ജനീവ: കൊറോണ ഭീതി നിലനില്‍ക്കുമ്പോഴും നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താനൊരുങ്ങുകയാണ് ലോക രാജ്യങ്ങള്‍. അന്താരാഷ്‌ട്ര ബന്ധങ്ങളില്‍ നിയന്ത്രണം തുടര്‍ന്ന് ആഭ്യന്തര കച്ചവടങ്ങള്‍ക്ക് അനക്കം വയ്‌പ്പിക്കാനാണ് രാജ്യങ്ങളുടെ ശ്രമം. നാലാം മാസത്തിലേക്ക് കടക്കുമ്പോള്‍ വൈറസ് അതിന്റെ പാരമ്യത്തില്‍ ലോക രാജ്യങ്ങളെ നിശ്ചലമാക്കുകയാണ്.
കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ ഏഴായിരത്തോളം ജീവനാണ് കൊറോണ ബാധിച്ച് നഷ്ടപ്പെട്ടത്. എണ്‍പതിനായിരം പുതിയ രോഗികളാണ് കഴിഞ്ഞ ദിവസം മാത്രം ലോകത്താകെ ഉണ്ടായത്. ഇതോടെ ലോകത്ത് കൊറോണ ബാധിച്ചവരുടെ എണ്ണം 27 ലക്ഷം കടന്നു. 1,89,000 പേര്‍ക്ക് ഇതുവരെ ജീവന്‍ നഷ്ടപ്പെട്ടു. അറുപതിനായിരത്തിലധികം പേര്‍ അതീവ ഗുരുതരാവസ്ഥയിലാണ്.
അമേരിക്ക
അമേരിക്കയില്‍ മരണസംഖ്യ അര ലക്ഷത്തോട് അടുക്കുകയാണ്. രോഗബാധിതരുടെ എണ്ണം എട്ടര ലക്ഷം കടന്നു. കഴിഞ്ഞ ആഴ്ചയിലേതിനേക്കാള്‍ ഭീകരമായ സാഹചര്യത്തിലൂടെയാണ് ഇപ്പോള്‍ കടന്നു പോകുന്നത്. ഇന്നലെ മാത്രം അമേരിക്കയില്‍ 1,500ല്‍ അധികം പേര്‍ മരിച്ചു. ഇരുപത്തയ്യായിരം പുതിയ രോഗികളുണ്ടായി. പതിനാലായിരത്തിലേറെ പേര്‍ ഗുതരുതരാവസ്ഥയിലാണ്. വരും ദിവസങ്ങളില്‍ മരണസംഖ്യ ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ന്യൂയോര്‍ക്കില്‍ മാത്രം മരണ സംഖ്യ 21,000 കടന്നു.
സ്‌പെയ്ന്‍
സ്‌പെയ്‌നില്‍ രോഗബാധിതരുടെ എണ്ണം 2,15,000 പിന്നിട്ടു. ഇന്നലെ അയ്യായിരത്തിലധികം പേര്‍ക്കാണ് പുതുതായി രോഗം ബാധിച്ചത്. ആകെ മരണസംഖ്യ 22,000 പിന്നിട്ടു. എന്നാല്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ മരണം അഞ്ഞൂറ് കവിയാത്തത് ആശ്വാസമാണ്. ഇന്നലെ 450 പേരാണ് മരിച്ചത്. രോഗമുക്തി നേടിയവരുടെ എണ്ണം ഒരു ലക്ഷത്തോട് അടുക്കുകയാണ്. 7,500ഓളം പേര്‍ ഗുരുതരാവസ്ഥയിലാണ്.
ഇറ്റലി
ഇറ്റലിയില്‍ രോഗ ബാധിതരുടെ എണ്ണം 1,90,000 കടന്നു. മൂവായിരത്തോളം പേര്‍ക്കാണ് ഇന്നലെ രോഗം ബാധിച്ചത്. 400ല്‍ അധികം പേര്‍ ഒറ്റ ദിവസം മരിച്ചു. ആകെ മരണ സംഖ്യ 25,500ല്‍ എത്തി. രണ്ടായിരത്തിലധികം പേര്‍ ഗുരുതരാവസ്ഥയിലാണ്. മരണനിരക്ക് നേരിയ തോതില്‍ കുറയുന്നത് രാജ്യത്തിന് ആശ്വാസമാണ്.
ഫ്രാന്‍സ്
ഫ്രാന്‍സില്‍ രണ്ടായിരത്തോളം പേര്‍ക്കാണ് ഇന്നലെ പുതിയതായി രോഗം സ്ഥിരീകരിച്ചത്. ആകെ രോഗ ബാധിതരുടെ എണ്ണം 1,60,000 കടന്നു. അഞ്ഞൂറോളം പേര്‍ ഇന്നലെ മരിച്ചു. അയ്യായിരത്തിലധികം പേര്‍ ഗുരുതരാവസ്ഥയിലാണ്. ആകെ മരണം 25,500 കടന്നു.
ജര്‍മനി
രോഗബാധിതരുടെ എണ്ണം വര്‍ധിക്കുമ്പോഴും ജര്‍മനിയില്‍ ഇന്നലെ മരണം മുന്നൂറില്‍ താഴെയാണ്. രണ്ടായിരത്തിലധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ആകെ രോഗ ബാധിതരുടെ എണ്ണം 1,52,000 കടന്നു. ആകെ മരണം 5,500 കടന്നു. ഒരു ലക്ഷത്തോളം പേര്‍ രോഗ മുക്തി നേടി. 2,500 പേര്‍ ഗുരുതരാവസ്ഥയിലാണ്.
ബ്രിട്ടന്‍
സ്ഥിതി ഏറ്റവും ഗുരുതരമായ രാജ്യങ്ങളിലൊന്നാണ് ബ്രിട്ടന്‍. അമേരിക്കയ്‌ക്ക് പിന്നില്‍ ഇന്നലെ കൂടുതല്‍ മരണം സംഭവിച്ചത് ബ്രിട്ടണിലാണ്. 700ല്‍ അധികം പേര്‍ മരിച്ചു. 4000ഓളം പേര്‍ക്ക് പുതിയതായി രോഗം ബാധിച്ചു. ആകെ മരണസംഖ്യ 18,500 കടന്നു.
തുര്‍ക്കി
തുര്‍ക്കിയില്‍ രോഗ ബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നു. 3000ഓളം പേര്‍ക്കാണ് ഇന്നലെ രോഗം ബാധിച്ചത്. മരണം 2,500 കടന്നു. ഇരുന്നൂറോളം പേര്‍ ഇന്നലെ രോഗം ബാധിച്ച് മരിച്ചു.
ഇറാന്‍
ഇറാനില്‍ രോഗ ബാധിതരുടെ എണ്ണം 86,000 പിന്നിട്ടു. നൂറോളം പേര് ഇന്നലെ മരിച്ചു. ആകെ മരണസംഖ്യ 5,500ലേക്ക് അടുക്കുകയാണ്. മൂവായിരത്തിലധികം പേര്‍ ഗുരുതരാവസ്ഥയിലാണ്.
റഷ്യ
റഷ്യയില്‍ മരണം 555 കടന്നു. ഇന്നലെ മാത്രം 42 പേരാണ് മരിച്ചത്. രോഗ ബാധിതരുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധനയാണ് രാജ്യത്തിന്റെ സ്ഥിതി ഗുരുതരമാക്കുന്നത്. ഇന്നലെ 4,500ഓളം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ആകെ രോഗബാധിതരുടെ എണ്ണം 65,000 കടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: