ആള്‍ക്കൂട്ടക്കൊലപാതകങ്ങളുടെ നൃശംസതയെച്ചൊല്ലി വിലപിച്ച് വിലപിച്ച് തളര്‍ന്നതുകൊണ്ടാവണം ഇന്ത്യയിലെ, വിശേഷിച്ച് കേരളത്തിലെ സാംസ്കാരികത്തൊഴിലാളികള് പലരും ഇപ്പോള്‍ മിണ്ടാട്ടമില്ലാത്തവരോ നിസംഗരോ ആയത്. മഹാരാഷ്ട്രയിലെ പാല്‍ഗഡില്‍ രണ്ട് സംന്യാസിമാരെയും അവരുടെ കാര്‍ ഡ്രൈവറെയും ഒരുകൂട്ടമാളുകള്‍ തല്ലിക്കൊന്ന സംഭവത്തില്‍ പ്രതികരിച്ച സാംസ്കാരികനായകരുടെ എണ്ണം വിരലിലെണ്ണാം. മുമ്പ് ഉത്തരേന്ത്യയില്‍ പലയിടത്തും ഇതുപോലെ ആള്‍ക്കൂട്ടം തല്ലിക്കൊന്ന സംഭവങ്ങളില്‍ ഇതായിരുന്നില്ല സ്ഥിതി. കലാസാഹിത്യസിനിമാ മേഖലകളിലെയും രാഷ്ട്രീയ-സാമൂഹ്യ രംഗങ്ങളിലെയും പ്രമുഖര്‍ അണിനിരന്ന് സംയുക്തപ്രസ്താവനകളിറക്കുന്നതു മുതല്‍ ശയനപ്രദക്ഷിണം വരെയുള്ള കലാപരിപാടികള്‍ ആഴ്ചകളോ മാസങ്ങളോ നീണ്ടുനിന്നത് നാം കണ്ടതാണ്. അന്ന് മരിച്ചവരൊക്കെ ന്യൂനപക്ഷ സമുദായത്തില്‍ പെട്ടവരും ഇപ്പോള്‍ അതേരീതിയില്‍ കൊല്ലപ്പെട്ടത് ഹിന്ദുസംന്യാസിമാരും ആയതാണോ സാംസ്കാരിക നായകരുടെ ഈ ഇരട്ടത്താപ്പിന് കാരണം എന്ന് സംശയിച്ചുപോകുന്നത് സ്വാഭാവികം.
അഖ്ലാഖ് എന്ന ന്യൂനപക്ഷ സമുദായാംഗത്തെ യുപിയിലെ ദാദ്രിയില്‍ ഒരുകൂട്ടം ആളുകള്‍ കൊലപ്പെടുത്തിയത് 2015ലാണ്. ഇതിന്റെ പിന്നില്‍ ബിജെപിയും ആര്‍എസ്എസ്സും നരേന്ദ്രമോദിയുമാണെന്നൊക്കെ ആക്രോശിച്ചായിരുന്നു നാടിളക്കിയുള്ള പ്രതിഷേധം. 2017ല്‍ പശ്ചിമബംഗാളില്‍ മാനസികരോഗിയായ ഒരു സ്ത്രീയെ ഈവിധം കൊലപ്പെടുത്തിയപ്പോഴും 2018ല്‍ ആസാമിലെ രണ്ട് യുവാക്കളെ അടിച്ചുകൊന്നപ്പോഴും അതേവര്‍ഷം തന്നെ ആന്ധ്രപ്രദേശിലും മഹാരാഷ്ട്രയിലും ആള്‍ക്കൂട്ടക്കൊലപാതകങ്ങള്‍ നടന്നപ്പോഴും ഇങ്ങ് കേരളത്തില്‍ വലിയ കോലാഹലങ്ങളായിരുന്നു.
2018 ജൂലൈയില്‍ ജമ്മുവിലെ കത്വ എന്ന സ്ഥലത്ത് ഒരു ബാലികയെ ഒരുകൂട്ടമാളുകള്‍ മുമ്പ് ക്ഷേത്രമായിരുന്ന ഒരു ഇടിഞ്ഞുപൊളിഞ്ഞ കെട്ടിടത്തിനകത്തു വച്ച് പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്ത ദാരുണമായ സംഭവമുണ്ടായപ്പോള്‍ മലയാളത്തിലെ പ്രശസ്തനായ എഴുത്തുകാരന് കെ.പി. രാമനുണ്ണി കണ്ണൂരിലെ ഒരു ശ്രീകൃഷ്ണക്ഷേത്രത്തില്‍ പ്രായശ്ചിത്ത ശയനപ്രദക്ഷിണം നടത്താന്‍ ചെന്നു. താന്‍ ഒരു ക്ഷേത്രവിശ്വാസിയായതു കൊണ്ടാണ് ‘ക്ഷേത്ര’ത്തില്‍ നടന്ന ക്രൂരതയ്ക്ക് ക്ഷേത്രത്തില്‍ തന്നെ പ്രായശ്ചിത്തമായി ശയനപ്രദക്ഷിണം നടത്താന്‍ തീരുമാനിച്ചതെന്നായിരുന്നു രാമനുണ്ണിയുടെ വിശദീകരണം. നേരത്തെ കണ്ണൂരിലെത്തി പത്രസമ്മേളനം നടത്തി കാര്യങ്ങള്‍ മാധ്യമങ്ങളെയൊക്കെ അറിയിച്ച ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രായശ്ചിത്തച്ചടങ്ങ്. എന്നാല്‍ ക്ഷേത്രക്കുളത്തില്‍ മുങ്ങിക്കുളിച്ച് ശയനപ്രദക്ഷിണം തുടങ്ങിയ രാമനുണ്ണിക്ക് അത് പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. മാധ്യമങ്ങളിലൊക്കെ വാര്‍ത്ത വന്നതുകൊണ്ട് നൂറുകണക്കിന് വിശ്വാസികള്‍ അന്ന് ക്ഷേത്രത്തിലെത്തിയിരുന്നു. ശയനപ്രദക്ഷിണം പത്രസമ്മേളനം നടത്തുന്നതുപോലെയും ചെറുകഥയെഴുതുന്നതു പോലെയും അത്ര എളുപ്പമുള്ള സംഗതിയല്ലെന്ന് അദ്ദേഹത്തിന് ബോധ്യപ്പെടുകയായിരുന്നു. പകുതി പ്രദക്ഷിണമെത്തും മുമ്പ് തന്നെ തളര്‍ന്ന് എഴുന്നേറ്റ രാമനുണ്ണി അന്ന് വിശ്വാസികളുടെ മുന്നില്‍ എന്തൊക്കെയോ പറഞ്ഞൊപ്പിച്ച് തടിതപ്പി. അന്ന് ആ പരിപാടിയുടെ സംഘാടകരായി രംഗത്തെത്തിയ കേരള സംസ്കൃതസംഘം എന്ന സംഘടനയെ പറ്റി പിന്നീടൊന്നും കേട്ടിട്ടുമില്ല.
ആള്‍ക്കൂട്ട അതിക്രമങ്ങള്‍ നടക്കുമ്പോഴൊക്കെ ശക്തമായി ഇടപെടാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിട്ടുണ്ട്. 2017ലും 2019ലുമായി രണ്ടു തവണ പ്രധാനമന്ത്രി നരേന്ദ്രമോദി ആള്‍ക്കൂട്ടക്കൊലകളെ ശക്തമായി അപലപിച്ചു. അത് കൊല്ലപ്പെട്ടയാളുകളുടെ മതം നോക്കിയായിരുന്നില്ല. എന്നാല്‍ കേരളത്തിലെ സാംസ്കാരികനായകരില്‍ ഭൂരിപക്ഷം പേരും മതം നോക്കി മാത്രം പ്രതികരിക്കുന്നവരാണ്. പാല്‍ഗഡില്‍ കൊല്ലപ്പെട്ട മൂന്നുപേരുടെ കാര്യത്തില്‍ അവര്‍ക്ക് ഒരു പ്രതികരണവുമില്ല. തന്റെ ഗുരുനാഥന്റെ ശ്രാദ്ധകര്‍മ്മങ്ങള്‍ക്കായി എത്തിയ രണ്ട് സംന്യാസിമാരെ തല്ലിക്കൊന്ന ആള്‍ക്കൂട്ടത്തിന്റെ ഇംഗിതം എന്തായിരുന്നു എന്നറിയില്ല. അതിന്റെ പിന്നാമ്പുറക്കഥകള്‍ പലതും ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നു. സിപിഎമ്മിന്റെയും എന്‍സിപിയുടെയും പ്രവര്‍ത്തകരാണ് സം
ന്യാസിമാരുടെ കൊലയ്ക്ക് നേതൃത്വം നല്‍കിയതെന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നുകൊണ്ടിരിക്കുന്നത്. ആദിവാസി മേഖലയായ പാല്‍ഗഡിലെ ജനങ്ങളെ വര്‍ഷങ്ങളായി തെറ്റായ വഴികളിലൂടെ നയിച്ച് അവരെ ചൂഷണം ചെയ്തു കഴിയുന്ന സിപി
എമ്മിന്റെ ഹിന്ദുത്വവിരുദ്ധ നിലപാടിന്റെ ഏറ്റവും ഒടുവിലെ ഉദാഹരണമാണ് ഈ കൊലപാതകം.
മാര്‍ക്സിസ്റ്റ് പാര്‍ട്ടി നിര്‍ദ്ദേശിക്കുമ്പോള്‍ മാത്രം പ്രതികരിക്കുകയും അല്ലാത്തപ്പോള്‍ മൗനികളായിരിക്കുകയും ചെയ്യുന്നവരാണ് കേരളത്തിലെ സാംസ്കാരിക നായകരില്‍ ഭൂരിപക്ഷവും എന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞിരിക്കുകയാണിപ്പോള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: