നാദാപുരം: കണ്ണവം വനമേഖലയില്‍ കറങ്ങിയ കോണ്‍ഗ്രസ് ഗ്രാമ പഞ്ചായത്തംഗമുള്‍പ്പെടെ ഏഴ് പേര്‍ക്കെതിരെ വനം വകുപ്പ് കേസെടുത്തു. ചെക്യാട് ഗ്രാമപഞ്ചായത്തംഗം കെ.പി. കുമാരന്‍, പൂത്താനി കുന്നേല്‍ ജോസൂട്ടി, പുഴക്കല്‍ പത്മനാഭന്‍ ഉള്‍പ്പെടെ ഏഴ് പേര്‍ക്കെതിരെയാണ് കണ്ണവം വനം വകുപ്പ് കേസെടുത്തത്.
അനുമതിയില്ലാതെ വനത്തില്‍ പ്രവേശിച്ചതിനാണ് കേസ്. ലോക്ഡൗണ്‍ ലംഘിച്ച് വനത്തില്‍ കയറി ചൂരല്‍ വെട്ടുകയും ഇറച്ചി പാചകം ചെയ്ത് കഴിക്കുകയും ചെയ്‌തെന്ന് ചൂണ്ടിക്കാട്ടി കുറ്റ്യാടി റെയ്ഞ്ച് ഓഫീസര്‍ക്ക് പരാതി ലഭിച്ചിരുന്നു. കണ്ണവം വനമേഖലയില്‍ നടന്ന സംഭവമായതിനാല്‍ പരാതി കണ്ണവം വനം വകുപ്പിന് കൈമാറുകയും ഏഴ് പേര്‍ക്കെതിരെ കേസെടുക്കുക യും ചെയ്തു. ലോക് ഡൗണ്‍ ലംഘിച്ചതിനിന് വളയം പോലീസിലും ഇവര്‍ക്കെതിരെ പരാതിയുണ്ട്. കിറ്റ് വിതരണം ചെയ്യാന്‍ പോയതാണെന്നാണ് ഗ്രാമപഞ്ചായത്ത് അംഗം പറയുന്നത്. അതേ സമയം ചൂരലുമായി വനത്തില്‍ നില്‍ക്കുന്ന ഗ്രാമപഞ്ചായത്ത് അംഗത്തിന്റെ ഫോട്ടോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: