തിരുവനന്തപുരം: കേരളത്തില്‍ ലോക്ക് ഡൗണ്‍ കാരണം തടസ്സപ്പെട്ട പരീക്ഷകള്‍ മെയ് 11 മുതല്‍ നടത്താമെന്ന ഉത്തരവ് സംസ്ഥാന സര്‍ക്കാര്‍ തിരുത്തി. സാഹചര്യങ്ങള്‍ കണക്കിലെടുത്ത് പരീക്ഷാ തീയതി സര്‍വകലാശാലകള്‍ തന്നെ തീരുമാനിക്കണമെന്നതാണ് സര്‍ക്കാരിന്റെ ഇപ്പോഴത്തെ നിലപാട്. ഇതുസംബന്ധിച്ച് തിരുത്തിയ ഉത്തരവ് പുറത്തിറക്കി.
സാഹചര്യങ്ങള്‍ പരിഗണിക്കാതെയാണ് പരീക്ഷകള്‍ ആരംഭിക്കാന്‍ നിശ്ചയിച്ചതെന്ന പരാതി ഉയര്‍ന്നതിന്റെ അടിസ്ഥാനത്തിലാണ് മുന്‍ നിലപാടില്‍ നിന്നും സര്‍ക്കാരിന്റെ പിന്മാറ്റം. മെയ് 03 ന് ലോക്ക് ഡൗണ്‍ അവസാനിക്കുമെങ്കിലും പൊതുഗതാഗതം അടക്കമുള്ളവ പുന: സ്ഥാപിക്കുന്നത് സര്‍ക്കാര്‍ ഇതുവരെ സംബന്ധിച്ച് തീരുമാനം എടുത്തിട്ടില്ല. ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിക്കുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരും വ്യക്തത വരുത്തിയിട്ടില്ല. ഇത്തരമൊരു സാഹചര്യത്തില്‍ പരീക്ഷാ തീയതികള്‍ ക്രമീകരിക്കുന്നത് ശരിയല്ലെന്ന പരാതികള്‍ ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് സാഹചര്യങ്ങള്‍ പരിഗണിച്ച് പരീക്ഷാ തീയതികള്‍ നിശ്ചയിക്കാന്‍ സര്‍ക്കാര്‍ സര്‍വകലാശാലകളോട് ആവശ്യപ്പെട്ടത്.
ഉന്നത വിദ്യഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീല്‍ കേരളത്തിലെ സര്‍വകലാശാല വിസി മാരുമായി നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് മെയ് 11 മുതല്‍ പരീക്ഷ നടത്താനുള്ള ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: