തിരുവനന്തപുരം:ലോക്ക് ഡൗണ്‍ കാലത്ത് സാധാരണക്കാരന് കൈത്താങ്ങായി ബിജെപി. സംസ്ഥാനത്ത് 15,6,399 പച്ചക്കറി പലവ്യഞ്ജനം ഉള്‍പ്പെടുന്ന ഭക്ഷ്യധാന്യ നമോ കിറ്റുകള്‍, 5,3360 ഭക്ഷണ പൊതികള്‍, 2,47,000 മാസ്കുകള്‍ തുടങ്ങിയവ ബിജെപി വിതരണം ചെയ്തു. 22,0000 വീടുകളില്‍ സേവന സന്നദ്ധപ്രവര്‍ത്തനുമായി എത്തുവാന്‍ ബിജെപി പ്രവര്‍ത്തകര്‍ക്കായി. പാര്‍ട്ടിയുടെ മറ്റെല്ലാ പ്രവര്‍ത്തനങ്ങളും മാറ്റിവച്ചാണ് പ്രവര്‍ത്തകര്‍ കൊറോണയ്ക്കെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനത്തില്‍ അണിനിരന്നത്. റേഷന്‍കടകളിലൂടെ സംസ്ഥാന സര്‍ക്കാര്‍ വിതരണം ചെയ്യുമെന്ന് അറിയിച്ചിരുന്ന ഭക്ഷ്യധാന്യ കിറ്റുകള്‍ ഇതുവരെ പൂര്‍ണമായി വിതരണം ചെയ്യാന്‍ സാധിച്ചിട്ടില്ല. ഈ സ്ഥാനത്താണ് ബിജെപിയുടെ പ്രവര്‍ത്തനം വ്യത്യസ്തമാകുന്നത്.
ലോക്ഡൗണ്‍ കാലത്ത് സാധാരണക്കാര്‍ക്ക് സഹായം എത്തിക്കുന്നതില്‍ ബിജെപി സജീവമായിരുന്നു. 27 ദിവസമായി നഗര ഗ്രാമങ്ങള്‍ ഉള്‍പ്പടെ സമൂഹത്തിലെ എല്ലാ മേഖലകളിലും സഹായവുമായി ബിജെപി പ്രവര്‍ത്തകര്‍ എത്തിയിരുന്നു. ഓഡിയോ, വീഡിയോ കോണ്‍ഫറന്‍സ് മുഖേനയുള്ള ഓണ്‍ലൈന്‍ സംവിധാനം ഉപയോഗിച്ച് പാര്‍ട്ടിയുടെ മുഴുവന്‍ സംവിധാനത്തെയും കൊറോണ പ്രതിരോധത്തിനായി രംഗത്തിറക്കാന്‍ സാധിച്ചെന്ന് സുധീര്‍ വ്യക്തമാക്കി.
കൊറോണ പ്രതിരോധ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ സംസ്ഥാന തലത്തില്‍ ബിജെപി സംവിധാനമൊരുക്കിയിട്ടുണ്ട്. വീഡിയൊ കോണ്‍ഫറന്‍സ് വഴി അതാത് ജില്ലകളിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതും പോരായ്മകള്‍ ചൂണ്ടിക്കാട്ടി പരിഹരിക്കുന്നതും നിര്‍ദേശം നല്കുന്നതുമെല്ലാം ബിജെപി സംസ്ഥാന കാര്യാലയത്തിലെ ഈ സംവിധാനം വഴിയാണ്. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് നേരിട്ടാണ് ഇതിന് നേതൃത്വം നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: