തൃശ്ശൂര്‍: സംസ്ഥാന ഐ.ടി സെക്രട്ടറി ശിവശങ്കര്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ സന്ദര്‍ശിച്ചതില്‍ രൂക്ഷ വിമര്‍ശനവുമായി ബിജെപി വക്താവ് അഡ്വ ബി.ഗോപാലകൃഷ്ണന്. പാര്‍ട്ടി ഓഫീസുകളും ചാനല്‍ ഡെസ്കുകളും കയറിയിറങ്ങി നടക്കാനുള്ളതാണോ ഐടി സെക്രട്ടറി പദവി എന്ന് അദേഹം ആരാഞ്ഞു.
അതൃപ്തി അറിയിച്ച് തടിതപ്പാന്‍ ഇത് കുടുംബ കാര്യമല്ല. ലക്ഷക്കണക്കിന് വരുന്ന മലയാളികളുടെ ആരോഗ്യ വിവരമാണ് ചോര്‍ന്നിരിക്കുന്നത്. കഴിവുണ്ടെങ്കില്‍ സിപിഐ നടപടി ആവശ്യപ്പെടണമെന്നും അദേഹം പ്രതികരിച്ചു. സര്‍ക്കാരിനെതിരെ രാഷ്ട്രീയ ആരോപണമുണ്ടാകുമ്പോള്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന് തന്നെ ന്യായീകരിച്ചു നടക്കുന്നത് കേരള ചരിത്രത്തില്‍ തന്നെയിത് ആദ്യമാണ്. മൂന്നാറിലെ കയ്യേറ്റ കെട്ടിടങ്ങള്‍ പൊളിച്ചു കളഞ്ഞപ്പോള്‍ മന്ത്രി സഭ അറിയാതെ അനങ്ങരുതെന്ന് ഉദ്യോഗസ്ഥരെ ചട്ടം കെട്ടിയത് കാനത്തിന് ഓര്മകാണുമെന്നും ബി.ഗോപാലകൃഷ്ണന് പറഞ്ഞു.
സ്പ്രിങ്കഌ അഴിമതി കത്തി നില്ക്കുന്ന സാഹചര്യത്തില്‍ സംഭവത്തില്‍ അതൃപ്തി രേഖപ്പെടുത്തി സിപിഐ സംസ്ഥാന നേതൃത്വം രംഗത്തു വന്നിരുന്നു. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണനെ നേരിട്ട് കണ്ട് അതൃപ്തി അറിയിച്ചിരുന്നു. കരാറില്‍ വ്യക്തത കുറവുണ്ടെന്നും അദേഹം അഭിപ്രായപ്പെട്ടു. ഇതിനു പിന്നാലെയാണ് സിപിഐ സംസ്ഥാന കാര്യാലയം എം.എന്‍ സ്മാരകത്തിലെത്തി കാനവുമായി ഐടി സെക്രട്ടറി കൂടിക്കാഴ്ച നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: