Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

ഇന്ന് ലോക പുസ്തക- പകര്‍പ്പവകാശ ദിനം

1616ല്‍ അന്തരിച്ച വിശ്വവിഖ്യാത സാഹിത്യകാരന്‍ വില്ല്യം ഷേക്ക്സ്പിയറുടെ ചരമദിനമാണ് ലോക പുസ്തകദിനമായി ആചരിക്കുന്നത്. 1995ല്‍ ചേര്‍ന്ന യുഎന്‍ സാംസകാരികസമിതി എഴുത്തും വായനയും പ്രോത്സാഹിപ്പിക്കുക എന്ന മഹത്തായ ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ലോകപുസ്തക-പകര്‍പ്പവകാശദിനം നിശ്ചയിച്ചത്. ലോകമെമ്പാടുമുള്ള എഴുത്തുകാരും പ്രസാധകരും ലൈബ്രറികളും അവരവരുടേതായ പങ്കുവഹിക്കേണ്ട ദിനം. ജനങ്ങള്‍ ഇതേറ്റെടുത്തു കഴിഞ്ഞു. ഓരോ വര്‍ഷവും ഓരോ രാജ്യതലസ്ഥാനങ്ങളാണ് ലോകപുസ്തക തലസ്ഥാനം. ഈ വര്‍ഷം മലേഷ്യയിലെ ക്വാലാലംപൂരാണ്. വലിയ തയ്യാറെടുപ്പുകളാണ് ഈ വര്‍ഷം മലേഷ്യന്‍ സര്‍ക്കാര്‍ അതിനുവേണ്ടി ഒരുക്കിയത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Apr 23, 2020, 05:00 am IST
in Varadyam

പുസ്തകവായനയിലും പ്രസിദ്ധീകരണത്തിലും വലിയ വര്‍ധനവാണ് കഴിഞ്ഞ ദശാബ്ദം ദര്‍ശിച്ചത്. എല്ലായിടത്തും നടക്കുന്ന പുസ്തക മേളകളും ലിറ്ററേച്ചര്‍ ഫെസ്റ്റിവലുകളും ജനപങ്കാളിത്തവും അതിന്റെ തെളിവാണ്.

1616ല്‍ അന്തരിച്ച വിശ്വവിഖ്യാത സാഹിത്യകാരന്‍ വില്ല്യം ഷേക്ക്സ്പിയറുടെ ചരമദിനമാണ് ലോക പുസ്തകദിനമായി ആചരിക്കുന്നത്. 1995ല്‍ ചേര്‍ന്ന യുഎന്‍ സാംസകാരികസമിതി എഴുത്തും വായനയും പ്രോത്സാഹിപ്പിക്കുക എന്ന മഹത്തായ ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ലോകപുസ്തക-പകര്‍പ്പവകാശദിനം നിശ്ചയിച്ചത്. ലോകമെമ്പാടുമുള്ള എഴുത്തുകാരും പ്രസാധകരും ലൈബ്രറികളും അവരവരുടേതായ പങ്കുവഹിക്കേണ്ട ദിനം. ജനങ്ങള്‍ ഇതേറ്റെടുത്തു കഴിഞ്ഞു. ഓരോ വര്‍ഷവും ഓരോ രാജ്യതലസ്ഥാനങ്ങളാണ് ലോകപുസ്തക തലസ്ഥാനം. ഈ വര്‍ഷം മലേഷ്യയിലെ ക്വാലാലംപൂരാണ്. വലിയ തയ്യാറെടുപ്പുകളാണ് ഈ വര്‍ഷം മലേഷ്യന്‍ സര്‍ക്കാര്‍ അതിനുവേണ്ടി ഒരുക്കിയത്. പുസ്തക പ്രസാധകരുടെയും എഴുത്തുകാരുടെയും ലൈബ്രറികളുടെയും വലിയൊരു കൂട്ടായ്‌മ തന്നെ ഒരുക്കിയിരുന്നു. എന്നാല്‍ കൊറോണയുടെ പശ്ചാത്തലത്തില്‍ നിയമാനുസൃതമായ ആചരണമാണ് വിഭാവനം ചെയ്തിട്ടുള്ളത്. 100 രാജ്യങ്ങളെങ്കിലും ഈ വര്‍ഷം ലോകപുസ്തകദിനം ആചരിക്കണമെന്നു യുഎന്‍ സാംസ്‌കാരികസമിതി ലക്ഷ്യം വച്ചിരുന്നു. ആറു പദ്ധതികളാണ് ഈ വര്‍ഷം ലോകപുസ്തകദിനത്തില്‍ നടത്താന്‍ ഉദ്ദേശിച്ചത്.  

1. നമ്മള്‍ വായിച്ച പുസ്തകങ്ങള്‍ മറ്റു വായനക്കാരുമായി പങ്കിടുക.  

2. വായനക്കാരുടെ കൂട്ടം രൂപീകരിക്കുക.  

3. ഏറ്റവും മികച്ച പുസ്തക പ്രദര്‍ശന സന്ദര്‍ശനം.  

4. ഒരു സൗജന്യ പുസ്തകം

5. ഒരു കഥ കേള്‍ക്കുക, പറയുക.

6. സേവന സന്നദ്ധരാക്കുക.

വായനക്കൊരു മാസം തന്നെ സ്വീകരിച്ച കേരളം ഇക്കാര്യത്തില്‍ ലോകത്തിനു മാതൃകയാണ്. 1946ല്‍ സര്‍. സി.പി. രാമസ്വാമി അയ്യര്‍ ഉദ്ഘാടനം ചെയ്ത ‘സാഹിത്യപഞ്ചാനന്‍ പി.കെ. മെമ്മോറിയല്‍ സ്മാരക ലൈബ്രറി’, നമ്മുടെ ഗ്രന്ഥശാലാപ്രസ്ഥാനത്തിന്റെ തുടക്കം തന്നെയായിരുന്നു. 1942ല്‍ രൂപംകൊണ്ട ദേശീയ പുസ്തകശാലയും (ചആട) സാഹിത്യപ്രവര്‍ത്തക സഹകരണസംഘവും വായനയുടെയും എഴുത്തിന്റെയും മേഖലയില്‍ ശ്രദ്ധേയമായ പങ്ക് വഹിച്ചിട്ടുണ്ട്.  

പകര്‍പ്പവകാശദിനം

ആദ്യകാലത്ത് പുസ്തകങ്ങള്‍ക്കൊന്നും പകര്‍പ്പവകാശം ഉണ്ടായിരുന്നില്ല. 1957ലാണ് സ്വാതന്ത്ര്യ ഇന്ത്യയില്‍ ഈ നിയമം വന്നത്. 1911ല്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ കൊണ്ടുവന്ന നിയമത്തിന്റെ ചുവടു പിടിച്ചായിരുന്നു ഇത്. 50 വര്‍ഷം വരെയുള്ള പുസ്തകങ്ങള്‍ പകര്‍പ്പവകാശ നിയമത്തില്‍ വരും. 1994ല്‍ ഭേദഗതിയിലൂടെ ഇതു 60 വര്‍ഷമാക്കി.

പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങള്‍ക്ക് കടആച നമ്പര്‍ ലഭിക്കുന്നതിലൂടെ അതിന്റെ പകര്‍പ്പവകാശം സംരക്ഷിക്കപ്പെടുന്നു. 2015 മുതല്‍ കടആച നമ്പര്‍ ലഭിക്കുന്നതിനുള്ള നൂലാമാലകള്‍ ലഘൂകരിച്ചു. ഒരു പുസ്തകം പ്രസിദ്ധീകരിക്കുന്നതിനു പോലും കടആച നമ്പര്‍ ലഭിക്കും. ഓണ്‍ലൈനില്‍ നേരിട്ട് അപേക്ഷിക്കാം. ഇതുമൂലം എഴുതിത്തുടങ്ങുന്നവര്‍ക്ക് സ്വയം പുസ്തകം പ്രസിദ്ധീകരിക്കുകയും ചെയ്യാം. പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങളുടെ രണ്ടു കോപ്പി വീതം കൊല്‍ക്കത്ത, ദല്‍ഹി, മുംബൈ, ചെന്നൈ എന്നിവിടങ്ങളിലെ ദേശീയ ലൈബ്രറികള്‍ക്കു അയച്ചുകൊടുക്കണം. ഇതുമൂലം ആ പുസ്തകങ്ങള്‍ നാഷണല്‍ കാറ്റലോഗില്‍ ഇടം പിടിക്കുകയും ചെയ്യും. ഇത് എഴുത്തുകാര്‍ക്കും പ്രസാധകര്‍ക്കും ഏറെ ഗുണകരമാണ്.

ഇ.എന്‍. നന്ദകുമാര്‍

(പ്രസിഡന്‍റ്, അന്താരാഷ്‌ട്രപുസ്തകോത്സവ സമിതി, മെമ്പര്‍, എന്‍.ബി.ടി.)

Tags: പുസ്തകം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കുരുക്ഷേത്ര പ്രകാശന്റെ സംഘ ദര്‍ശനമാലിക ഗ്രന്ഥപരമ്പരയുടെ കോട്ടയം ജില്ലയിലെ പുസ്തക പ്രകാശനം കുരുക്ഷേത്ര പ്രകാശന്‍ എംഡി കാഭാ സുരേന്ദ്രന്‍ ചാക്യാര്‍കൂത്ത് കലാകാരന്‍ പൊതിയില്‍ നാരായണ ചാക്യാര്‍ക്ക് നല്കി നിര്‍വഹിക്കുന്നു
Kottayam

‘സംഘ ദര്‍ശനമാലിക’ പുസ്തക പ്രകാശനം

Varadyam

വിചാര വിപ്ലവത്തിന് വഴിയൊരുക്കാം

World

പാസ്പോര്‍ട്ടും വിസയുമില്ലാതെ പാകിസ്ഥാനിലേക്ക് മടക്ക ടിക്കറ്റെടുക്കാനെത്തി; പെണ്‍കുട്ടി പിടിയില്‍

Literature

ജന്മഭൂമി ബുക്സിന്റെ ‘ധര്‍മ്മായണം’ കാവ്യം; സ്വാമി ചിദാനന്ദപുരി പ്രകാശനം നിര്‍വഹിക്കും

Varadyam

നാടന്‍ കളികളിലേക്ക് ഒരു തിരിഞ്ഞു നോട്ടം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വീട്ടിൽ 18 കുട്ടികളും, രണ്ട് ഭാര്യമാരും , മൂന്നാം നിക്കാഹിനൊരുങ്ങി ഗ്രാമത്തലവൻ : തലയ്‌ക്കടിച്ച് കൊലപ്പെടുത്തി ചാക്കിൽ കെട്ടി ഉപേക്ഷിച്ച് കാമുകി

ഈ വര്‍ഷത്തെ ഹോം സീസണ്‍ മത്സരക്രമം ബിസിസിഐ പ്രഖ്യാപിച്ചു

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വേനലവധി : വ്യാജപ്രചാരണത്തിനെതിരെ ഡിജിപിക്ക് പരാതി നല്‍കി വിദ്യാഭ്യാസ വകുപ്പ്

സംസ്ഥാനത്ത് മത്സരചിത്രം തെളിഞ്ഞു, ആകെ 890 സ്ഥാനാര്‍ത്ഥികള്‍, കൂടുതല്‍ സ്ഥാനാര്‍ത്ഥികളുളളത് കൊടുവളളിയില്‍

തനിച്ച് മത്സരിക്കും , സ്ഥാനാർത്ഥികളുടെ പട്ടിക നാളെ : രണ്ടും കൽപ്പിച്ച് തമിഴക വെട്രി കഴകം നേതാവ് വിജയ്

വിവാഹം കഴിക്കാൻ നിർബന്ധിച്ച 52 കാരിയെ സുഹൃത്തായ 21 കാരൻ കൊലപ്പെടുത്തി

ഹോട്ടൽ മുറികളിൽ എംഡിഎംഎ കച്ചവടം ; മുൻ സന്തോഷ് ട്രോഫി താരം പിടിയിൽ

ഇന്ത്യയ്‌ക്ക് കൈമാറുന്ന തീരുമാനം പുനഃപരിശോധിക്കണം : 13,000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ നീരവ് മോദിയുടെ ഹർജി ലണ്ടൻ കോടതി തള്ളി

പി കെ ശശിക്ക് അപരനായി ശശി പി കെ, മുഹമ്മദ് മുഹ്സിന് അപരനായി മുഹമ്മദ് മുഹ്‌സിന്‍ പികെ,അപരന്മാര്‍ നിരവധി

വിമാനത്താവളത്തിലെ പ്രാർത്ഥനമുറിയിൽ വച്ച് ദുർഗാസൂക്തങ്ങൾ ചൊല്ലി മാധവി ലത : ചെയ്തത് തെറ്റ് , ഈ മുറി നിസ്കാരത്തിന് മാത്രമുള്ളതാണെന്ന് ഇസ്ലാമിസ്റ്റുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.