ബ്രസ്സല്‍സ്: ശസ്ത്രക്രിയയ്ക്ക് വിധേയനായ ഏഡന്‍ ഹസാര്‍ഡ് ആരോഗ്യം വീണ്ടെടുത്തതായി ബെല്‍ജിയം പരിശീലകന് റോബര്‍ട്ട് മാര്‍ട്ടിനസ്. റയല്‍ മാഡ്രിഡിന്റെ മുന്നേറ്റ നിരക്കാരായ ഹസാര്‍ഡ്് ഏറെ താമസിയാതെ കളിക്കളത്തിലേക്ക്് തിരിച്ചുവരുമെന്നാണ് പ്രതീക്ഷ.
കാല്‍മുട്ടിലെ പരിക്കിന് ഹസാര്‍ഡ് കഴിഞ്ഞമാസം ഡള്ളാസിലാണ് ശസ്ത്രക്രിയയ്ക്ക് വിധേയനായത്. ഫെബ്രുവരിയില്‍ ലെവന്റെക്കെതിരായ മത്സരത്തിനിടെയാണ് റയല്‍ താരമായയ ഹസാര്‍ഡിന് പരിക്കേറ്റത്. മൂന്ന് മാസമായി കളിക്കളത്തില്‍ നിന്ന വിട്ടു നില്‍ക്കുകയാണ്.
ശസ്ത്രക്രിയ വിജയകരമായിരുന്നു. അദ്ദേഹം സുഖം പ്രാപിച്ചുവരുകയാണ്. കൊറോണ ബാധയെ തുടര്‍ന്ന് നിര്‍ത്തിവച്ച ലാ ലിഗ പുനരാരംഭിക്കുമ്പോള്‍ ഹസാര്‍ഡിന് കളിക്കാനാകുമെന്ന് മാര്‍ട്ടിനസ് പറഞ്ഞു.
ഈ സീസണിന്റെ തുടക്കത്തിലാണ് ഹസാര്‍ഡ് ചെല്‍സിയില്‍ നിന്ന് ലാ ലിഗ ടീമായ റയല്‍ മാഡ്രിഡിലേക്ക് ചേക്കേറിയത്. പക്ഷെ റയലിനായി കളിച്ച പതിനഞ്ച് മത്സരങ്ങളില്‍ ഹസാര്‍ഡിന് ഒരു ഗോള്‍ മാത്രമേ നേടാനായുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: