കളമശേരി: ജലസേചന വകുപ്പിലെ ഹൈഡ്രോളജി ജീവനക്കാര്‍ ഇന്നലെ പെരിയാര്‍ സന്ദര്‍ശിച്ച് സാമ്പിളുകള്‍ ശേഖരിച്ചു. 2, 8, 13 എന്നീ ഷട്ടറുകളുടെ ഭാഗത്തു നിന്നുമാണ് ജലസാബിളുകള്‍ ശേഖരിച്ചത്. ജലസേചന വകുപ്പ് ജീവനക്കാരായ രേഖ, രാജീവ്, പ്രദീപ്, സുനില്‍കുമാര്‍, എന്നിവരുടെ മേല്‍നോട്ടത്തിലായിരുന്നു സാമ്പിള്‍ ശേഖരണം. ഇത് തൃശൂര്‍ ലാബില്‍ പരിശോധനയ്‌ക്ക് അയക്കും.
കുറച്ചു ദിവസങ്ങളായി പെരിയാര്‍ കറുത്തൊഴികിയതിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതി സ്വമേധയാ കേസ് എടുക്കുകയും കഴിഞ്ഞദിവസം പി സി ബി ചെയര്‍മാന്‍ കെ പി സുധീര്‍ അടക്കമുള്ളവര്‍ പെരിയാര്‍ സന്ദര്‍ശിച്ച് ജലത്തിന്റെ സാമ്പിളുകള്‍ ശേഖകരിച്ച് പരിശോധനയ്‌ക്ക് അയക്കുകയും ചെയ്തിരുന്നു. കോടതിയുടെ നിര്‍ദേശപ്രകാരം മലിനീകരണ നിയന്ത്രണ ബോര്‍ഡ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: