കണ്ണൂര്‍: പാലത്തായി യുപിസ്കൂളിനെതിരെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രസ്താവനകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ മാനേജ്മെന്റും സ്റ്റാഫും പാനൂര്‍ പോലീസില്‍ പരാതി നല്കി. പാലത്തായി പീഡനക്കേസില്‍ സ്ക്കൂളിനെ വലിച്ചിഴക്കുകയും കുട്ടികളെ സ്കൂളില്‍ നിന്നും പിന്‍വലിക്കണമെന്നു പോലും ആവശ്യപ്പെട്ട് ചില വിഭാഗങ്ങള്‍ നവ മാധ്യമങ്ങള്‍ വഴി പ്രചരണം നടത്തുന്നുണ്ട്. ഇതിനെതിരെ നടപടിവേണമെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടി. വിദ്യാര്‍ഥിയെ പീഡിപ്പിച്ചതായ ആരോപണത്തില്‍ കേസെടുത്തതിന് ശേഷം അധ്യാപകനെ സ്കൂളില്‍ നിന്ന് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തതാണെന്ന് മാനേജ്മെന്റ് പരാതിയില്‍ പറഞ്ഞു.
കുറ്റക്കാര്‍ക്കെതിരെ കടുത്ത ശിക്ഷാ നടപടികള്‍ സ്വീകരിക്കണമെന്ന് മാനേജ്മെന്റും സ്റ്റാഫും പിടിഎയും പോലീസിനോട് അപേക്ഷിച്ചതുമാണ്. എന്നിട്ടും അധ്യാപികമാരെ ഉള്‍പ്പെടെ വളരെ മോശമായ രീതിയില്‍ ചിത്രീകരിക്കുന്നത് പതിവായിരിക്കുകയാണ്. ഒരു നൂറ്റാണ്ടിനടുത്ത് പൊതുവിദ്യാഭ്യാസ രംഗത്ത് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന സ്കൂളിനെ സമുഹമധ്യത്തില്‍ താറടിക്കുന്നതിനെതിരെ നാട്ടുകാരുടെ ഇടയിലും പ്രതിഷേധമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: