കോഴിക്കോട്: ലോക് ഡൗണ്‍ കാലത്ത് വ്യാജവാറ്റ് പെരുകുമ്പോള്‍ ആവശ്യമായ ജീവനക്കാരില്ലാതെ എക്സൈസ് വിഭാഗം കിതയ്ക്കുന്നു. ആവശ്യമായ അടിസ്ഥാനസൗകര്യങ്ങളോ, വാഹനങ്ങളോ ഇല്ലാതെയാണ് ജില്ലയിലെ എക്സൈസ് വിഭാഗം പ്രവര്‍ത്തിക്കുന്നത്.
അമിത ജോലിക്കനുസരിച്ച് പുതിയ തസ്തികകള്‍ സൃഷ്ടിക്കുന്നില്ല.അബ് കാരിക്ക് പുറമെ കഞ്ചാവ് മയക്കുമരുന്നു കേസുകളില്‍ വന്‍ വര്‍ദ്ധനവ് ഉണ്ടായിട്ടും വര്‍ഷങ്ങള്‍ക്ക് മുമ്പുള്ളസ്റ്റാഫ് പാറ്റേണ്‍ ആണ് ഇപ്പോഴും.മാത്രമല്ല നിലവിലെ ഒഴിവുകള്‍ നികത്തുന്നുമില്ല. സിവില്‍ എക്സൈസ് ഓഫീസര്‍മാര്‍ ആവശ്യത്തിനില്ലാത്തതുംമൂന്ന് മാസത്തെ ട്രയിനിങ്ങ് 8 മാസം ആക്കിയതും വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ജില്ലയില്‍ 180 സിവില്‍ എക്സൈസ് ഓഫീസര്‍ തസ്തികയെയുള്ളൂ. അതില്‍ 23ഓളം ഒഴിഞ്ഞ് കിടക്കുന്നു. 35 വനിത സിവില്‍ എക്സൈസില്‍ 14 ഒഴിവുകളുണ്ട്. കോഴിക്കോട് , ഫറോക്ക് റെയ്ഞ്ചുകള്‍ ഉള്‍പ്പടെ 4 എക്സൈസ് ഇന്‍സ്പെക്ടര്‍ തസ്തികളില്‍ ആളില്ല.
പുതുതായി അനുവദിച്ച ഹൈവേ പട്രോളിങ് വണ്ടിക്കുംജില്ലാ ഐ.ബി വണ്ടി ക്കും ഡ്രൈവര്‍ തസ്തിക ഇല്ല. മാഹിയിലെ മദ്യക്കടത്ത് പരിശോധിക്കുന്ന ചെക്ക്പോസ്റ്റില്‍ വാഹനമില്ല. ദൈനംദിന ജോലിക്ക് പോലും ആളില്ലാതെ അമിത ജോലി ഭാരം പേറുന്ന ജീവനക്കാര്ക്ക്റേഞ്ച്, റിസ്ക് അലവന്‍സ് പോലും നല്‍കുന്നില്ല.
ലോക്ഡൗണില്‍ മദ്യം, കള്ള് ഷോപ്പുകളും ബാറുകളും അടച്ച സാഹചര്യമാണ്.ഇതോടെ പത്ത് മുതല്‍ 20 ശതമാനത്തോളം വ്യാജവാറ്റ് കൂടിയതായാണ് കരുതുന്നത്. നഗര,ഗ്രാമ വിത്യാസമില്ലാതെ വാറ്റ് കൂടി.വീടിന്റെ ടെറസില്‍ വരെ വാറ്റുന്ന സ്ഥിതിയാണിപ്പോള്‍. ഈ സാഹചര്യം നേരിടുന്നതാകട്ടെ അംഗബലം കുറഞ്ഞഎക്സൈസ് വിഭാഗമാണ്.ഒരു എക്സൈസ് റേഞ്ച് എന്നത് പത്തോളം പോലീസ് സ്റ്റേഷന് പരിധിയാണ്. മദ്യ-മയക്കുമരുന്ന് വേട്ട, കോടതി കേസുകള്‍ എന്നിവക്ക് പുറമെ തദ്ദേശ സ്ഥാപനങ്ങള്‍, നൂറുകണക്കിന് സ്കൂള്‍ – കോളേജുകള്‍, റസിഡന്‍സ് അസോസിയേഷനുകള്‍, അയല്‍ക്കൂട്ടങ്ങള്‍, എന്നിവടങ്ങളിലെ വിമുക്തി മിഷന് ലഹരി വിരുദ്ധബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടത് എക്സൈസാണ്.
പാറാവ്, ക്ലറിക്കല്‍, രാസപരിശോധന ലാബ് ഡ്യൂട്ടി, എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനങ്ങളും നിര്‍വ്വഹിക്കണം. പൊളിഞ്ഞു വീഴാറായ വാടക കെട്ടിടത്തിലാണ് ഫറോക്ക്, ബാലുശ്ശേരി റേഞ്ചുകള്‍ പ്രവര്‍ത്തിക്കുന്നത്.പരിമിത സാഹചര്യത്തില്‍ വീര്‍പ്പുമുട്ടുന്ന എക്സൈസ് വകുപ്പിനെ കാലാനുസൃതമായി പരിഷ്കരിക്കേണ്ടത് അത്യാവശ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: