കൊച്ചി: ഓരോ സീസണിലും പരിശീലകരെ മാറി മാറി പരീക്ഷിക്കുന്ന കേരള ബ്ലാസ്‌റ്റേഴ്‌സില്‍ പുതിയ പരിശീലകന്‍ കിബു വികുനയ്‌ക്ക് പിടിച്ചുനില്‍ക്കാനാകുമോ എന്ന് കണ്ടറിയണം. ഈ സീസണില്‍ കൊല്‍ക്കത്തയിലെ കൊമ്പന്മാരായ മോഹന്‍ ബഗാന് ഐ ലീഗ് കിരീടം സമ്മാനിച്ചാണ് കിബുവിന്റെ വരവ്. ഒട്ടേറെ പരിചയസമ്പത്തുള്ള ഈ സ്പാനിഷ് പരിശീലകന്‍ അടുത്ത സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിനെ മികച്ച ടീമാക്കി മാറ്റുമെന്ന് പ്രതീക്ഷിക്കാം.
കഴിഞ്ഞ ദിവസമാണ് എല്‍ക്കോ ഷറ്റോരിക്ക് പകരക്കാരനായി കിബുവിനെ ബ്ലാസ്‌റ്റേഴ്‌സിന്റെ പരിശീലകനായി നിയമിച്ചത്. ആറു സീസണുകളില്‍ ബ്ലാസ്‌റ്റേഴ്‌സ് ഏഴു സ്ഥിരം മുഖ്യപരിശീലകരെയും ഒരു കെയര്‍ ടേക്കര്‍ മാനേജരെയും പരിക്ഷിച്ചു.
ബ്ലാസ്‌റ്റേഴ്‌സ് സ്‌പോര്‍ട്ടിങ് ഡയറക്ടറായ കരോളിസ് സ്‌കിന്‍കിസനെ തഴഞ്ഞാണ് കിബുവിനെ മുഖ്യ പരിശീലകനാക്കിയത്.
കഴിഞ്ഞ സീസണിലാണ് കിബു മോഹന്‍ ബഗാന്റെ പരിശീലകനായത്. 2014-ല്‍ കരീം ബെന്‍ചേരിഫയ്‌ക്ക് ശേഷം ബഗാന്റെ ആദ്യ വിദേശ പരിശീലകനാണ് കിബു. നാല്‍പ്പത്തിയെട്ടുകാരനായ കിബു ഈ സീസണില്‍ മോഹന്‍ ബഗാനെ ഐ ലീഗില്‍ കിരീടം സമ്മാനിച്ചു. അടുത്ത സീസണില്‍ ബഗാന്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ടീമായ എടികെയില്‍ ലയിക്കുകയാണ്. അന്റോണിയോ ഹബാസാണ് എടികെയുടെ മുഖ്യ പരിശീലകന്‍. ഇതോടെ കിബു പുറത്തായി.
സ്പാനിഷ് ക്ലബ്ബായ ഒസാസുനയുടെ പരിശീലകനായിട്ടാണ് കിബു തന്റെ കരിയര്‍ ആരംഭിച്ചത്. 2002-2005 കാലയളവില്‍ ഒസാസുനയുടെ യൂത്ത് ടീമിനെ പരിശീലിപ്പിച്ചു. പിന്നീട് സിഡി റിവര്‍ എഗയുടെ മാനേജരായി. 2008 – പോളണ്ട് ടീമിന്റെ സഹ പരിശീലകനായി. 2018-ല്‍ ലിത്വാനിയന്‍ ക്ലബ്ബായ എഫ്‌കെ റീട്ടേറിയലിന്റെ കോച്ചായും സേവനമനുഷ്ടിച്ചു.
2014 മുതല്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ മുഖ്യ പരിശീലകരായവര്‍: 2014: ഡേിവഡ് ജെയിംസ്, 2015: പീറ്റര്‍ ടെയ്‌ലര്‍, ട്രെവര്‍ മോര്‍ഗന്‍ (ഇന്‍ ചാര്‍ജ്), ടെറി ഫെലാന്‍, 2016: സ്റ്റീവ് കോപ്പല്‍, 2017: റെനെ മ്യൂളന്‍സ്റ്റീന്‍, ഡേവിഡ് ജെയിംസ് , 2018: ഡേവിഡ് ജെയിംസ്, നെല്‍കോ വിന്‍ഗഡ, 2019: എല്‍കോ ഷറ്റോരി, 2020: കിബു വികുന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: