Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

കൊറോണ: ഇടുക്കിയില്‍ ക്വാറന്റൈനിലുള്ളവരുടെ എണ്ണം വീണ്ടും കൂടുന്നു

തമിഴ്‌നാട്ടില്‍ നിന്ന് പച്ചക്കറി വണ്ടിയിലെത്തിയ മണിയാറന്‍ കുടിയിലെ രോഗിയുമായി ബന്ധപ്പെട്ട് മണിയാറന്‍ കുടിയില്‍ 17 പേരും മുട്ടത്ത് മൂന്ന് പേരും ക്വാറന്റൈനിലുണ്ട്. ഏലപ്പാറയില്‍ മകനും അമ്മയ്‌ക്കും രോഗം സ്ഥിരീകരിച്ച സംഭവത്തില്‍ നേരിട്ട് ബന്ധമുള്ള 15 പേരും ഇവരുമായി ബന്ധപ്പെട്ട് 100ല്‍ അധികം പേരേയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

അനൂപ് ഒ ആര്‍ by അനൂപ് ഒ ആര്‍
Apr 24, 2020, 10:27 pm IST
in Idukki
ഏലപ്പാറ ടൗണില്‍ പോലീസ് കാവല്‍ എര്‍പ്പെടുത്തിയപ്പോള്‍

ഏലപ്പാറ ടൗണില്‍ പോലീസ് കാവല്‍ എര്‍പ്പെടുത്തിയപ്പോള്‍

ഇടുക്കി: ജില്ലയില്‍ നാലുപേര്‍ക്ക് കൂടി വ്യാഴാഴ്ച കൊറോണ സ്ഥിരീകരിച്ചതോടെ നിരീക്ഷണത്തില്‍ കഴിയുവരുടെ എണ്ണം വീണ്ടും കൂടുന്നു.  

കഴിഞ്ഞ ദിവസം 1336 ആയി കുറഞ്ഞ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം ഇന്നലെ ഉച്ചയ്‌ക്ക് ലഭിച്ച കണക്ക് പ്രകാരം 1419 ആയി കൂടി. ഇതില്‍ ആറുപേര്‍ ആശുപത്രിയിലും മറ്റുള്ളവര്‍ വീടുകളിലും മറ്റു നിരീക്ഷണ കേന്ദ്രങ്ങളിലുമാണ് നിരീക്ഷണത്തില്‍ കഴിയുത്. ഇന്നലെ ഉച്ചവരെ മാത്രം 118 പേരെയാണ് നിരീക്ഷണത്തിലാക്കിയത്. കൂടുതല്‍ കണക്കുകള്‍ ഇന്ന് ഉച്ചയോടെ മാത്രമേ ലഭിക്കുകയുള്ളു. രോഗബാധിതരുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയവരും ഇവരുമായി ബന്ധപ്പെട്ടവരെയുമാണ് നിലവില്‍ വീടുകളിലും മറ്റ് കേന്ദ്രങ്ങളിലുമായി നിരീക്ഷണത്തിലാക്കിയിരിക്കുന്നത്.  

തമിഴ്‌നാട്ടില്‍ നിന്ന് പച്ചക്കറി വണ്ടിയിലെത്തിയ മണിയാറന്‍ കുടിയിലെ രോഗിയുമായി ബന്ധപ്പെട്ട് മണിയാറന്‍ കുടിയില്‍ 17 പേരും മുട്ടത്ത് മൂന്ന് പേരും ക്വാറന്റൈനിലുണ്ട്. ഏലപ്പാറയില്‍ മകനും അമ്മയ്‌ക്കും രോഗം സ്ഥിരീകരിച്ച സംഭവത്തില്‍ നേരിട്ട് ബന്ധമുള്ള 15 പേരും ഇവരുമായി ബന്ധപ്പെട്ട് 100ല്‍ അധികം പേരേയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. കമ്പംമെട്ടില്‍ രോഗം സ്ഥിരീകരിച്ച പാലാ സ്വദേശിയെ പിടികൂടിയ പോലീസ് ഉദ്യോഗസ്ഥരടക്കം എഴ് പേര്‍ ക്വാറന്റൈനില്‍ പോയി. ക്ഷീണിതരായ ഭാര്യ-ഭര്‍ത്താവിനെ സ്റ്റേഷനിലെത്തിച്ച് ഭക്ഷണം അടക്കം നല്‍കിയിരുന്നു. പുഷ്പകണ്ടത്തെ യുവതിയുമായി ബന്ധപ്പെട്ട കണക്കുകള്‍ ശേഖരിക്കുകയാണ്. ഇവര്‍ അധികം ആളുകളുമായി ബന്ധപ്പെട്ടിട്ടില്ലെന്നാണ് വിവരം എങ്കിലും ആശുപത്രിയിലടക്കം പോയിരുന്നു. ഇവരുടെ അടുത്ത ബന്ധുക്കളോട് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദേശം നല്‍കി കഴിഞ്ഞു.  

ജില്ലയില്‍ നേരത്തെ രോഗം സ്ഥിരീകരിച്ചവരെല്ലാവരും സുഖം പ്രാപിക്കുകയും ആശുപത്രി വിടുകയും ചെയ്തിരുന്നുവെങ്കിലും ഇവരുമായി ബന്ധപ്പെട്ട് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന പലരെയും കഴിഞ്ഞ ദിവസമാണ് നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കിയത്. ഇതിനിടെയാണ് ജില്ലയില്‍ നാലുപേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിക്കുന്നതും കൂടുതല്‍പേര്‍ നിരീക്ഷണത്തിലായതും. രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയിട്ടുള്ളവരുടെ സമ്പര്‍ക്ക പട്ടിക ആരോഗ്യവകുപ്പ് തയ്യാറാക്കി വരികയാണ്.

ഇന്നലെ താക്കീത്;  ഇന്നുമുതല്‍ പിഴ 

തൊടുപുഴ: ജില്ലയില്‍ വീടിനുപുറത്തിറങ്ങുന്നവര്‍ മുഖാവരണം ധരിക്കണമെന്ന ജില്ലാ കളക്ടറുടെ നിര്‍ദേശം ലംഘിച്ചവര്‍ക്ക് പോലീസിന്റെ താക്കീത്. അതേ സമയം നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരെ ഇന്നുമുതല്‍ പിഴചുമത്തുമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ആദ്യദിനമായതിനാല്‍ പലരും വിവരം അറിഞ്ഞിരുന്നില്ലെന്ന കാരണത്താലാണ് ഇന്നലെ പോലീസ് താക്കീത് നല്‍കി വിട്ടയച്ചത്.  

അതേ സമയം വലിയൊരു വിഭാഗം ആളുകള്‍ കളക്ടറുടെ ഉത്തരവ് വന്നതിന് പിന്നാലെ മുഖാവരണം ധരിക്കാന്‍ തയ്യാറായിട്ടുണ്ട്. എന്നാല്‍ പച്ചക്കറി പോലുള്ള അവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകളിലെ അടക്കം നിരവധി പേരാണ് ഇപ്പോഴും മുഖാവരണം ധരിക്കാതെ ജോലിയെടുക്കുന്നത്. ഇരുചക്ര വാഹനയാത്രക്കാരും ചെറുപട്ടണങ്ങളില്‍ ഉള്ളവരും മുഖാവരണം ധരിക്കുന്നതില്‍ വിമുഖത തുടരുകയാണ്. ഇന്ന് മുതല്‍ മുഖാവരണം ധരിക്കാതെ യാത്രചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പരിശോധനകള്‍ ശക്തമാക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

ഹോട്ട്‌സ്‌പോട്ടിന്  സാധ്യത

തൊടുപുഴ:  ജില്ലയില്‍ കൂടുതല്‍ ഹോട്ട്‌സ്‌പോട്ടിന് സാധ്യത. നിലവില്‍ ഏലപ്പാറ പഞ്ചായത്തില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം കൂടിയതിനാല്‍ ഇന്ന് പഞ്ചായത്തിനെ ഹോട്ട്‌സ്‌പോട്ടാക്കാന്‍ സാധ്യതയുണ്ട്. ഓരോ മേഖലയിലും നിരീക്ഷണത്തിലുള്ളവരുടെ എണ്ണം കണക്കാക്കിയാണ് ഹോട്ട്‌സ്‌പോട്ടിന് സാധ്യത. അധികവും തോട്ടം തൊഴിലാളികള്‍ തിങ്ങി പാര്‍ക്കുന്ന മേഖലയായതിനാല്‍ ഇവിടെ ആരോഗ്യവകുപ്പ് വലിയ തോതിലുള്ള ജാഗ്രത തുടരുകയാണ്. നിലവില്‍ കഞ്ഞിക്കുഴി, സേനാപതി, ബൈസണ്‍വാലി, മരിയാപുരം പഞ്ചായത്തുകള്‍ ഹോട്ട്‌സ്‌പോട്ടിലാണ്…

ഏലപ്പാറയില്‍ നിയന്ത്രണം കര്‍ക്കശമാക്കി

പീരുമേട്: ഏലപ്പാറയില്‍ അമ്മക്കും മകനും കൊറോണ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കി. എംഎല്‍എ അവലോകന യോഗത്തിലാണ് നടപടികള്‍ കര്‍ക്കശമാക്കാന്‍ തീരുമാനം വന്നത്. അതേ സമയം ഏലപ്പാറയില്‍ രോഗവ്യാപനത്തിനുള്ള സാധ്യത യോഗം തള്ളി.  

കോവിഡ് സ്ഥിരീകരിച്ച കുടുംബത്തിലെ മറ്റംഗങ്ങളെ പരിശോധനക്ക് വിധേയരാക്കും. കഴിഞ്ഞ 15ന് ഏലപ്പാറ പീരുമേട് ആശുപത്രികളില്‍ ചികിത്സ തേടിയവര്‍ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം. രോഗം സ്ഥിരീകരിച്ചവരെ പരിചരിച്ച ആരോഗ്യ പ്രവര്‍ത്തകരും നിരീക്ഷണത്തില്‍ പോകും. മറ്റ് ജില്ലയില്‍ പോയവരോ മറ്റ് ജില്ലയില്‍ നിന്നും വന്നവരോ ഉണ്ടെങ്കില്‍ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം. അത്യാവശ്യ ഘട്ടത്തില്‍ മാത്രമെ ആശുപത്രി സന്ദര്‍ശനം പാടുള്ളൂ. വീടുകളില്‍ നിരീക്ഷണത്തിലിരിക്കും സൗകര്യമില്ലാത്തവരെ നിരീക്ഷണ സെന്ററുകളില്‍ പാര്‍പ്പിക്കും.  

ആവശ്യ സാധനങ്ങള്‍ വേണ്ടവര്‍ക്ക് വീടുകളില്‍ ആവശ്യ സാധനങ്ങള്‍ എത്തിക്കാന്‍ സൗകര്യം ഒരുക്കും. അത്യാവശ്യമില്ലാതെ ഒരാളും വീടിന് പുറത്തിറങ്ങാന്‍ പാടില്ല. കര്‍ശന ഗതാഗത നിയന്ത്രണമാണ് ഏലപ്പാറയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിരീക്ഷണത്തിലിരിക്കുന്നവര്‍ക്ക് 3 നേരവും സാമൂഹികകിച്ചണ്‍ വഴി ഭക്ഷണം എത്തിക്കും. രോഗം സ്ഥിരീകരിച്ചവരുടെ പ്രൈമറി സെക്കന്ററി കോണ്‍ടാക്ടറ്റുള്ളവരെ നിരീക്ഷിക്കുകയും പരിശോധനക്ക് വിധേയരാക്കുകയും ചെയ്യും. ആരോഗ്യ പ്രവര്‍ത്തകര്‍, നിയമപാലകര്‍, റവന്യൂ ഉദ്യോഗസ്ഥര്‍, തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.  

Tags: Virusക്വാറന്‍റൈന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

മലേഷ്യയിൽ പുതിയ തരം കൊറോണ വൈറസ് പടരുന്നു ; രോഗം ബാധിച്ചത് 6,000 വിദ്യാർത്ഥികൾക്ക് 

Kerala

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

Kerala

നിപ സ്ഥിരീകരിച്ച മണ്ണാര്‍ക്കാട് സ്വദേശിയുടെ വീടിന് 3 കിലോമീറ്റര്‍ ചുറ്റളവില്‍ നിയന്ത്രണം

Kerala

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷം, കേരളത്തില്‍ വ്യാപനം കൂടുതല്‍, ഒരു മരണം സ്ഥിരീകരിച്ചു

India

ചെന്നൈയിലും എച്ച്എംപിവി വൈറസ് ബാധ സ്ഥിരീകരിച്ചു, രാജ്യത്താകെ അഞ്ച് എച്ച്എംപിവി വൈറസ് കേസുകള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നേമത്ത് നോമിനേഷന്‍ കൊടുക്കാനെത്തിയ രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി വന്ന ജെന്‍സീ പിള്ളേര്‍ പറഞ്ഞത് മാറ്റത്തിന്റെ കാറ്റ്…കേരളം മാറും…

സൈപ്രസില്‍ കാന്‍ഡിഡേറ്റ്സ് മത്സരത്തിനില്ലെന്ന് കൊനേരു ഹംപി ഒടുവില്‍ ഫിഡെ വഴങ്ങി, മറ്റൊരു സ്ഥലത്ത് മത്സരം നടത്തും

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് നിലപാടിലുറച്ച് ഇറാന്‍; വൈദ്യുതനിലയങ്ങള്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് യുഎസിന് താക്കീത്, എണ്ണവില ഉയരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.