റിയാദ്: റംസാന് ആഘോഷിക്കുന്ന ലോകത്താകെയുള്ള മുസ്ലിങ്ങള്‍ സ്വന്തം വീടുകളില്‍ മാത്രമേ പ്രാര്‍ഥന നടത്താവൂ എന്ന് ആഹ്വാനം ചെയ്ത് സൗദിയിലെ ഉയര്‍ന്ന മത സംഘടന. സാമൂഹിക അകലം ആവശ്യപ്പെടുന്ന രാജ്യങ്ങളിലെ മുസ്ലീങ്ങളോടാണ് വീടുകളില്‍ പ്രാര്‍ഥന നടത്താന്‍ സംഘടന ആവശ്യപ്പെട്ടത്.
ഈ ആഴ്ച അവസാനത്തോടെ റംസാന് നോമ്പ് കാലം തുടങ്ങാനിരിക്കുന്ന അവസരത്തിലാണ് മതസംഘടനയുടെ ആഹ്വാനം. രോഗവ്യാപനത്തിന്റെ പ്രധാന കാരണം സംഘം ചേരുന്നതാണെന്നിരിക്കെ മുസ്ലിങ്ങള്‍ പ്രാര്‍ഥനയ്ക്കായി ഒത്തു ചേരുന്നത് ഒഴിവാക്കണം. ജനങ്ങളുടെ ജീവന് സംരക്ഷിക്കുന്നത് നമ്മെ ദൈവത്തിലേക്ക് കൂടുതല്‍ അടുപ്പിക്കുമെന്ന് ഓര്‍മിക്കണമെന്നും മത സംഘടനയുടെ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.സൗദി ഭരണകൂടവും കഴിഞ്ഞ ദിവസം മുസ്ലിങ്ങളോട് ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: