്കും. അദ്ദേഹം മുന്നറിയിപ്പ് നല്കി. ഇന്ത്യ പെട്ടെന്ന് നിയന്ത്രണങ്ങള്‍ നീക്കിയാല്‍ ഇതുവരെയുണ്ടാക്കിയ നേട്ടങ്ങള്‍ ഇല്ലാതാകും. രോഗം പൊട്ടിപ്പുറപ്പെട്ട വൂഹാനില്‍ പത്താഴ്ചത്തെ ലോക്ഡൗണ്‍ കൊണ്ടാണ് രോഗബാധ വിജയകരമായി തടഞ്ഞത്.
ഒരോ രാജ്യത്തെയും പകര്‍ച്ച വ്യാധി എന്നെന്നേക്കുമായി പോയി മറയുകയൊന്നുമില്ല. അത് സ്വയം കത്തിത്തീരും. ഇന്ത്യയിലെ ലോക്ഡൗണ്‍ പൂര്‍ണ്ണമായും വിജയകരമാകണമെങ്കില്‍ പത്താഴ്ച വേണം. അതു കഴിയുമ്പോഴേക്കും രോഗവ്യാപനം കുറഞ്ഞിരിക്കും. വൈറസിനെ നിയന്ത്രിച്ച ശേഷം കാര്യങ്ങള്‍ സാധാരണ നിലയിലാക്കാം. എങ്കിലും കുറച്ചുനാള്‍ കൂടി നമുക്ക് സാമൂഹിക അകലം പാലിക്കണം. മാസ്ക്കുകള്‍ ധരിക്കണം. വ്യക്തിശുചിത്വത്തില്‍ ശ്രദ്ധ പാലിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: