Categories: India

കൊറോണ: പുകവലിക്കുന്നവരില്‍ രോഗം ഗുരുതരമാകും, മരിച്ച 17 പേരില്‍ 12 പേരും സ്ഥിരമായി പുകവലിക്കുന്നവര്‍

Published by

ബെംഗളൂരു: പുകവലിക്കുന്നവരില്‍ കൊറോണ രോഗം പിടികൂടിയാല്‍ അപകടസാധ്യത കൂടുതലാണെന്ന് കണക്കുകള്‍ തെളിയിക്കുന്നു. കൊറോണ ബാധിച്ച് സംസ്ഥാനത്ത് ഇതുവരെ മരിച്ച 17 പേരില്‍ 12 പേരും മുമ്പ് സ്ഥിരമായി പുകവലിക്കുന്ന ശീലമുള്ളവരായിരുന്നു.  

ശ്വാസകോസ അസുഖത്തിനൊപ്പം സ്ഥിരമായി പുകവലിച്ചിരുന്ന ഇവര്‍ക്ക് കൊറോണ പ്രതിരോധിക്കാനുള്ള ആരോഗ്യശേഷി നഷ്ടമായിരുന്നുവെന്നാണ് വിദഗ്ധരായ ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നത്.  

സ്ഥിരമായ പുകവലി അമിത രക്തസമ്മര്‍ദത്തിനും ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്കും കാരണമാകുമെന്നും മരണപ്പെട്ടവരില്‍ ഭൂരിഭാഗം പേരും സ്ഥിരമായി സിഗരറ്റോ ബീഡിയോ വലിച്ചിരുന്നതായും കൊറോണ ടാസ്‌ക് ഫോഴ്‌സ് സംഘത്തിലെ അംഗവും ജയദേവ ആശുപത്രിയിലെ ഡോക്ടറുമായ സി.എന്‍. മഞ്ജുനാഥ് പറയുന്നു.  

ഇതുസംബന്ധിച്ച് കൂടുതല്‍ പഠനം ആവശ്യമാണെങ്കിലും പ്രാഥമിക നിഗമനത്തില്‍ മരണപ്പെട്ട 12പേര്‍ക്കും പല അസുഖങ്ങളും ഉണ്ടായിരുന്നെങ്കിലും പുകവലി ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം ഉള്‍പ്പെടെ താറുമാറാക്കിയിരുന്നുവെന്നാണ് കണ്ടെത്തല്‍. പുകവലിക്കുന്നവര്‍ കൊറോണ വ്യാപനത്തില്‍ അപടകസാധ്യതയുള്ള പട്ടികയിലാണ് ഉള്‍പ്പെടുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by