വാഷിങ്ടണ്‍ : കോവിഡിനെ തുടര്‍ന്ന് രാജ്യത്തെ ജനങ്ങളുടെ തൊഴില്‍ സംരക്ഷണത്തിന് കൂടുതല്‍ നടപടി ക്രമങ്ങളുമായി യുഎസ്. 60 ദിവസത്തേയ്‌ക്കുള്ള കാലയളവില്‍ ഗ്രീന്‍ കാര്‍ഡിനായുള്ള അപേക്ഷകള്‍ പരിഗണിക്കില്ലെന്ന് യുസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു.
കൊറോണ വൈറസ് വ്യാപകമായ സാഹചര്യത്തില്‍ യുഎസ് പൗരന്മാരുടെ ജോലി നഷ്ടമാകാതിരിക്കുന്നതിനും സാമ്പത്തിക പ്രതിസന്ധി ഒഴിവാക്കുന്നതിനുമായാണ് ഈ നടപടി. അറുപത് ദിവസത്തിന് ശേഷം രാജ്യത്തെ സ്ഥിതിഗതികള്‍ പരിശോധിച്ച ശേഷം നിയന്ത്രണം നീട്ടുകയോ പിന്‍വലിക്കുകയോ ചെയ്യുമെന്ന് ട്രംപ് പറഞ്ഞു. ടൂറിസ്റ്റ്, എച്ച്‌വണ്‍ബി, സ്റ്റൂഡന്റ് എന്നീ താല്‍ക്കാലിക വീസകള്‍ക്കു പുതിയ നടപടി ബാധകമല്ല.
അദൃശ്യ ശത്രുവിന്റെ ആക്രമണത്തില്‍ അമേരിക്കന്‍ പൗരന്മാരുടെ ജോലി സംരക്ഷിക്കണം എന്നു പറഞ്ഞു കൊണ്ടാണ് അമേരിക്കയില്‍ കുടിയേറ്റം താല്‍ക്കാലികമായെങ്കിലും പൂര്‍ണമായി നിരോധിക്കുമെന്ന് പ്രഖ്യാപിച്ചത്. അതേസമയം ട്രംപിന്റെ ഈ തീരുമാനം ചിലപ്പോള്‍
നിയമപരമായി ചോദ്യം ചെയ്യപ്പെട്ടേക്കാം. കാരണം കോവിഡിന്റെ മറവില്‍ കുടിയേറ്റ നിരോധനം നടപ്പാക്കുകയാണ് ട്രംപ് ഭരണകൂടമെന്ന് ഇപ്പോള്‍ തന്നെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. അതിനാല്‍ ഇതിനെതിരെ കോടതിയെ സമീപിക്കാനുള്ള സാധ്യതയും ഏറെയാണ.
അതിനിടെ അമേരിക്കയില്‍ സ്ഥിരീകരിച്ച കോവിഡ് കേസുകള്‍ എട്ട് ലക്ഷം കടന്നു. രോഗികളുടെ എണ്ണം ദിനം പ്രതി വര്‍ധിക്കുന്നത് രാജ്യത്തെ ആരോഗ്യ മേഖലയെ പ്രതിസന്ധിയില്‍ ആഴ്‌ത്തുന്നുണ്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 480 ബില്യണ്‍ ഡോളറിന്റെ സാമ്പത്തിക പാക്കേജാണ് യുഎസ് സെനറ്റ് പാസ്സാക്കിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: