റിയാദ് : കൊറോണ വ്യാപനം ശക്തമായ സാഹചര്യത്തില്‍ വ്യാപനത്തെ ചെറുക്കുന്നതിന്റെ ഭാഗമായി എല്ലാ വിമാന സര്‍വീസ്കളും രാജ്യം നിര്‍ത്തലാക്കിയതിന്റെ ഫലമായി നാട്ടിലേക്ക് മടങ്ങാന്‍ കഴിയാതെ വന്ന പ്രവാസികള്‍ക്ക് അതിനുള്ള അവസരം ഓരുക്കി സൗദി അറേബ്യ. സൗദി ഭരണാധികാരി കിംഗ് സല്മാന് ആണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
എക്സിറ്റ്- റീഎന്‍ട്രി വിസയോ, അന്തിമ എക്സിറ്റ് വിസയോ ഉള്ള പ്രവാസികള്‍ക്ക് അവരുടെ രാജ്യങ്ങളിലേക്ക് മടങ്ങുന്നതിന് ആഭ്യന്തര മന്ത്രാലയത്തിന്റെ അബ്ഷര്‍ പോര്‍ട്ടല്‍ വഴി ‘ഓഡ” (റിട്ടേണ്‍) എന്ന പുതിയ സിസ്റ്റം വഴി അപേക്ഷിക്കാം.എല്ലാ സര്‍ക്കാര്‍ ഏജന്‍സികളുമായി സഹകരിച്ചാണ് ഈ സംരംഭം നടപ്പാക്കുകയെന്നും മന്ത്രാലയം അറിയിച്ചു.
അന്തര്‍ദ്ദേശീയ ഫ്ലൈറ്റുകളില്‍ യാത്രാ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് പ്രവാസികളില്‍ നിന്നുള്ള അപേക്ഷകള്‍ ബന്ധപ്പെട്ട അധികാരികള്‍ അംഗീകരിച്ചാല്‍ മാത്രമേ യാത്രക്ക് വഴിയൊരുങ്ങുകയുള്ളു.മുന്‍ഗണന അനുസരിച്ച് യാത്ര തീയതി, ടിക്കറ്റ് നമ്പര്‍, റിസര്‍വേഷന്‍ എന്നീ വിശദാംശങ്ങള്‍ അടങ്ങുന്ന സന്ദേശം ഗുണഭോക്താവിന് ലഭിക്കും. അതിലൂടെ യാത്രാ ടിക്കറ്റ് നേടാനും യാത്രാ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനും കഴിയും എന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
അബ്ഷര്‍ പോര്‍ട്ടലില്‍ ഓഡ തിരഞ്ഞെടുത്ത് ഇക്കാമ (റെസിഡന്‍സി പെര്‍മിറ്റ്) നമ്പര്‍, ജനനത്തീയതി, മൊബൈല്‍ നമ്പര്‍, യാത്ര പുറപ്പെടുന്ന സ്ഥലം, എത്തിച്ചേരേണ്ട രാജ്യത്തെ വിമാനതാവളത്തിന്റെ പേര് എന്നിവ അപേക്ഷകള്‍ കൃത്യമായി നല്‍കിയിരിക്കണം. സേവനം ലഭ്യമാക്കുന്നതിന് പ്രവാസികള്‍ക്ക് സ്വന്തമായി അബ്ഷര്‍ അക്കൗണ്ട് ഉണ്ടായിരിക്കണമെന്നത് നിര്‍ബന്ധമല്ലെന്നും മന്ത്രാലയം വ്യക്തമാക്കി.റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം, ജിദ്ദയിലെ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളം, മദീനയിലെ പ്രിന്‍സ് മുഹമ്മദ് അന്താരാഷ്ട്ര വിമാനത്താവളം, ദമ്മത്തിലെ കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളം എന്നിവ വഴി മാത്രമേ യാത്ര പുറപ്പെടാന്‍ കഴിയു.
ബാധിതരുടെ എണ്ണം 12772
സൗദി അറേബ്യയില്‍ ആകെ കൊറോണ ബാധിതരുടെ എണ്ണം 12772 ആയി ഉയര്‍ന്നതായി ആരോഗ്യ മന്ത്രാലയം വക്താവ് അറിയിച്ചു. 1141 പുതിയ കൊറോണ വൈറസ് കേസുകള്‍ സ്ഥിരീകരിച്ചതോടെ ആണ് ഈ വര്‍ദ്ധനവ് രേഖപ്പെടുത്തിയത്.ആകെ മരണസംഖ്യ 114 ആയി ഉയര്‍ന്നു. 82 പേര് ഗുരുതരാവസ്ഥയില്‍ ആണെന്നും മന്ത്രാലയം അറിയിച്ചു.
മക്കയില്‍ ആണ് ഇന്നും കൂടുതല്‍ കേസുകള്‍ രേഖപ്പെടുത്തിയത്. മക്കയില്‍ 315 , ഹുഫൂഫില്‍ 240, റിയാദില്‍ 164, മദീനയില്‍ 137, ജിദ്ദയില്‍ 114, ദമ്മത്തില്‍ 61 എന്നിങ്ങനെയാണ് ഇന്ന് കൂടുതല്‍ വ്യാപനം കണ്ടെത്തിയ പ്രദേശങ്ങള്‍.മദാന് മാസത്തില്‍ ഉപവസിക്കാന്‍ തയ്യാറെടുക്കുന്നവര്‍ ആരോഗ്യകരമായ ഭക്ഷണക്രമം പാലിക്കണമെന്നു മന്ത്രാലയം അറിയിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: