ലോക്ഡൗണ്‍ കാലത്ത് നിരവധി വിവാദങ്ങളും ഗോസിപ്പുകളും കുത്തിപൊക്കുന്നത് നമ്മള് കണ്ടുകൊണ്ടിരിയിക്കുകയാണ്. ഇപ്പോഴിതാ തനിക്ക്ക്ക് നേരെയുണ്ടായ ഒരു പ്രചരണത്തിന് ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെ പ്രതികരിച്ചിരിക്കുകയാണ് തെന്നിന്ത്യന്‍ താരം സ്വാതി റെഡ്ഡി. തൃശ്ശൂര്‍ പൂരം എന്ന ജയസൂര്യ ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ സ്വാതി കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് തന്റെ ഭര്‍ത്താവ് വികാസ് വാസുവിനൊപ്പമുള്ള ഫോട്ടോകള്‍ ഇന്‍സ്റ്റഗ്രാമില്‍ നിന്ന് നീക്കം ചെയ്തിരുന്നു ഇതാണ് അഭ്യുഹങ്ങള്‍ക്ക് കാരണമായത്.
നടി വിവാഹ മോചനത്തിനൊരുങ്ങുന്നു എന്ന വാര്‍ത്തകള്‍ പരന്നതിനു പിന്നാലെയാണ് സ്വാതി വീഡിയോയുമായി രംഗത്തെത്തിയത്. ഭര്‍ത്താവിനൊപ്പമുള്ള ഫോട്ടോകളെല്ലാം ആര്‍കൈവ് ചെയ്തു വയ്ക്കുന്നതായാണ് വീഡിയോ വ്യക്തമാക്കുന്നത്. 2012ല്‍ ഇന്‍സ്റ്റഗ്രാമില്‍ ആദ്യം അപ്ലോഡ് ചെയ്ത ഫോട്ടോ വരെയുള്ള ചിത്രങ്ങള്‍ നടി വിഡിയോയിലൂടെ പ്രേക്ഷകര്‍ക്കായി പങ്കുവയ്ക്കുന്നുണ്ട്.
വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യു
ഹാരിപോട്ടര്‍ എന്ന സിനിമയില്‍ ഹാരിപോര്‍ട്ടറും ഡോബിയുമായുള്ള പ്രശസ്തമായ സംഭാഷണത്തിന്റെ ഭാഗമാണ് സ്വാതി വീഡിയോയ്ക്ക് അടികുറുപ്പായി നല്‍കിയത്. അതേ സിനിമയിലെ പശ്ചാത്തല സംഗീതവും തീരം വീഡിയോയ്ക്ക് നല്കിയിരിക്കുന്നു. തന്റെ അകൗണ്ടില്‍ സ്വന്തം ചിത്രങ്ങള്‍ മാത്രം നിലനിര്‍ത്താനാണ് ആഗ്രഹം എന്നാണ് താരം ഈ വീഡിയോയിലൂടെ വ്യക്തമാക്കാന്‍ ശ്രമിക്കുന്നതെന്ന് ആരാധകര്‍ പറയുന്നു. 2018ലായിരുന്നു സ്വാതിയുടെയും പൈലറ്റായ വികാസ് വാസുവിന്റെയും വിവാഹം. അഞ്ച് വര്‍ഷത്തെ പ്രണയത്തിനുേശഷമാണ് ഇവര്‍ വിവാഹിതരായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: