തിരുവനന്തപുരം: കൊറോണയുമായി ബന്ധപ്പെട്ട് ശേഖരിച്ച് സ്പ്രിങ്കഌറിനു കൈമാറിയ ഡാറ്റ സി-ഡിറ്റിലേക്ക് മാറ്റിയെന്നു സംസ്ഥാന സര്‍ക്കാര്‍ പറയുമ്പോഴും വിവരങ്ങള്‍ റീഡയറക്ട് ചെയ്യുന്നത് സ്പ്രിങ്കഌറിന്റെ വെബ്സൈറ്റിലേക്ക് എന്ന് ഐടി വിദഗ്ധര്‍. ഡൊമൈന്‍ അഡ്രസ് സ്പ്രിങ്കഌ മാറ്റി കേരള ഗവണ്മെന്റ്.ഇന്‍ എന്നതിലേക്ക് മാറി എന്നേ ഉള്ളൂ. വിവരങ്ങള്‍ ചെല്ലുന്നത് സ്പ്രിങ്കളറിന്റെ സെര്‍വര്‍ ഡൊമൈനിലാണ്. സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ ഇതിനായി പ്രത്യേകം ഐപി അഡ്രസ്സോ സെര്‍വര്‍ ഡൊമൈനോ നല്‍കിയിട്ടില്ല.
വാര്‍ഡ് തലത്തില്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി നല്‍കിയിരുന്നത് keralafieldcovidsprikIr.com എന്നതിലേക്കാണ്. എന്നാല്‍ വിവാദമായതോടെ hou-sev-i-si-t.k-er-a-l-a.gov.in എന്ന പുതിയ യുആര്‍എല്‍ നല്കി. ശേഖരിക്കുന്ന വിവരങ്ങള്‍ സ്പ്രിങ്കഌറിന്റെ സെര്‍വറിലേക്കല്ല, മറിച്ച് സര്‍ക്കാരിന്റെ സെര്‍വറിലേക്കാണ് അപ്ലോഡ് ചെയ്യപ്പെടുക എന്ന പ്രചാരണവും നടത്തി.
എന്നാല്‍ യഥാര്‍ത്ഥത്തില്‍ മാറിയത് യുആര്‍എല്‍ മാത്രമാണെന്ന് ഐടി വിദഗ്ധര്‍ പറയുന്നു. മുമ്പ് സ്പ്രിങ്കഌറിന്റെ സബ് ഡൊമൈനായിരുന്ന ലിങ്ക് മാറ്റി, പുതിയൊരു ലിങ്ക് ഉണ്ടാക്കുക മാത്രമാണ് ചെയ്തത്. അപ്പോഴും ലാന്‍ഡിങ്ങ് ലിങ്ക് (വിവരങ്ങള്‍ അവസാനം എത്തുന്നത്) സ്പ്രിങ്കഌറിന്റെ സെര്‍വറിലേക്ക് തന്നെ എന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
മാത്രമല്ല ഇനി ഡൊമൈന്‍ ഉണ്ടാക്കിയാലും സോഫറ്റ്വെയര്‍ കമ്പനി വിവരങ്ങള്‍ കോപ്പി ചെയ്ത് ആകും നല്‍കുക. ഇതിനോടകം ലഭ്യമായ നമ്മുടെ 1.5 ലക്ഷം രോഗ വിവരങ്ങള്‍ അവര്‍ക്ക് നിസ്പ്രയാസം ഉപയോഗിക്കാം. സ്പ്രിങ്കഌറുമായി ഉണ്ടാക്കിയ കരാര്‍ അനുസരിച്ച് അത് പരിശോധിക്കാന്‍ നമുക്ക് അധികാരമില്ലെന്നും ഐടി വിദഗ്ധര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: