കാലടി: ലോക്ഡൗണ്‍ പ്രഖ്യാപിച്ചതു മുതല്‍ പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തുടങ്ങിയവര്‍ പങ്കെടുക്കുന്ന പരിപാടികളില്‍ മാസ്ക്ക് നിര്‍ബന്ധമാക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ അവഗണിച്ച് പൊതുപരിപാടികള്‍ നടത്തിയതായി ആരോപണം. ഭൗമദിനാചരണം, ആയൂര്‍ രക്ഷാ ക്ലിനിക്ക് ഉദ്ഘാടനം, കമ്മ്യൂണിറ്റി കിച്ചണിലേക്ക് കാന്‍കോറിന്റെ സഹായം, ഫെഡറല്‍ ബാങ്കിന്റെ സഹായം തുടങ്ങിയ പല ചടങ്ങുകളിലും ജനപ്രതിനിധികള്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നില്ല.
എംഎല്‍എ അടക്കം പങ്കെടുക്കുന്ന പരിപാടികളിലാണ് മാസ്ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയുമാണ് പരിപാടികളില്‍ പങ്കെടുക്കുന്നത്. കൂടാതെ, തൊഴിലാളി സംഘടനയുടെ നേതൃത്വത്തില്‍ കാലടിയില്‍ നടത്തിയ കിറ്റ് വിതരണത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, മെമ്പറും ഉള്‍പ്പെടെ പങ്കെടുത്ത പരിപാടിയില്‍ നൂറുക്കണക്കിന് ആളുകള്‍ പങ്കെടുത്തു.
സമൂഹത്തെ ബോധവത്ക്കരിക്കുകയും സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്യേണ്ട ജനപ്രതിനിധികള്‍ തന്നെ ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്നത് ജനങ്ങളില്‍ തെറ്റായ സന്ദേശം നല്‍കുകയും ചെയ്യുമെന്ന് ബിജെപി കാലടി പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു.
ഇത്തരം ജനപ്രതിനിധികളെ ബന്ധപ്പെട്ട അധികാരികള്‍ ബോധവല്‍ക്കരിക്കണമെന്ന് ബിജെപി ജില്ലാ സെക്രട്ടറി വി.കെ. ഭസിത്കുമാര്‍, മണ്ഡലം സെക്രട്ടറി സലീഷ് ചെമ്മണ്ടൂര്‍, പഞ്ചായത്ത് പ്രസിഡന്റ് ശശി തറനിലം തുടങ്ങിയവര്‍ പ്രസ്ഥാവനയില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: