കൊച്ചി: അമേരിക്കന്‍ കമ്പനിയായ സ്പ്രിംക്ലറിന് കൊവിഡ് രോഗികളുടേയും നിരീക്ഷണത്തില്‍ ഇരിക്കുന്നവരുടേയും വിവരങ്ങള്‍ കൈമാറിയെന്ന വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പിണറായി സര്‍ക്കാരിനെതിരെ ഹൈക്കോടതിയില്‍ പൊതുതാല്പര്യ ഹര്‍ജി. സ്വകാര്യ ലാഭമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് മുഖ്യമന്ത്രിയും ഐടി വകുപ്പും പ്രവര്‍ത്തിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് വീണ്ടും ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിച്ചേക്കും.
സ്പ്രിംക്ലര്‍ വിവാദത്തില്‍ അന്വേഷണമാവശ്യപ്പെട്ട് രണ്ടാമത്തെ ഹര്‍ജിയാണ് ഹൈക്കോടതിയില്‍ എത്തുന്നത്. അബ്ദുള്‍ ജബ്ബാറുദ്ദീന്‍ എന്നയാളാണ് നിലവില്‍ ഹര്‍ജി നല്‍കിയിട്ടുള്ളത്. കൊവിഡ് ബാധിതരുടെ മൗലികാവകാശങ്ങള്‍ സര്‍ക്കാര്‍ കവര്‍ന്നെടുത്തു. കരാര്‍ പൊതുജനത്തിന്റെ സ്വകാര്യതയും ജീവനും അപകടത്തിലാക്കിയെന്നും കുറ്റക്കാര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവിടണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്, കേന്ദ്ര സര്‍ക്കാര്‍ ഉള്‍പ്പെടെ 16 പേരെ എതിര്‍കക്ഷികളാക്കിയാണ് ഹര്‍ജി.
നേരത്തെ സമാന വിഷയത്തില്‍ ബാലു ഗോപാലകൃഷ്ണന് എന്ന വ്യക്തിയും അന്വേഷണമാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നു. മുഖ്യമന്ത്രിക്കും ഐടി വകുപ്പിനുമെതിരെയാണ് ഈ ഹര്‍ജിയിലും അന്വേഷണം ആവശ്യപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: