ഇടുക്കി: കൊറോണ വൈറസ് വ്യാപനത്തില്‍ സംസ്ഥാനത്തെ ആരോഗ്യ പ്രവര്‍ത്തകരെ ആശങ്കയിലാഴ്ത്തി ഇതര സംസ്ഥാനത്ത് നിന്നുമെത്തുന്നവര്‍. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചവരില്‍ നാല് പേരും ഇത്തരത്തിലെത്തിയവരാണ്. വിമാന സര്‍വ്വീസുകള്‍ നിര്‍ത്തിയതിന് പിന്നാലെ വിദേശത്ത് നിന്നുള്ള ആളുകളുടെ വരവ് നിന്നിരുന്നു.
എന്നാല്‍ അവസാന ദിവസങ്ങളില്‍ എത്തിയവര്‍ക്കും ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ക്കുമാണ് അടുത്തിടെ രോഗം സ്ഥിരീകരിച്ചത്. ഇടയ്ക്ക് പുതിയ രോഗികളുടെ എണ്ണം കുറഞ്ഞെങ്കിലും വീണ്ടും കൂടുന്നതിന് പ്രധാന കാരണം ഇതര സംസ്ഥാനത്ത് നിന്നെത്തിയവരാണ്. ഇതില്‍ ഏറ്റവും അധികം ഭയപ്പെടുത്തുന്നത് തമിഴ്നാട്ടില്‍ നിന്നെത്തുന്നവരെയാണ്. സംസ്ഥാനത്തിന്റെ മലയോര മേഖലകള്‍ തമിഴ്നാടുമായി അതിര്‍ത്തി പങ്ക് വെയ്ക്കുന്നവയുമാണ്. വലിയ തോതില്‍ രോഗ വ്യാപനമുള്ള മേഖലകള്‍ കടന്നാണ് ഇവിടെ നിന്നുള്ളവര്‍ സംസ്ഥാനത്തേക്ക് അനധികൃതമായി എത്തുന്നത്.
ഇടുക്കി, കൊല്ലം, തിരുവനന്തപുരം, പാലക്കാട് തുടങ്ങിയ ജില്ലകളിലാണ് ഇത്തരത്തില്‍ കൂടുതല്‍ പേരെത്തുന്നതായി വിവരമുള്ളത്. പലരും പുറത്തുനിന്നെത്തി വീടുകളില്‍ ഒളിച്ച് കഴിയുകയാണ്. ഇവരുടെ ബന്ധുക്കള്‍ ഇത് രഹസ്യമാക്കി വെച്ചിരിക്കുന്നതായും വിവരമുണ്ട്. എന്നാല്‍ ഈ ബന്ധുക്കല്‍ പല ആവശ്യങ്ങള്‍ക്കുമായി സമൂഹത്തിലേക്ക് ഇറങ്ങുന്നുണ്ട്. ഇത് വൈറസ് പടരുന്നതിന് കാരണമാക്കാം.
അതിര്‍ത്തികള്‍ അടച്ചിട്ടും സമാന്തരപാതകള്‍ വഴിയും ചരക്ക് ലോറിയിലും വിവിധ ജില്ലകളിലേക്ക് എത്തുന്നവര്‍ നിരവധിയാണ്. ഇത്തരക്കാര്‍ രോഗ വാഹകരാകുന്ന സംഭവങ്ങളും ഇടുക്കിയിലടക്കം റിപ്പോര്‍ട്ട് ചെയ്ത് കഴിഞ്ഞു. കഴിഞ്ഞ ദിവസം പോലീസ് പിടികൂടി ക്വാറന്റൈന് ചെയ്ത പാല സ്വദേശിയും മണിയാറന്‍ കുടി സ്വദേശിയും ഇത്തരത്തില്‍ അനധികൃതമായി അതിര്‍ത്തി കടന്നവരാണ്.
രാത്രിക്കാലങ്ങളിലടക്കം സമാന്തരപാതകളിലൂടേയും ചരക്ക് വാഹനത്തിലും ഒളിച്ച് സംസ്ഥാനത്തേക്ക് എത്തുന്നവരുമുണ്ട്. കഴിഞ്ഞ ദിവസം മാടുകള്‍ക്കിടയില്‍ ഒളിച്ച് കടന്നവരെ ഇടുക്കിയില്‍ പിടികൂടിയിരുന്നു.
അതേ സമയം കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച ചിലര്‍ക്ക് 28 ദിവസം കഴിഞ്ഞാണ് ഇവ കണ്ടെത്താനായതെന്നാണ്. അതായത് രോഗാണു ഉള്ളില്‍ കയറിയ ശേഷം ലക്ഷണങ്ങള്‍ കാണിക്കാനെടുത്തത് നിലവില്‍ സംസ്ഥാനത്തുള്ള ക്വാറന്റൈന് സമയത്തിലും കൂടുതലാണ്്. ലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ക്കും രോഗം സ്ഥിരീകരിച്ച കേസുകളുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: