പനാജി: ആദ്യ കൊറോണമുക്ത സംസ്ഥാനമായി ഗോവ മാറിയതിന് പിന്നാലെ തന്റെ പഴയ ഡോക്ടര്‍ കുപ്പായം എടുത്തണിഞ്ഞ് മുഖ്യമന്ത്രി പ്രമോദ് സാവന്ത്. മുഖ്യമന്ത്രിയായ ശേഷം ഊരിവെച്ച കുപ്പായമാണ് ജന്മദിനമായ ഇന്ന് പ്രമോദ് സാവന്ത് വീണ്ടും അണിഞ്ഞത്. മാപുസയിലെ ജില്ലാ ഹോസ്പിറ്റലിലാണ് മുഖ്യമന്ത്രി മറ്റു ഡോക്ടര്‍മര്‍ക്കൊപ്പം രോഗികളെ ചികിത്സിച്ചത്. മുഖ്യമന്ത്രിയെ ഡോക്ടര്‍ കസേരയില്‍ കണ്ടപ്പോള്‍ ജനങ്ങള്‍ക്ക് ആദ്യം അത്ഭുതമാണ് ഉണ്ടായത്. തുടര്‍ന്ന് ഒപിയില്‍ എത്തിയ എല്ലാ രോഗികളെയും അദേഹം പരിശോധിച്ചു.
ജനങ്ങളെ സേവിക്കുന്നത് എല്ലായ്‌പ്പോഴും എന്റെ ആഗ്രഹമാണ്. അതിന് മുഖ്യമന്ത്രി ഡോക്ടര്‍ എന്നീ രണ്ടു മാര്‍ഗങ്ങളും ഉപയോഗിക്കാം. ഇന്നു ഡോക്ടറായാണ് ഞാന്‍ ആശുപത്രയില്‍ എത്തിയിരിക്കുന്നത്. കൊറോണയെ ഗോവയില്‍ നിന്ന് തുരുത്താന്‍ സംസ്ഥാനത്തെ മെഡിക്കല്‍ ടീം രാവുംപകലുമില്ലാതെ ജോലി ചെയ്തു. ഡോക്ടര്‍മാര്‍ എന്നു കേള്‍ക്കുമ്പോള്‍ തന്നെ എല്ലാവര്‍ക്കും അഭിമാനമാണ്. സംസ്ഥാനത്തെ മെഡിക്കല്‍ ടീമിന് ആത്മവിശ്വാസം പകരാനാണ് ഇന്നു ഡോക്ടര്‍ കുപ്പായം വീണ്ടും ഇട്ടതെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത്. പറഞ്ഞു.
ഗോവയില്‍ ഇതുവരെ ഏഴ് പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നത്.ഇവരെല്ലാം രോഗമുക്തി നേടി. ഏപ്രില്‍ മൂന്നിന് ശേഷം പുതിയ കേസുകളൊന്നും ഗോവയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നില്ല. കൊറോണ വൈറസിന് എളുപ്പം പടരാമായിരുന്ന സംസ്ഥാനമായിരുന്നു ഗോവ. ഇസ്രായേല്‍ കോണ്‍സുലേറ്റ് ജനറല്‍ യാക്കോവ് ഫിന്‍കല്‍സ്റ്റീന്‍, ഓസ്ട്രേലിയന്‍ കോണ്‍സല്‍ ജനറല്‍ ഗ്രെഗ് വില്‍കോക്, പോളണ്ട്് കോണ്‍സല്‍ തുടങ്ങി ഗോവയ്‌ക്ക് ആഗോള തലത്തില്‍ നല്‍കിയ അഭിനന്ദന സന്ദേശങ്ങള്‍ ഗോവയ്‌ക്ക് ലഭിച്ചിരുന്നു. ബ്രിട്ടീഷ് പൗരന്മാര്‍ പലരും സ്വന്തം നാട്ടിലേക്ക് പോകാതെ ഗോവയില്‍ തങ്ങാന്‍ താല്‍പര്യം പ്രകടിപ്പിച്ചതും ശ്രദ്ധേയമായി.
ഗോവയുടെ പോരാട്ടം ഇങ്ങനെ ചുരുക്കാം:
ജനുവരി 21: കൊറോണയെ കരുതിയിരിക്കാന്‍ ആരോഗ്യ മുന്നറിയിപ്പു നല്‍കിത്തുടങ്ങി. 28: ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജമാക്കി. സംശയം തോന്നിയ ആദ്യ കേസ് പരിശോധനയ്‌ക്കയച്ചു 30: ആരോഗ്യാവസ്ഥയുടെ പ്രഖ്യാപനം നിര്‍ബന്ധമാക്കി. മാര്‍ച്ച് 13: കൊറോണയെ ‘അറിയിക്കേണ്ട രോഗമായി’ പ്രഖ്യാപിച്ചു. 14: സിനിമാശാല, പൂളുകള്‍, കാസിനോ, സ്പാ പൂട്ടി. 19: പബ്ബുകള്‍, മാളുകള്‍, സ്‌കൂളുകള്‍ പൂട്ടി. 20: യാത്രാ വാഹനങ്ങള്‍ക്ക് പ്രവേശനം തടഞ്ഞു. 22: ജനതാ കര്‍ഫ്യൂ സമ്പൂര്‍ണം, അതിര്‍ത്തികള്‍ അടച്ചു. 25: ആദ്യ പോസിറ്റീവ് പരിശോധനാ ഫലം വന്നു. 25: ആദ്യ കൊറോണ ചികിത്സാ ആശുപത്രി തുറന്നു. 29: സ്വന്തമായി പരിശോധനാ ലാബ് പ്രവര്‍ത്തനം തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: