കോഴിക്കോട്: സ്പ്രിങ്കളര്‍ കരാര്‍ റദ്ദ് ചെയ്ത് ഉന്നതതല അന്വേഷണം പ്രഖ്യാപിക്കണമെന്ന് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് സി.ആര്‍. പ്രഫുല്‍കൃഷ്ണന്‍ ആവശ്യപ്പെട്ടു. മലയാളികളുടെ സ്വകാര്യ വിവരങ്ങള്‍ സ്പ്രിങ്കളറിന് കൈമാറിയ സംഭവത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് മുഖ്യമന്ത്രിക്ക് ഒഴിഞ്ഞ് മാറാനാകില്ല.
ഐടി സെക്രട്ടറി എം. ശിവശങ്കര്‍ മാത്രമല്ല മുഖ്യമന്ത്രിക്കും ഈ വിഷയത്തില്‍ തുല്ല്യപങ്കുണ്ട്. വിവാദങ്ങള്‍ക്ക് പിന്നാലെ പോകാനില്ല എന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം കുറ്റസമ്മതമാണ്. ഒരു കള്ളത്തെ ന്യായീകരിക്കാന്‍ നിരവധി കള്ളങ്ങള്‍ ഉണ്ടാക്കി പരിഹാസ്യനായിരിക്കുകയാണ് മുഖ്യമന്ത്രി.
മുഖ്യമന്ത്രിയുടെ മകളുടെ ഐടി സംരംഭമായ എക്‌സാലോജിക്ക് സൊലൂഷനുമായി ബന്ധപ്പെട്ടും ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ സ്പ്രിങ്കളറുമായുള്ള കരാര്‍ റദ്ദ് ചെയ്യണം. മാനദണ്ഡങ്ങള്‍ പാലിക്കാതെ നടത്തിയ കരാറിനെക്കുറിച്ച് ഉന്നതതല അന്വേഷണം പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കരാര്‍ റദ്ദ് ചെയ്യണമെന്നും അന്വേഷണം പ്രഖ്യാപി ക്കണമെന്നും ആവശ്യപ്പെട്ട് ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ വായ മൂടിക്കെട്ടി വീടുകളില്‍ പ്രതീകാത്മക പ്രതിഷേധം സംഘടിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: