അഗര്‍ത്തല: കൂലിയെഴുത്തും പിആര്‍ പ്രവര്‍ത്തനങ്ങളുമില്ലാതെ കൊറോണ വൈറസിനോട് പടപൊരുതി പുതുചരിത്രമെഴുതി ത്രിപുരയും. കൊറോണ വൈറസ് ബാധിതരായ രണ്ട് രോഗികളുടെയും പരിശോധന ഫലം നെഗറ്റീവ് ആയതോടെ കൊറോണയില്‍ നിന്ന് പൂര്‍ണമുക്തി നേടി ത്രിപുരയും ചരിത്രം രചിച്ചത്. മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ് തന്റെ ട്വിറ്ററിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സംസ്ഥാനത്തെ രണ്ടാമത്തെ കൊറോണ രോഗിയുടെ സാമ്പിളുകള്‍ പരിശോധിച്ചതില്‍ നെഗറ്റീവ് ആണ് ഫലം. ഇതോടെ കൊറോണ വൈറസില്‍ നിന്ന് മുക്തി നേടിയിരിക്കുകയാണ് സംസ്ഥാനം. എല്ലാവരും സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
ആദ്യ കൊറോണ വൈറസ് ബാധിതയായ രോഗിയുടെ പരിശോധന ഫലം നെഗറ്റീവ് ആയതിനെ തുടര്‍ന്ന് ഏപ്രില്‍ 16 ന് ആശുപത്രി വിട്ടിരുന്നു. രണ്ടാമത്തെ രോഗിയുടെ ഫലം വ്യാഴാഴ്ചയാണ് നെഗറ്റീവ് ആയത്. വെള്ളിയാഴ്ചത്തെ പരിശോധനയിലും ഫലം നെഗറ്റീവ് ആവുകയാണെങ്കില്‍ ഇയാളെ വീട്ടിലേക്ക് വിടും. എന്നാലും പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ത്രിപുരയില്‍ കര്‍ശനമായി തുടരുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഭാരതത്തില്‍ ആദ്യ കൊറോണ മുക്തമായ സംസ്ഥാനം ബിജെപി ഭരിക്കുന്ന ഗോവയും മണിപ്പുരൂമായിരുന്നു. തുടര്‍ന്നാണ് ആ നിരയിലേക്ക് ത്രിപുരയും ഇപ്പോള്‍ എത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: