ശ്രീനഗര്‍: കൊറോണ വൈറസ് ബാധിച്ചവരെ പാക്കിസ്ഥാന് കശ്മീരിലേക്കു കടത്താന്‍ ശ്രമിക്കുകയാണെന്നും ഇതിലൂടെ സംസ്ഥാനത്തെ ജനങ്ങള്‍ക്കിടയില്‍ രോഗം പരത്താന്‍ ശ്രമിക്കുകയാണെന്നും പോലീസ് മേധാവി ദില്‍ബാഗ് സിങ്.
പാക്കിസ്ഥാന് ഇതുവരെ ഭീകരരെയാണ് കശ്മീരിലേക്ക് അയച്ചിരുന്നത്. എന്നാലിപ്പോള്‍ കൊറോണ വൈറസ് രോഗികളെയാണു കൊണ്ടുവരാന്‍ ശ്രമിക്കുന്നത്. ഈ പ്രശ്നത്തില്‍ വളരെ ജാഗ്രതയോടെ ഇരിക്കേണ്ട സമയമാണെന്നും പോലീസ് മേധാവി വ്യക്തമാക്കി. ശ്രീനഗറില്‍നിന്ന് 20 കിലോമീറ്റര്‍ അകലെയുള്ള ഗണ്ടേര്‍ബല്‍ ജില്ലയില്‍ ഏര്‍പ്പെടുത്തിയ ക്വാറന്റീന് സൗകര്യങ്ങള്‍ നിരീക്ഷിച്ച ശേഷമായിരുന്നു പോലീസ് മേധാവിയുടെ പ്രസ്താവന.
പാക്കിസ്ഥാന് കോവിഡ് രോഗമുള്ളവരെ പാക്ക് അധിനിവേശ കശ്മീരിലേക്ക് എത്തിക്കുകയാണെന്നു വിവരം ലഭിച്ചതായി സൈനിക വൃത്തങ്ങള്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. ഇന്ത്യയിലേക്കു നുഴഞ്ഞു കയറുന്നതിന് ഇവരെ തയാറാക്കുകയായിരുന്നു ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: