Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

ബാര്‍ബര്‍ ഷോപ്പുകളുടെ വാതിലുകള്‍ ലോക്കില്‍; ‘മുടിയന്മാര്‍’ക്ക് കിട്ടിയത് എട്ടിന്റെ പണി;വീടുകളില്‍ പോയി മുടി വെട്ടില്ലെന്ന് ബാര്‍ബര്‍മാര്‍

കൊറോണ ലോക്ഡൗണിനെ തുടര്‍ന്ന് ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കാത്തത് 'മുടിയന്‍മാരെ' വലച്ചു. മുടി നീട്ടി വളര്‍ത്തി നടക്കുന്നവരും വിവിധ സ്റ്റൈലുകളില്‍ മുടി വെട്ടിയിരുന്നവര്‍ക്കും ഇപ്പോള്‍ കഷ്ടകാലം. ലോക്ഡൗണിനെ തുടര്‍ന്ന് ബാര്‍ബര്‍ ഷോപ്പുകള്‍ ഒരുമാസമായി അടഞ്ഞു കിടക്കുന്നതാണ് 'ചെത്തു'കാരെ ബുദ്ധിമുട്ടിലാക്കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 23, 2020, 10:10 am IST
inThrissur

തൃശൂര്‍: കൊറോണ ലോക്ഡൗണിനെ തുടര്‍ന്ന് ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കാത്തത് ‘മുടിയന്‍മാരെ’ വലച്ചു. മുടി നീട്ടി വളര്‍ത്തി നടക്കുന്നവരും വിവിധ സ്റ്റൈലുകളില്‍ മുടി വെട്ടിയിരുന്നവര്‍ക്കും ഇപ്പോള്‍ കഷ്ടകാലം.  ലോക്ഡൗണിനെ തുടര്‍ന്ന് ബാര്‍ബര്‍ ഷോപ്പുകള്‍ ഒരുമാസമായി അടഞ്ഞു കിടക്കുന്നതാണ് ‘ചെത്തു’കാരെ ബുദ്ധിമുട്ടിലാക്കിയത്.  

മുടിയില്‍ പരീക്ഷണം നടത്തി ചെത്തി നടന്നിരുന്ന പയ്യന്‍സിന് ലോക്ഡൗണ്‍ ഇരുട്ടടിയായി. ആഴ്ചകള്‍ തോറും ഹെയര്‍ സ്റ്റൈലുകള്‍ മാറിയിരുന്ന ‘ന്യൂജന്’ ഇപ്പോള്‍ എന്തു ചെയ്യണമെന്നറിയില്ല. തലയില്‍ പുതു പുത്തന്‍ സ്റ്റൈലുകള്‍ പരീക്ഷിച്ചിരുന്നവരെല്ലാം മുടിയില്‍ കത്രിക കണ്ടിട്ട് ഒരുമാസത്തോളമായി. താടിയില്‍ സ്റ്റൈലുകള്‍ ഇറക്കിയിരുന്നവരും ഇപ്പോള്‍ ‘വെട്ടി’ലായിരിക്കുകയാണ്. പലരുടെയും താടിയും മുടിയുമെല്ലാം നീണ്ടു വളര്‍ന്നു. ചിലര്‍ വീടുകളില്‍ സ്വയം ഷേവിങ് നടത്തുന്നുണ്ടെങ്കിലും ബാര്‍ബര്‍മാരുടെ കരവിരുതില്ലാത്തത് ഇവരെ തൃപ്തിപ്പെടുത്തുന്നില്ല.  

ശനി, ഞായര്‍ ദിവസങ്ങളില്‍ ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കുമെന്നത് ‘മുടിയന്മാരെ’ ആഹ്ലാദത്തിലാക്കിയ പ്രഖ്യാപനമായിരുന്നു. എന്നാല്‍ കൂട്ടത്തോടെ ജനങ്ങള്‍ ബാര്‍ബര്‍ ഷോപ്പുകളിലെത്തുമെന്നതും സാമൂഹിക അകലം പാലിക്കല്‍ പ്രായോഗികമാകില്ലെന്നുമുള്ള കാരണത്താല്‍ തീരുമാനം സര്‍ക്കാര്‍ റദ്ദാക്കിയത് ‘മുടിപ്രേമി’കളെ വീണ്ടും നിരാശയിലാഴ്‌ത്തി.  ബാര്‍ബര്‍മാരുടെ മൊബൈല്‍ നമ്പറുകള്‍ തപ്പിയെടുത്ത് വിളിച്ച് അവരുടെ വീടുകളില്‍ പോയി മുടിയും താടിയും വെട്ടുന്നവരുണ്ട്. ഇതിനാല്‍ ബാര്‍ബര്‍മാരുടെ വീടുകളിലും ഇപ്പോള്‍ മുടി വെട്ടാനെത്തുന്നവരുടെ തിരക്കു തുടങ്ങി. ന്യൂജന്‍ പയ്യന്‍മാര്‍ തന്നെയാണ് കൂടുതലായും ബാര്‍ബര്‍മാരുടെ വീടുകളെ തേടിയെത്തുന്നത്.  

വീടുകളില്‍ പോയി മുടി വെട്ടാനുള്ള നിര്‍ദ്ദേശത്തില്‍ പ്രതിഷേധവുമായി ബാര്‍ബര്‍മാര്‍ രംഗത്തെത്തി. ലോക്ഡൗണിനെ തുടര്‍ന്ന് ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കാത്തതിനാല്‍ പകരം സംവിധാനമായി ബാര്‍ബര്‍മാര്‍ മറ്റു വീടുകളില്‍ പോയി ജോലി ചെയ്യണമെന്നാണ് നിര്‍ദ്ദേശം. ബാര്‍ബര്‍മാര്‍ വീടുകളിലെത്തി മുടിവെട്ടുമെന്ന സര്‍ക്കാര്‍ പ്രചാരണം തെറ്റാണെന്ന് ഈരംഗത്ത് പ്രവര്‍ത്തിക്കുന്ന വിവിധ സംഘടനകള്‍ പറയുന്നു.  ബാര്‍ബര്‍മാര്‍ വീടുകളില്‍ പോയി ജോലി ചെയ്യാനുള്ള തീരുമാനം നിര്‍ഭാഗ്യകരമാണെന്ന് ഓള്‍ കേരള ബ്യൂട്ടീഷ്യന്‍സ് ഓര്‍ഗനൈസേഷന്‍ ചൂണ്ടിക്കാട്ടി.

 ബാര്‍ബര്‍മാര്‍ സേവനം നല്‍കുന്നതിനായി സന്ദര്‍ശിക്കുന്ന വീടുകളും അവിടെയുള്ള അംഗങ്ങളും രോഗാവസ്ഥയിലുള്ളവരല്ലെന്ന് തിരിച്ചറിയാന്‍ ഒരു മാര്‍ഗവുമില്ല. ബാര്‍ബര്‍മാരുടെ ആരോഗ്യത്തിന് തന്ന ഇത് ഭീഷണിയാണ്. ഇതിനു പുറമേ ഒരു വീട്ടില്‍ നിന്ന് മറ്റൊരു വീട്ടിലേക്കുള്ള യാത്രയില്‍ രോഗവാഹകരാകാനും സാധ്യതയുണ്ട്. സ്വന്തം വീടുകളിലേയും സമൂഹത്തിലേയും ആരോഗ്യ സുരക്ഷ അപകടത്തിലാക്കാനിടയുള്ള സാധ്യത വളരെ ഏറെയാണ്. 

അതിനാല്‍ വീടുകളില്‍ പോയി മുടി വെട്ടാനുള്ള ശ്രമത്തെ പ്രോത്സാഹിപ്പിക്കുന്നത് ആരോഗ്യസംരക്ഷണത്തെ ബാധിക്കും. ഇതുമായി ബന്ധപ്പെട്ട തീരുമാനത്തില്‍ നിന്ന് അധികൃതര്‍ പിന്‍മാറണമെന്ന് ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറി ആര്‍.ബി.മോഹനന്‍ ആവശ്യപ്പെട്ടു. തൊഴിലാളികള്‍ വീടുകളില്‍ ചെന്ന് മുടി വെട്ടില്ലെന്ന് ബാര്‍ബര്‍ ആന്റ് ബ്യൂട്ടീഷ്യന്‍സ് അസോസിയേഷന്‍ വ്യക്തമാക്കി. കൊറോണ വാഹകരാകാന്‍ ബാര്‍ബര്‍മാരെ അനുവദിക്കില്ലെന്ന് പ്രസിഡന്റ് ഇ.എസ്.ഷാജി അറിയിച്ചു.  

Tags: ലോക്ഡൗണ്‍തൃശൂര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാളുമായെത്തി കടകള്‍ അടപ്പിക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് ഭീകരരുടെ ശ്രമം; വിവരം കിട്ടിയാല്‍ അറിയിക്കണമെന്ന് പോലീസ്; ഒളിച്ചുകളിച്ച് ഒത്താശ

Kerala

ഓടിക്കൊണ്ടിരുന്ന ലോറിയില്‍ നിന്ന് കൂറ്റന്‍ ഇരുമ്പുഷീറ്റ് തെറിച്ചുവീണു; രണ്ടു വഴിയാത്രക്കാര്‍ക്ക് ദാരുണാന്ത്യം

Social Trend

ഓര്‍ത്തോ വിഭാഗത്തിലെ രോഗിക്ക് ഭാരം ഇടാനായി കരിങ്കല്ല് തെരഞ്ഞ് കൂട്ടിരിപ്പുകാരായ പ്രായമായ സ്ത്രീകള്‍;’നമ്പര്‍ വണ്‍’ സംഭവം തൃശൂര്‍ മെഡിക്കല്‍കോളേജില്‍

Kerala

ദേശീയപാതയിലെ കുഴി അടയക്കല്‍ കൃത്യതോടെയല്ല; കരാര്‍ കമ്പനിയായ ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചറിനെ കരിമ്പട്ടികയില്‍ പെടുത്തണമെന്ന് കളക്ടര്‍

India

പ്രേതബാധ കാരണം ഭീതിയിലായി ഒരു ഗ്രാമം; നിഗൂഢമരണത്തിന് ഇരയായത് നാല് പേര്‍; പിശാചുക്കളെ തുരത്താന്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് വെണ്ണലവലസ ഗ്രാമവാസികള്‍

പുതിയ വാര്‍ത്തകള്‍

വിവാദങ്ങള്‍ക്ക് ഉടന്‍ മറുപടി പറയണം, പ്രതിപക്ഷത്തിന് അവസരം കൊടുക്കരുതെന്നും മുഖ്യമന്ത്രിയോട് എം എം ഹസന്‍

ഗ്യാനേഷ് കുമാറിനെതിരെ ജിജി തോംസന്റെ ആരോപണം വസ്തുതാ വിരുദ്ധമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍

ചെങ്കോട്ടയിൽ രാഹുൽ ഗാന്ധി പതാക ഉയർത്തുന്നത് എനിക്ക് കാണണം  : അതാണ് ഇനിയുള്ള ആഗ്രഹമെന്ന് രേവന്ത് റെഡ്ഡി

മീനച്ചിലാറ്റില്‍ പാലാ മുത്തോലി കടവില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

അനാശാസ്യത്തിന് പിടികൂടിയ യുവതിയെ പീഡിപ്പിച്ചെന്ന ആരോപണം: ഡിവൈഎസ്പി ഉമേഷിനെ തിരിച്ചെടുത്തു

കേരളത്തിന്റെ ഭാവിയില്‍ സമുദ്ര സമ്പദ് വ്യവസ്ഥയ്‌ക്ക് വലിയ സാധ്യതയെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ,പ്രയോജനപ്പെടുത്താന്‍ സഹകരണ മേഖലയ്‌ക്ക് കഴിയണം

സംസ്ഥാനത്ത് അടുത്ത 2 ദിവസം വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ഇല്ല

ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായയെ റിമാന്‍ഡ് ചെയ്തു

എസ് ഐആറില്‍ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന ഇന്ത്യന്‍ എക്സ്പ്രസ് വാദം പൊളിഞ്ഞു, മൂന്ന് ഇലക്ഷന്‍ കമ്മീഷണര്‍മാരും യോഗം ചേര്‍ന്നു

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പിണറായി വിജയന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.