ന്യൂദല്‍ഹി: കൊറോണ(കൊവിഡ് 19) ബാധിച്ചാല്‍ അതില്‍ നിന്ന് സുഖപ്പെടാന്‍ പ്രാണായാമം ചെയ്യുന്നത് നല്ലതാണെന്നും വൈറസ് ബാധിച്ച കാലത്ത് തനിക്കത് ഉപകാരപ്പെട്ടെന്നും രോഗത്തെ അതിജീവിച്ച ആദ്യ ദല്‍ഹി സ്വദേശിയായ രോഹിത്ത് ദത്ത.
ദല്‍ഹിയില്‍ ബിസിനസ്സുകാരനാണ് 45കാരനായ രോഹിത്ത് ദത്ത. യോഗയില്‍ പറഞ്ഞിട്ടുള്ള ഈ ശ്വസന വ്യായാമ രീതി കൊവിഡ് രോഗത്തിന് ചികിത്സ നേടിയിരുന്ന കാലത്ത് തനിക്ക് ഉപകാരപ്പെട്ടിരുന്നുവെന്നാണ് രോഹിത്ത് ദത്ത പറയുന്നത്. കൊവിഡ് രോഗികള്‍ക്ക് ഞാന്‍ പ്രാണായാമം ശുപാര്‍ശ ചെയ്യുന്നെന്നും ഉത്കണ്ഠയുടെ തോത് കുറയ്ക്കാന്‍ പ്രാണായാമ സഹായിക്കുമെന്നും രോഹിത്ത് ദത്ത പറയുന്നു.
കൊറോണ വൈറസ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചാല്‍ ഭയപ്പെടേണ്ട ആവശ്യമില്ല. പോസിറ്റീവായി തുടരുക, സര്‍ക്കാരിനെയും ഡോക്ടര്‍മാരെയും വിശ്വസിക്കുക. ഏത് രോഗബാധിതനും വളരെ ശക്തനാകേണ്ടതുണ്ട്. കൊവിഡിന് മരുന്ന് ഇല്ലാത്തതിനാല്‍ ഡോക്ടര്‍മാര്‍ വൈകാരികമായും രോഗികളെ സഹായിക്കുന്നുണ്ടെന്നും രോഹിത് ദത്ത പറയുന്നു.
ഫെബ്രുവരി 24നാണ് യൂറോപ്പില്‍ നിന്ന് രോഹിത്ത് ദത്ത ദല്‍ഹിയിലെത്തിയത്. പിന്നീട് ചെറിയ പനി വന്നു. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.
പെട്ടെന്ന് തന്നെ താന്‍ ക്വാറന്റൈനിലായി. വീട്ടിലേക്ക് തിരികെ പോകാന്‍ ആശുപത്രിക്കാര് തന്നെ അനുവദിച്ചില്ല. ഒരു രോഗിക്ക് ലഭിക്കേണ്ട എല്ലാം തനിക്ക് ആശുപത്രിയില്‍ ലഭിച്ചു. ഉത്തരേന്ത്യയിലെ തന്നെ ആദ്യ കൊവിഡ് രോഗി താനായിരുന്നു. എല്ലാ ആരോഗ്യ പ്രവര്‍ത്തകരും ഡോക്ടര്‍മാരും ജീവനക്കാരും വളരെ നന്നായാണ് കാര്യങ്ങള്‍ ചെയ്തതെന്നും ദത്ത പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: